ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ*

2022 | ജൂലൈ 27 | ബുധൻ | 1197 |  കർക്കടകം 11 |  പുണർതം 1443ദുൽ ഹിജജ 27
               ➖➖➖➖

◼️ഭക്ഷ്യധാന്യങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ പറഞ്ഞു.

◼️സ്‌കൂളുകളിലെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ. സെപ്റ്റംബര്‍ മൂന്നു മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

◼️രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ തുടങ്ങിയവരുമാണു സസ്പെന്‍ഷനിലായത്. സോണിയഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനു പോയതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല.

◼️ഡല്‍ഹിയിലെ കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധി അടക്കം അമ്പതോളം എംപിമാരെ മോചിപ്പിച്ചത് ആറര മണിക്കൂറിനുശേഷം. പോലീസ് സ്റ്റേഷനില്‍ അവര്‍ വിലക്കയറ്റ ചര്‍ച്ച നടത്തി. ജിഎസ്ടി നിരക്കും അഗ്നിപഥും രൂപയുടെ മൂല്യ തകര്‍ച്ചയുമെല്ലാം അവര്‍ ചര്‍ച്ചചെയ്തു. രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ഇവരെ വിജയ് ചൗക്കില്‍ തടഞ്ഞ് അറസറ്റു ചെയ്തത്. പ്രതിപക്ഷത്തിന്റെ മനോവീര്യം കെടുത്താനാവില്ലെന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

◼️ഓണത്തിന് 14 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തുണിസഞ്ചിയടക്കമുള്ള കിറ്റിന് 425 കോടി രൂപയാണു ചെലവാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 13 തവണ കിറ്റ് നല്‍കിയതിന് 5500 കോടി രൂപ ചിലവാക്കിയിരുന്നു.

https://chat.whatsapp.com/I0cz8Qe047qApECo0yYWFc
◼️കേന്ദ്ര സര്‍ക്കാരിനെതിരേ ഓഗസ്റ്റ് പത്തിനു രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എല്‍ഡിഎഫ്. വിലക്കയറ്റം, ഇന്ധന വില വര്‍ധന, നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ ജിഎസ്ടി എന്നിവക്കെതിരേയാണ് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

◼️സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ ജില്ലാ ഓഫീസുകളും അലങ്കരിച്ച് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലും. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷം നടത്തും. ഓഗസ്റ്റ് 11 ന് കോഴഞ്ചേരിയിലും 12 ന് വൈക്കത്തും 13 ന് പയ്യന്നൂരിലും 14 ന് കോഴിക്കോട്ട് കടപ്പുറത്തും സ്വാതന്ത്ര്യ ദിന പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. 15 ന് കേരളം മുഴുവന്‍ ആഘോഷം നടത്തും.

◼️നാളെ കര്‍ക്കിടക വാവുബലി. ബലിതര്‍പ്പണത്തിന് ആലുവാ മണപ്പുറം അടക്കം വിവിധ മേഖലകളില്‍ വിപുലമായ ഒരുക്കങ്ങള്‍.

◼️യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാതിരുന്നതിനാല്‍ മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം പൂര്‍ത്തിയാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തതോടെയാണ് പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തയാറായത്. ഏറ്റെടക്കേണ്ട 1,081 ഹെക്ടര്‍ ഭൂമിയില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ല്‍ ദേശീയപാതാ 66 ന്റെ ഭാഗമായി 11,571 കോടി രൂപയുടെ ആറു പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19,898 കോടി രൂപ വിതരണം ചെയ്തു. ദേശീയപാതാ 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 റീച്ചിലെ പണികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വിശദീകരിച്ചു.

◼️സംസ്ഥാനത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 2021 - 22 ല്‍ 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

◼️സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കൈ കഴുകുകയിരിക്കുകയാണെന്നു  കോടതി നിരീക്ഷിച്ചു.  കെ റെയില്‍ പദ്ധതി നല്ലതാണ്. പക്ഷേ, നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം 10 ലേക്കു മാറ്റി.  

◼️മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഹൈക്കോടതി ഒഴിവാക്കിയ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

◼️സ്വപ്നയുടെ ആരോപണങ്ങള്‍ തെളിവില്ലാത്തവയാണെന്നും കലാപത്തിനു ഗൂഡാലോചന നടത്തിയതിനു തെളിവുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ ഗൂഡാലോചനക്കേസുകള്‍ കള്ളക്കേസുകളാണെന്ന് ആരോപിച്ചും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ വാദിച്ചത്.

◼️മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണവും വിദ്യാഭ്യാസ യോഗ്യതയും ശമ്പള സ്‌കെയിലും സംബന്ധിച്ച വിവരങ്ങള്‍ തേടി ഗവര്‍ണറുടെ ഓഫീസ്. സ്റ്റാഫംഗങ്ങളുടെ പേരും ശമ്പളവും സംബന്ധിച്ച പട്ടിക രാജ്ഭവനു കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപെടുത്തിയിട്ടില്ല. വിദ്യാഭ്യാസ യോഗ്യത എന്തെന്നു വീണ്ടു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍.

◼️കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത് സുതാര്യതക്കു സഹായിക്കുമെന്നാണു പറഞ്ഞതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്. കിഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതതന്നെയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഎഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

◼️മാധ്യമം പത്രത്തിനെതിരെ മുന്‍മന്ത്രി കെ.ടി. ജലീല്‍ കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കത്തയച്ചെന്ന കാര്യം പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. ഇക്കാര്യം ജലീലിനോടു നേരിട്ടു സംസാരിച്ചിട്ടില്ല. നേരില്‍കണ്ട് വിഷയം സംസാരിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുമെന്നതിനാലാണ് വാഹനം ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി. കൊല്ലപ്പെട്ട ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

◼️കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്. പത്ര പ്രവര്‍ത്തക യൂണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണു സമരം നടത്തുന്നത്.

◼️കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ ബിരിയാണി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോയെന്ന് ആരോപണം. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.  

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ആസാം വാള assam vala

വയോജനങ്ങൾക്കായി “സ്പേസ്” പദ്ധതി ആരംഭിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത്

വേങ്ങര: പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് ‘പറച്ചിലും കേൾക്കലും’ എന്ന തലക്കെട്ടിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നടക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ലുലു ബഡ്സ് ഗാർഡനിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വയോജനങ്ങളെയും നേരിൽ കണ്ടു അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേൾക്കുകയും, അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വേങ്ങര സായംപ്രഭാ ഹോം കോർഡിനേറ്റ് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി  ,ICDS സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ.  എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ഒ.കെ. വേല...

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ …!!!! 💙🙏💜 ************************************************* മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ ശരീരത്തില്‍ എത്തുന്നത്. ഇത് അയല, സാല്‍മണ്‍, ട്യൂണ, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മീനെണ്ണ ഗുളികകൾ ഉപയോഗിക്കാറുണ്ട്.ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയാഘാതത്തിന് വര...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സംസ്ഥാന കലോത്സവ ജേതാക്കളെ ആദരിച്ചു​

​വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു. ​സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികളായ 12 വിദ്യാർത്ഥികൾക്കും സാംസ്കാരിക വേദിയുടെ വകയായി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.  മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ രജീഷ ടീച്ചർക്ക് സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. ​സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ.ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.