വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ് പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പറമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുക അതുവഴി വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ