കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന് സ്വര്‍ണ്ണാഭരണവും കവര്‍ന്നു
കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന് സ്വര്‍ണ്ണാഭരണവും കവര്‍ന്നു
കടുങ്ങാത്തുകുണ്ട് :
പാറമ്മൽ അങ്ങാടി അബ്ദുല്‍കരീമിന്റെ വീട്ടിൽ നിന്നാണ് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നത്.മീശപ്പടിയിലെ ഓഡിറ്റോറിയത്തിൽ ശനിയായ്ച്ച വൈകിട്ട് അബ്ദുല്‍കരീമിന്റെ മകളുടെ വിവാഹ സല്കാരം ആയിരുന്നു.ശേഷം രാത്രിയൊടെ വീട്ടിൽ എത്തിയ വീട്ടുകാർ ഉറങ്ങാൻ കിടന്നു.
ഈ സമയം വീട്ടിനുള്ളിൽ കയറികൂടിയ മൊഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 8 ലക്ഷം രൂപയും ഭാര്യ ധരിച്ച 15 പവന് സ്വര്‍ണ്ണാഭരണവും കവര്‍ന്നു.
മാല പൊട്ടിക്കുന്നതിനിടെ അബ്ദുല്‍കരീമിന്റെ ഭാര്യ ഉണർന്നു.കവര്‍ച്ച തടയാൻ ശ്രമിച്ചു എങ്കിലും ഭാര്യക്ക് മൽപിടുത്തത്തിനിടെ കഴുത്തിൽ പരിക്ക് പറ്റി. മൊഷ്ടാവ് പിന്നീട് രക്ഷപ്പെടുകയായിരുന്നു.
ഫിങ്കർ പ്രിന്റ് വിഭാഗവും ഡോഗ് സ്കോഡ് വിഭാഗവും പരിശോധനാനടത്തി.
കാല്പകഞ്ചെരി പൊലീസ് പരിശോധനാ തുടരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ