നമ്മുടെ നാട്ടിലെ പുഴകളിലും, നെൽപ്പാടങ്ങളിലും,തൊടുകളിലും എല്ലാം കണ്ടുവരുന്ന ഒരു മത്സ്യമാണ് ആരകൻ, ഈ മത്സ്യത്തെ ആരൽ, ആരോൺ, ആരകൻ എന്നി പേരുകളിൽ എല്ലാം പ്രാദേശികമായി വിളിക്കപെടുന്നു, ഈ മത്സ്യത്തെ ഇംഗ്ലീഷിൽ Malabar spinyeel.എന്ന് വിളിക്കും. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം: Macrognathus malabaricus എന്നാണ്. ഇപ്പോൾ ഇവയെ ചിലയിടങ്ങളിൽ കാണുന്നുണ്ടങ്കിലും മറ്റു പലയിടങ്ങളിലും അപൂർവ്വമായേ കാണുന്നുള്ളൂ.
ഈ മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്ററോളമാണ്. വെള്ളത്തിന്റെ അടിത്തട്ടിലൂടെ സഞ്ചാരിക്കുന്ന ഈ മത്സ്യം പകൽ സമയം വെള്ളത്തിനടിയിലെ മാളങ്ങളിലും ചപ്പുച്ചവറുകക്കടിയിലും നിൽക്കുന്നു. ഈ മത്സ്യങ്ങൾ ഇവയുടെ കുഞ്ഞുങ്ങളെയും മറ്റു ചെറിയ മത്സ്യങ്ങളെയും ഭക്ഷിക്കും
ആരകൻ
Malabar spinyeel
Scientific classification
Kingdom:Animalia
Phylum:Chordata
Class:Actinopterygii
Order:Synbranchiformes
Family:Mastacembelidae
Genus:Macrognathus
Species:M. malabaricus
ഇവയുടെ ശരീരം നീണ്ടത്തും തലഭാഗം കൂർത്തതുമാണ്. കളിമണ്ണിന്റെ നിറത്തിലുള്ള ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാവും. ഈ മത്സ്യത്തിന്റെ മുകൾഭാഗത്ത് നല്ല കട്ടിയുള്ള മുള്ളുകളുടെ നിരതന്നെയുണ്ട് അവ കൈയിൽ തട്ടിയാൽ കൈയിൽ മുറിവുകൾഉണ്ടാവും.
ഈ മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്ററോളമാണ്. വെള്ളത്തിന്റെ അടിത്തട്ടിലൂടെ സഞ്ചാരിക്കുന്ന ഈ മത്സ്യം പകൽ സമയം വെള്ളത്തിനടിയിലെ മാളങ്ങളിലും ചപ്പുച്ചവറുകക്കടിയിലും നിൽക്കുന്നു. ഈ മത്സ്യങ്ങൾ ഇവയുടെ കുഞ്ഞുങ്ങളെയും മറ്റു ചെറിയ മത്സ്യങ്ങളെയും ഭക്ഷിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ