ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പ്രഭാത വാർത്തകൾ

   2022 | ജൂലൈ 26 | ചൊവ്വ | 1197 |  കർക്കടകം 10 |  തിരുവാതിര 1443 ദുൽഹിജജ26
   ➖➖➖➖➖➖➖➖

◼️പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നു ക്ലാസുകള്‍ ആരംഭിക്കും.

◼️ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

◼️സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ എങ്ങനെ സംരക്ഷിക്കുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

◼️നൂറു കോടി രൂപ തന്നാല്‍ രാജ്യസഭാ സീറ്റും ഗവര്‍ണര്‍ സ്ഥാനവും തരാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘത്തെ സിബിഐ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിതല്‍ നായക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ എന്നിവരാണ് ഡല്‍ഹിയില്‍ പിടിയിലായത്.

◼️സില്‍വര്‍ ലൈനിന് അനുമതിയില്ലെന്നും സര്‍വേയ്ക്കു പണം ചെലവാക്കുന്നതു തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനു വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിലപാട് വിശദീകരിച്ചത്. സര്‍വേയ്ക്കു ചെലവാക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണ്.   സത്യവാങ്മൂലത്തില്‍ പറയുന്നു.

◼️എസ്എന്‍സി ലാവലിന്‍ കേസ് ഓഗസ്റ്റ് അവസാന ആഴ്ചയോടെ സുപ്രീം കോടതി പരിഗണിച്ചേക്കും. കേസ് പരിഗണിക്കാനുള്ള  സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാല്‍ കോടതിയില്‍ കേസുകളുടെ തിരക്കുകൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.

◼️ടെസ്റ്റിനെത്തിയ യുവതിയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സമരഭീഷണിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന. തന്നെ കുടുക്കിയതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സസ്പെന്‍ഷനിലായ കൊല്ലം പത്തനാപുരം സബ് ആര്‍.ടി ഓഫീസിലെ എം.വി.ഐ എ.എസ് വിനോദ് ഗതാഗത മന്ത്രിക്കു പരാതി നല്‍കി.

◼️നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. ഷേര്‍ലി എന്ന വിദ്യാര്‍ത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി.  

◼️ഏതെങ്കിലും ഒരു കക്ഷി യുഡിഎഫില്‍ വരുന്നതിനെക്കുറിച്ചല്ല ചിന്തന്‍ ശിബിര്‍ ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെറയും യുഡിഎഫിന്റെയും ജനകീയ അടിത്തറ വിപുലപ്പെടുത്തണം. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും ചെന്നിത്തല പ്രതികരിച്ചു.

◼️ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. സോണിയഗാന്ധിയെ അറിയിക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് ചിന്തന്‍ ശിബിരത്തിലേക്കു തന്നെ ക്ഷണിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

◼️ഇ.പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നു ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വരില്ലെന്നാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും അറിയിച്ചത്. വിമാനത്തില്‍ അതിക്രമം നടത്തിയ ജയരാജനെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവനുസരിച്ച് കേസെടുത്തെങ്കിലും പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.

◼️ലോക്സഭയില്‍ പ്രതിഷേധിച്ചതിനു നാല് എംപിമാരെ വര്‍ഷകാല സമ്മേളനത്തില്‍ വിലക്കിയത് സാമ്പിളാണെന്ന് നടപടി നേരിട്ട ടി.എന്‍ പ്രതാപന്‍ എംപി. എന്നാല്‍ ഭയന്ന് പിന്മാറില്ല. അഭിപ്രായപ്രകടനവും  പ്രതിഷേധവും തുടരുകതന്നെ ചെയ്യും. പാര്‍ലമെന്റംഗങ്ങളെ എല്‍കെജി കുട്ടികളെപോലെ പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
''
◼️ഹയര്‍ സെക്കന്‍ഡറി സീറ്റ് നിഷേധിച്ച കേരള സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുപ്രീംകോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അപര്യാപ്തമെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഇവരുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.  

◼️തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂള്‍ പ്രശ്‌നത്തില്‍ ഗതാഗത മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആന്റണി രാജുവിനെ രക്ഷിതാക്കള്‍ തടഞ്ഞു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സ്‌കൂള്‍ പരിസരത്ത് സിസിടിവി സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

◼️കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങളും ലഭിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ജീവനക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

◼️പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍ ഇല്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

◼️പിണറായി പാനുണ്ടയിലെ മരണം കൊലപാതകമെന്നു ചിത്രീകരിക്കാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കലാപത്തിനാണ് അവര്‍ ശ്രമിച്ചത്. ബാലസംഘം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ മദ്യപിച്ചെത്തിയ ബിജെപിക്കാര്‍ നശിപ്പിച്ചെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

◼️വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ഓഫീസിലെ സഹായിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

◼️മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്മെന്റ്  മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞന്നെ് മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന്  മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു.

◼️കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പരിശോധന അവസാനിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം മടങ്ങിയതിനു പിറകേ സംഘര്‍ഷം. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. ബിഷപ്പ് അനുകൂലികള്‍ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചപ്പോള്‍ മറുപക്ഷം കൂകിവിളിച്ചു. ബിഷപ്പ് ധര്‍മരാജ് റസാല സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നു യുകെയിലേക്ക് പോകും.

◼️തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശി സനു സണ്ണിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടില്‍ സനൂഷിനെയാണ് അറസ്റ്റുചെയ്തത്. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന കഞ്ചാവു കേസുകളിലെ പ്രതി റജീബ് എന്ന ഓന്ത് റജീബ്, ഇയാളുടെ സഹോദരന്‍ ഷജീര്‍, കൂട്ടാളിയായ അലി എന്നിവരെ ഉടനേ പിടികൂടുമെന്ന് പോലീസ്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

VVC VALIYORA

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...