സബാഹ് കുണ്ടുപുഴക്കൽ ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി
വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ് ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം ലഭിച്ചു
കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട് അവർക്കൊരു സഹായമായി നിലകൊള്ളുന്നു.
പ്രളയം, നിപ്പ, കോവിഡ് എന്നീ പ്രതിസന്ധി ഘട്ടങ്ങളിൽ സബാഹിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയായി കർഷകരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾ സ്വന്തം കാശുമുടക്കി വാങ്ങിച്ചു ഒരു നിയോജക മണ്ഡലമാകെ സൗജന്യമായി വിതരണം ചെയ്യുകയും വേനൽക്കാലങ്ങളിൽ സൗജന്യ കുടിവെള്ളം എത്തിച്ചും അകാല മരണം സംഭവിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വീടും നിർമ്മിച്ച് കൊടുത്തും പല അസുഖങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൂടെപ്പിറപ്പിനെപോലെ ഹൃദയത്തിൽ ചേർത്തുപിടിക്കുന്ന സബാഹിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനന്തമാണ്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് പൊൻതൂവലായി മാനുഷീക മൂല്യങ്ങൾ മുൻ നിർത്തി സമൂഹ നന്മക്കു വേണ്ടി നിലകൊള്ളുന്ന പൊതുരംഗത്തു പ്രവർത്തിക്കുന്ന മഹത് വ്യക്തികൾക്കായി നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ ദേശീയ അംഗീകാരമായ ശ്രേഷ്ഠ മാനവ സേവ പുരസ്‌കാരം നൽകി ആദരിച്ചത്
2022 ജൂലൈ 24 ഞായറാഴ്ച്ച എറണാകുളം കലൂർ IMA ഹൌസിൽ വച്ചു വൈകുന്നേരം 6 മണിക്ക് നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പുരസ്‌കാരങ്ങൾ കൈമാറി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ