ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ്..

പഞ്ചസാരയും ഉപ്പും മുതല്‍ വെളിച്ചെണ്ണയും നെയ്യും വരെ; കരുതലാകാന്‍ ഓണക്കിറ്റ്, ഇനങ്ങള്‍ ഇങ്ങനെ തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ▪️കശുവണ്ടിപ്പരിപ്പ് 50 ഗ്രാം ▪️മില്‍മ നെയ് 50 മി.ലി ▪️ശബരി മുളക്പൊടി 100 ഗ്രാം ▪️ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം ▪️ഏലയ്ക്ക 20 ഗ്രാം ▪️ശബരി വെളിച്ചെണ്ണ 500 മി.ലി ▪️ശബരി തേയില 100 ഗ്രാം ▪️ശര്‍ക്കരവരട്ടി 100 ഗ്രാം ▪️ഉണക്കലരി 500 ഗ്രാം ▪️പഞ്ചസാര ഒരു കിലോഗ്രാം ▪️ചെറുപയര്‍ 500 ഗ്രാം ▪️തുവരപ്പരിപ്പ് 250 ഗ്രാം ▪️പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം ▪️തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ്...

സബാഹ് കുണ്ടുപുഴക്കൽ ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി

സബാഹ് കുണ്ടുപുഴക്കൽ  ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി  വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ്‌ ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം ലഭിച്ചു  കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട്‌ അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്ര...

ഹിഫ്ളുൽ ഖുർആൻ കോളേജിൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

തിരുനാവായ: മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും, അബുഹാജി അഞ്ചുകണ്ടൻ, പറങ്ങോടത്ത്‌ അസീസ് എന്നിവരെ ജെറ്റിയൻസ് ക്ലബ് ആദരിച്ചു

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും വലിയോറ കുറുക ഗവർമെൻറ് ഹൈസ്കൂൾ പി ടി എ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസിനെയും വേങ്ങര സായംപ്രഭ വയോജന കേന്ദ്രം ഗവേർണിംഗ്  ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവർത്തകൻ എ കെ അബുഹാജിയെയും വലിയോറ ജെറ്റിയൻസ് ക്ലബ് ആദരിച്ചു .

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടികൂടി

വേങ്ങര കൂരിയാട് നിന്ന് മുന്ന് മോട്ടോറുമായി മോഷ്ടാവ് പിടിയിൽ  വീടുകളിലെ കിണറുകളിൽനിന്നും, തോട്ടങ്ങളിൽനിന്നും, പാടത്ത്‌നിന്നും മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ പിടികൂടി. ഇന്ന് രാവിലെ കുരിയാട് വെച്ച് മുന്ന് മോട്ടോറുമായി മോഷ്ടാവിനെ നാടുകാർ പിടികൂടി വേങ്ങര പോലീസിൽ ഏല്പിച്ചു.  മോഷ്ടാവിന്റെ സ്ഥലം താനൂർ ആണെന്നുംകാരത്തോട് ആണെന്നും ഒക്കെയാണ് പറയുന്നത്. സമാനമായ  കൂടുതൽ മോഷണം നടത്തിട്ടുണ്ടോ എന്ന് പോലീസ് അന്നെഷിച്ചു വരുന്നു നാട്ടുകാർ പിടികൂടിയ video കാണാം

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി.

വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ്  പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പറമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ  സംസ്‌കരിക്കുക  അതുവഴി  വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടിയിൽ video കാണാം

മോഷ്ടാവിനെ വേങ്ങര പോലീസിൽ ഏല്പിച്ചു read more..  

വഫ അബൂ ദാബി യാത്ര അയപ്പ് നൽകി

നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വഫ അബൂ ദാബി സോൺ എക്സിക്യുട്ടിവ് അംഗം ശ്രീ. അബ്ദുസ്സലാം മണ്ടോട്ടിലിന്  വഫ അബൂ ദാബി സോണൽ കമ്മറ്റി യാത്ര അയപ്പ് നൽകി. 26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി. വഫയുടെ പ്രവർത്തനങ്ങളിൽ സലാം സാഹിബ് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ചടങ്ങിൽ കൂടിയ എല്ലാവരും നന്ദി അറിയിച്ചു. തുടർന്നും വഫയുടെ ഒരു സജീവ പ്രവർത്തകനായി എന്നും കൂടെ ഉണ്ടാകും എന്ന് സലാം സാഹിബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. LLB ബിരുദം നേടിയ വഫ അബൂ ദാബി ട്രഷറർ ഉമ്മർ പഞ്ചിളി യുടെ മകൾ അഡ്വ: ഉമ്മു സഫർ  നെ വഫ അബൂ ദാബി സോണൽ കമ്മറ്റി ആദരിച്ചു26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി.

പൊതുകിണറും പരിസരവും വൃത്തിയാക്കി

വേങ്ങര: വലിയോറ ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണറും പരിസരവും വൃത്തിയാക്കി. പലിയോറ പരപ്പിൽപാറ പ്രദേശത്ത് ഇരുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണർ പൂർണ്ണമായും കാലവർഷം മൂലം മലിനജലം കയറുകയും മാലിന്യങ്ങൾ അടിഞ്ഞ് കൂടി കുടിവെള്ള വിതരണം മുടങ്ങിയ സഹചര്യത്തിലാണ് പരപ്പിൽപാറ യുവജന സംഘം പ്രവർത്തകർ കിണറും പരിസരവും വൃത്തിയാക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തത്. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, സാദിഖ് കെ, സൽമാൻ കെ, അക്ബർ കെ ,റിയാസ് എ കെ ,മുനവ്വർ ഇ.പി, അബ്ദുൽ ഹാദി സി,ഇർഫാൻ, കരിം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂലൈ 27 | ബുധൻ | 1197 |  കർക്കടകം 11 |  പുണർതം 1443ദുൽ ഹിജജ 27                ➖➖➖➖ ◼️ഭക്ഷ്യധാന്യങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ പറഞ്ഞു. ◼️സ്‌കൂളുകളിലെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ. സെപ്റ്റംബര്‍ മൂന്നു മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ◼️രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സ...

കള്ളനോട്ട് ഒഴുകുന്നു; പ്രകടമായ വ്യത്യാസങ്ങൾ ഇവയാണ്

 500 രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നു. പലരും ബാങ്കുകളിലും മറ്റും പണം അടയ്ക്കാൻ എത്തുമ്പോഴാണ് തങ്ങളുടെ കൈവശം ലഭിച്ചതിൽ ചിലത് കള്ള നോട്ടുകൾ ആണെന്ന് അറിയുന്നത്.  ഇത്തരത്തിൽ ഏതാനും മാസത്തിനുള്ളിൽ ആയിരക്കണക്കിനു രൂപ നഷ്ടമായവരും ഉണ്ട്. യഥാർഥ കറൻസിയുടെ അതേ വലുപ്പവും സാമ്യവും ഉള്ള കള്ള നോട്ടുകൾ കണ്ടാൽ ആർക്കും തന്നെ സംശയം തോന്നിക്കില്ല. തിരക്കുള്ള കടകളിൽ ഇത്തരം നോട്ടുകൾ കിട്ടിയാൽ ആരും സംശയം കൂടാതെ സ്വീകരിക്കും. ഇത്തരത്തിൽ ലഭിച്ച കള്ള നോട്ടുകളിൽ റിസർവ് ബാങ്ക് എന്നുള്ളതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലിഷ് അക്ഷരം VE എന്നതിനു പകരം VU എന്നാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ വാട്ടർ മാർക്കിൽ യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിൽ കാണുമ്പോൾ കള്ളനോട്ടിൽ ചിത്രം വയലറ്റ് നിറത്തിലാണ് കാണുന്നത്. ഇത് ഒഴികെ കാര്യമായ വ്യത്യാസം ഒന്നും ഈ നോട്ടുകളിൽ കാണാനില്ല. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത്തരം നോട്ടുകൾ കൂടുതൽ ലഭിക്കുന്നതിനാൽ ഇതിന്റെ നഷ്ടം വ്യാപാരികൾക്കാണ്. ഇപ്പോൾ വ്യാപാര മേഖല പ്രതിസന്ധിയിലായ സമയത്ത് കൂനിന്...

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്.  വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K,മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തിവരുന്നത്.

ഒരേ തലയിണ 2 വർഷത്തിലേറെയായി ഉപയോഗിക്കുന്നുണ്ടോ? വൈറോളജിസ്റ്റിന്റെ മുന്നറിയിപ്പ് ഇങ്ങനെ.

തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലർക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കം ശരിയാകണമെങ്കിൽ തലയിണ പലർക്കും കൂടിയേ തീരൂ. ബെഡ്ഷീറ്റുകളും തലയിണ കവറുകളും മിക്കവരും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ട്. ഇവ പഴകിയാൽ നാം അവയ്ക്ക് പകരം പുതിയത് വാങ്ങുകയും ചെയ്യും... എന്നാൽ, നിങ്ങളുടെ തലയിണ വാങ്ങിയിട്ട് എത്രകാലമായി? എത്രകാലം കൂടുമ്പോഴാണ് അത് നിങ്ങൾ മാറ്റാറുള്ളത്? ഈ ചോദ്യങ്ങൾക്ക് പലർക്കും ഉത്തരമുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല. ഒരിക്കൽ തലയിണ വാങ്ങിയാൽ പിന്നെ അത് മാറ്റുന്ന കാര്യം നാം ആലോചിക്കാറ് പോലുമില്ല. പഴയ തലയിണകൾ ബാഹ്യമായി നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവ ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്. രണ്ടുവർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കുന്നത് എത്രത്തോളം ദോഷകരമാണെന്ന് കാണിച്ച് പ്രമുഖ വൈറോളജിസ്റ്റ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഡോ. ലിൻഡ്സെ ബ്രോഡ്ബെന്റ് ട്വിറ്ററിൽ നൽകിയ മറുപടിയാണ് ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. 'നിങ്ങളുടെ വീട്ടിലെ തലയിണക്ക് രണ്ട് വയസ് പ്രായമുണ്ടെങ്കിൽ അതിന്റെ ഭാരത്തിന്റെ 10 ശതമാനവും വീട്ടിലെ പൊടിപടലങ്ങളായിരിക്കും' ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പ്രഭാത വാർത്തകൾ    2022 | ജൂലൈ 26 | ചൊവ്വ | 1197 |  കർക്കടകം 10 |  തിരുവാതിര 1443 ദുൽഹിജജ26    ➖➖➖➖➖➖➖➖ ◼️പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നു ക്ലാസുകള്‍ ആരംഭിക്കും. ◼️ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ◼️സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ എങ്ങനെ സംരക്ഷിക്കുമെന്ന് സംസ്ഥാനം വ്യക്തമാ...

നമ്മുടെ രാഷ്ട്രപതിയുടെ പ്രത്യേകതകൾ..

നമ്മുടെ രാഷ്ട്രപതിയുടെ പ്രത്യേകതകൾ.. ഇതാദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിഭവനിൽ സ്വാദിഷ്ടമായ പഴങ്കഞ്ഞി തയ്യാറാകാൻ പോകുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഇഷ്ടവിഭവങ്ങളാണ് പഴങ്കഞ്ഞിയും മുരിങ്ങയില കറിയും. ഉത്തരേന്ത്യയിലെ വിവാഹിതരായ ഹിന്ദു,സിഖ്,ജൈന മതസ്ഥരായ വനിതകളെപ്പോലെ  ഗുംഘട്ട് എന്ന അനിവാര്യത ( സാരിത്തലപ്പ് തലയിലൂടെ മറയ്ക്കുന്ന രീതി) രാഷ്ട്രപതിയുടെ സമുദായത്തിൽ (സന്താൾ ഗോത്രം) നിലവിലില്ല.അതുകൊണ്ടുതന്നെ അവർക്ക്  ഗുംഘട്ട്  ഇല്ലതന്നെ. അവരുടെ സമുദായം ഈ രീതി അംഗീകരിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ ഹിന്ദുസ്ത്രീകളും  ഗുംഘട്ട്  ധരിക്കാറില്ല. പക്കാ വെജിറ്റേറിയനായ ശ്രീമതി ദ്രൗപതി മുർമു സവാളയും ഉള്ളിയും കഴിക്കില്ല. രാവിലെ പഴിയതലമു റക്കാരായ മലയാളികളെപ്പോലെ പഴങ്കഞ്ഞിയാണ് അവരുടെ ഇഷ്ടവിഭവം. ബന്ധുവീടുകളിൽ പോകുമ്പോൾ പഴങ്കഞ്ഞി തയ്യറാക്കിവയ്ക്കാൻ അവർ ഫോണിൽക്കൂടെ ആവശ്യപ്പെടുമായിരുന്നു. പഴങ്കഞ്ഞിക്കൊപ്പം മുരിങ്ങക്കായ , മുരിങ്ങയില എന്നിവയുടെ കറികളും പ്രിയമാണ്. ചോറും കറികളും ഏറെ ഇഷ്ടപ്പെടുന്ന അവർ വല്ലപ്പോഴും ചപ്പാത്തിയും കഴിക്കാറുണ്ട്. ശിവഭക്തയായ രാഷ്ട്രപതി മികച്ച ഒരു...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

abiu fruit അഭിയു പഴത്തെകുറിച്ച് അറിയാം

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള