നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വഫ അബൂ ദാബി സോൺ എക്സിക്യുട്ടിവ് അംഗം ശ്രീ. അബ്ദുസ്സലാം മണ്ടോട്ടിലിന് വഫ അബൂ ദാബി സോണൽ കമ്മറ്റി യാത്ര അയപ്പ് നൽകി.
26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്നേഹോപഹാരം കൈമാറി.
വഫയുടെ പ്രവർത്തനങ്ങളിൽ സലാം സാഹിബ് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ചടങ്ങിൽ കൂടിയ എല്ലാവരും നന്ദി അറിയിച്ചു.
തുടർന്നും വഫയുടെ ഒരു സജീവ പ്രവർത്തകനായി എന്നും കൂടെ ഉണ്ടാകും എന്ന് സലാം സാഹിബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
LLB ബിരുദം നേടിയ വഫ അബൂ ദാബി ട്രഷറർ ഉമ്മർ പഞ്ചിളി യുടെ മകൾ അഡ്വ: ഉമ്മു സഫർ നെ വഫ അബൂ ദാബി സോണൽ കമ്മറ്റി ആദരിച്ചു26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്നേഹോപഹാരം കൈമാറി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ