നമ്മുടെ രാഷ്ട്രപതിയുടെ പ്രത്യേകതകൾ..
ഇതാദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിഭവനിൽ സ്വാദിഷ്ടമായ പഴങ്കഞ്ഞി തയ്യാറാകാൻ പോകുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇഷ്ടവിഭവങ്ങളാണ് പഴങ്കഞ്ഞിയും മുരിങ്ങയില കറിയും.
ഉത്തരേന്ത്യയിലെ വിവാഹിതരായ ഹിന്ദു,സിഖ്,ജൈന മതസ്ഥരായ വനിതകളെപ്പോലെ ഗുംഘട്ട് എന്ന അനിവാര്യത ( സാരിത്തലപ്പ് തലയിലൂടെ മറയ്ക്കുന്ന രീതി) രാഷ്ട്രപതിയുടെ സമുദായത്തിൽ (സന്താൾ ഗോത്രം) നിലവിലില്ല.അതുകൊണ്ടുതന്നെ അവർക്ക് ഗുംഘട്ട് ഇല്ലതന്നെ. അവരുടെ സമുദായം ഈ രീതി അംഗീകരിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ ഹിന്ദുസ്ത്രീകളും ഗുംഘട്ട് ധരിക്കാറില്ല.
പക്കാ വെജിറ്റേറിയനായ ശ്രീമതി ദ്രൗപതി മുർമു സവാളയും ഉള്ളിയും കഴിക്കില്ല. രാവിലെ പഴിയതലമു റക്കാരായ മലയാളികളെപ്പോലെ പഴങ്കഞ്ഞിയാണ് അവരുടെ ഇഷ്ടവിഭവം. ബന്ധുവീടുകളിൽ പോകുമ്പോൾ പഴങ്കഞ്ഞി തയ്യറാക്കിവയ്ക്കാൻ അവർ ഫോണിൽക്കൂടെ ആവശ്യപ്പെടുമായിരുന്നു. പഴങ്കഞ്ഞിക്കൊപ്പം മുരിങ്ങക്കായ , മുരിങ്ങയില എന്നിവയുടെ കറികളും പ്രിയമാണ്.
ചോറും കറികളും ഏറെ ഇഷ്ടപ്പെടുന്ന അവർ വല്ലപ്പോഴും ചപ്പാത്തിയും കഴിക്കാറുണ്ട്. ശിവഭക്തയായ രാഷ്ട്രപതി മികച്ച ഒരു പാചകവിദഗ്ദ്ധ കൂടിയാണ്. ദിനചര്യകൾ അനുഷ്ഠിക്കുന്നതിൽ വളരെ കൃത്യനിഷ്ഠയുള്ള അവർ വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റ് നടത്തവും യോഗയും പതിവുള്ള രീതികൾ തന്നെയാണ്.(VS)
Prakash Nair
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ