ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിശുദ്ധ മിനയിൽ ഹാജിമാർ ജംറയിൽ എറിയുന്ന കല്ലുകൾ പിന്നീട് എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തി.

വിശുദ്ധ മിനയിൽ ഹാജിമാർ ജംറയിൽ എറിയുന്ന കല്ലുകൾ പിന്നീട് എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തി. നാല് നിലകളിലായി നില കൊള്ളുന്ന മൂന്ന് ജംറകളിൽ നിന്ന് 15 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്ന കല്ലുകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു എസ് പി എ. തീർത്ഥാടകർ കല്ലെറിയുന്ന ചടങ്ങുകൾ പൂർത്തിയാക്കിയ ഉടൻ തന്നെ കല്ലെറിയുന്ന ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കല്ലുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന കിദാന കംബനിയിലെ ഉദ്യോഗസ്ഥൻ എഞ്ചിനീയർ അഹ്മദ് സുബ്ഹി പറഞ്ഞു. ഉരുളൻ കല്ലുകൾ ലംബമായി താഴേക്ക് വീഴുകയും ജമറാത്ത് ഫെസിലിറ്റിയുടെ ബേസ്മെന്റിൽ എത്തുകയും ചെയ്യുന്നു. മൂന്ന് തൂണുകളിലും 15 മീറ്റർ ആഴത്തിലാണ് കല്ലുകൾ ശേഖരിക്കുന്നതെന്ന് അൽ-സുബ് ഹി പറഞ്ഞു. അതിനുശേഷം, തീർഥാടകർ എറിയുന്ന കല്ലുകൾ നിരവധി കൺവെയർ ബെൽറ്റുകൾ വഴി ശേഖരിച്ച്, അവയിൽ പറ്റിനിൽക്കുന്ന പൊടിയും മാലിന്യങ്ങളും അകറ്റാൻ അവയിൽ വെള്ളം തളിക്കുന്ന പ്രക്രിയ വാഹനങ്ങളിലേക്ക് മാറ്റി സൂക്ഷിക്കുന്നതിന് മുമ്പ് ആരംഭിക്കുന്നു. പിന്നീട് ഹജ്ജ് സീ...

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍

വേങ്ങര ഊരകം കുന്നത്ത് വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി  സുശീല മകൻ വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.  *കഴിഞ്ഞ മാസം 26നു  പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.*  ഊരകം കുന്നത്ത് വില്ലേജ് ഓഫീസിൻ്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.  തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  മലപ്പുറം  ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി   എന്നീ സ്ഥലങ്ങളിലും  പരിസരങ്ങളിലുമുള്ള ഇരുനൂറോളം  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു  നടത്തിയ അന്വേഷണത്തിലാണ്  പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണ...

ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചു എന്ന് പറഞ്ഞ് അമ്പുലൻസിന്ന് ഫൈൻ അടക്കാൻ നോട്ടീസ്

പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്ക് ഹെൽമെറ്റില്ല; പിഴയടക്കാൻ നോട്ടീസ് വേങ്ങര: ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ ആംബുലൻസ് ഡ്രൈവർക്ക് കേരളാ ട്രാഫിക് പോലീസിന്റെ പിഴ.പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്കാണ് ഈ പിഴചുമത്തൽ നേരിടേണ്ടി വന്നിട്ടുള്ളത്. പറപ്പൂർ പാലിയേറ്റിവിന്റെ ആമ്പുലൻസ് ഫറോക്ക് ചാലിയംഭാഗത്ത് കൂടെ ഹെൽമറ്റ് ഉപയോഗിക്കാതെ ഓടിച്ചത് ക്യാമറയിൽ പതിഞ്ഞത് കാണിച്ചുകൊണ്ടാണ് പിഴ.എന്നാൽ അന്നേ ദിവസം ആംബുലൻസ് പറപ്പൂർ പാലിയേറ്റിവിൽ തന്നെ ഉണ്ടായിരുന്നു. ഫോട്ടോയിലുള്ള വണ്ടി മോട്ടോർ സൈക്കിൾ എന്നാണ് ഉള്ളത് അതിന്റെ നമ്പർ KL 55 R 2683 ഫൈൻ വന്നതോ പറപ്പൂർ പാലിയേറ്റീവിന്റെ ആമ്പുലൻസിനും വണ്ടി നമ്പർ KL 65 R 2683. ഈ ഫൈൻ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം.

പുത്തൂർ പള്ളിക്കലില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചതോടെ നാട് ആശങ്കയിൽ

പുത്തൂർ പള്ളിക്കലില്‍ പശുവിന്  പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ നാട്; ഈ പശുവിന്റെ പാൽ കുടിച്ചവർ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നാവുമെന്ന് ആരോഗ്യവകുപ്പ്. കൊണ്ടോട്ടി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ പള്ളിക്കൽ താമസക്കാരനായ ദേവതിയാൽ നെച്ചിത്തടത്തിൽ അബ്ദുളളയുടെ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു . രണ്ടാഴ്ച മുമ്പ് വാങ്ങിയ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രി മുതൽ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെ വീട്ടുകാരിൽ ആശങ്ക ഉളവാക്കിയിരുന്നു.   തിങ്കളാഴ്ച രാവിലെ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.  അതേസമയം പശുവിന്‍റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നൽകി തുടങ്ങും. പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്‍റെ പാൽ നൽകി വന്നിരുന്നു. ഇവർ ആശങ്കയിലാണ്.  എന്നാൽ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെ...

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ ◼️രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും  അനാഥരായ മക്കളുടെയും വേദനക്കു പകരമാകില്ല. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തുന്നത് എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. രക്തംകൊണ്ടു വീരകഥകള്‍ രചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നയം ഇത്തരത്തിലുള്ള കൊലപാതകള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ, കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. ◼️വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 13 പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്ക്കോടതി 12 പ്രതികള്‍ക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. 2008 ഏപ്രില്‍ ഒന്നിനാണ് കൈത...

നാളെ ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം വേലിയേറ്റത്തിന് കാരണമായേക്കുമെന്ന് വിദഗ്ധർ

നാളെ (ബുധന്‍) ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം വേലിയേറ്റത്തിന് കാരണമായേക്കുമെന്ന് വിദഗ്ധർ. ചന്ദ്രൻ ഭൂമിയുമായി അടുത്തു വരുന്നതാണ് കാരണം. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ആകർഷണം കൂടുന്നത് ഉയർന്ന തിരമാലകൾക്ക് കാരണമാകാറുണ്ട്. കടൽക്കാറ്റ് വർധിപ്പിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ തീരദേശത്ത് വെള്ളം കയറാറുമുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ മൂണാണ് നാളെ (ബുധന്‍) ദൃശ്യമാകുക. ജൂലൈ 4 ന് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന അഫലിയോൺ പ്രതിഭാസത്തിനു ശേഷമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂൺ എന്നു വിളിക്കുന്നത്. ബുധനാഴ്ച അർധരാത്രി 2.07 മുതൽ സൂപ്പർമൂൺ കാണാനാകും. ഏറെ ശോഭയോടെ വലിയ ചന്ദ്രനാണ് സൂപ്പർ മൂണിന്റെ പ്രത്യേകത. ബുധനാഴ്ച സൂപ്പർമൂൺ സംഭവിക്കുമ്പോൾ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കി.മി അകലെയായിരിക്കും. കഴിഞ്ഞ ജൂൺ 14 ന് സൂപ്പർ മൂൺ ഉണ്ടായിരുന്നു. അന്ന് 3,63,300 കി.മി അകലെയായിരുന്നു ചന്ദ്രൻ. അതായത് ഇത്തവണ കൂടുതൽ വലിപ്പത്തിലും തെളിച്ചത്തിലും ചന്ദ്രനെ കാണാൻ കഴിയും എന്നർഥം. ഇത്തവണ മൂന്നു ദിവസം പൂർണ ചന്ദ്രനെ കാണാനാകും. ചൊവ്വാഴ്ച പുലർച്ചെ മുതൽ വ...

അരുതേ !!അപകടത്തിന്റെ ഈ ആകാശ കാഴ്ചകൾ

സൺ റൂഫ് ഉള്ള വാഹനങ്ങളിൽ പുറത്തെ കാഴ്ചകൾ കാണുന്നതിനായി ഒന്നിലധികം കുട്ടികളെ വരെ  സീറ്റിൽ കയറ്റി നിർത്തിക്കൊണ്ട്   വാഹനം ഓടിച്ചു പോകുന്ന കാഴ്ചകൾ നമ്മുടെ നിരത്തുകളിൽ കാണാറുണ്ട് തീർത്തും അപകടം നിറഞ്ഞ ഒന്നാണ് ഇത്തരത്തിലുള്ള പ്രവർത്തി .  വാഹനം  ആടി ഉലയുമ്പോഴോ  പെട്ടെന്ന്  ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തിൽ  കുട്ടികൾ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാൻ  ഉള്ള സാധ്യത വളരെ കൂടുതലാണ് . തെറിച്ചു പോയില്ലെങ്കിൽ കൂടി ബ്രേക്കിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി  റൂഫ്  എഡ്ജിൽ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിനും ഇടയാക്കും ...  മോ. വാഹന നിയമം 194 (B) പ്രകാരം 14 വയസ്സിന് മുകളിൽ പ്രായമുള്ളവർ സീറ്റ് ബെൽറ്റും 14 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റോ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമോ ഒരു കാറിൽ സഞ്ചരിക്കുന്ന സമയത്ത് നിർബന്ധമായും ധരിക്കേണ്ടതുമാണ്.  👍 ചെറിയ വേഗതയിൽ കാറിൽ ശബ്ദശല്യമില്ലാതെ തന്നെ ശുദ്ധവായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും ചെറിയ മഴയോ മഞ്ഞോ ഉള്ള സന്ദർഭത്തിൽ കാഴ്ച ഭ...

ഗൂഗിൾ മാപ്പ് പണികൊടുത്തു; പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് പുറപ്പെട്ട കാർ എത്തിപ്പെട്ടത് പാടത്തെ വെള്ളക്കെട്ടിൽ

 വഴിയറിയാതാവുമ്പോള്‍ യാത്ര തുടരണമെങ്കില്‍ ഇന്ന് എല്ലാവരും ഗൂഗിള്‍ മാപ്പിന്റെ സഹായം തേടാറുണ്ട്. പലര്‍ക്കും അത് വലിയ ഉപകാരമാണെങ്കിലും ചിലര്‍ക്കെങ്കിലും എട്ടിന്റെ പണി കിട്ടാറുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പണികിട്ടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി ഒട്ടേറെയാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു സംഭവമാണ് എടരിക്കോട്  നിന്നും പുറത്തുവരുന്നത്. പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്ക് പോകേണ്ട തിരൂര്‍ സ്വദേശിക്കും കുടുംബത്തിനാണ് ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്. ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറമാട്ടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി സമയത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ എത്തിപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. കാര്‍ അവിടെ കുടുങ്ങിയതോടെ ഇവര്‍ തിരിച്ചു നടന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടരുകയായിരുന്നു. അടുത്ത ദിവസം പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്. കയര്‍ ഉപയോഗിത്ത് വാഹനം കെട...

തെലങ്കാനയിൽ മൃഗമഴ പെയ്തു

മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാല്‍ മത്സ്യങ്ങള്‍ക്ക് പകരം മൃഗങ്ങളോ ജന്തുക്കളോ ആണ് മഴക്കൊപ്പം പെയ്യുന്നത് എങ്കിലോ? തെലങ്കാനയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മൃഗമഴ എന്ന പ്രതിഭാസം ഉണ്ടായത്. ജനങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്. ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു. ഒപ്പം ആകാശത്തുനിന്ന് മത്സ്യങ്ങളും വീണു.  ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള്‍ മഴയായി വര്‍ഷിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള്‍ ഭയന്നു. പ്രദേശത്ത് ആ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്. ഇതിന് കാരണമെന്ന് പറയപ്പെടുന്നത് ഒരു അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ്. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര്‍ സ്പൗട്ടുകള്‍ ( നീർച്ചുഴി സ്തഭം ) വലിച്ചെടുക്കുകയും, പിന്നീട്, വാട്ടര്‍ സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്‍, ജീവികള്‍ മഴയായി വര്‍ഷിക്ക...

കരുവാരക്കുണ്ട് മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവിഞ്ഞു.കടലുണ്ടിപുഴയുടെ ഭാഗമാണിത്

കരുവാരക്കുണ്ട് . മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവി ഞ്ഞു. ഇതോടെ പുൽവെട്ട് റോഡിൽ വെള്ളം കയറി. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് കനത്ത മഴയിൽ ഒലിപ്പുഴയിൽ നിന്ന് റോഡിലേക്ക്  വെള്ളം കയറിയത്. റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. കാൽമുട്ടിനുവരെയാണ് ഈ മേഖ ലകളിൽ വെള്ളം കയറിയത്. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ മറ്റു വഴിയിലൂടെയാണ് പുൽവെട്ട യിലെത്തിയത്. മറ്റു വാഹനങ്ങൾക്കും കടന്നുപോകാ നായില്ല. ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതുവഴിയുള്ള യാത്ര ക്കാരെ നിയന്ത്രിക്കാനായത്.

സംസ്ഥാനത്ത് അടുത്ത 5ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. അതുപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച സ്ഥലങ്ങളിലുമുള്ള പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്...

പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന പക്ഷി കേരളത്തിലും .തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ?

കറുത്ത കടലാള  കേരളത്തിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു കടൽപക്ഷി....  പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന  പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ...? തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ? കറുത്ത കടൽ ആള (Sooty Tern) എന്ന ആ ഉലകം ചുറ്റും വാലിബൻ പറന്ന് പറന്ന് എൻറെ നാട്ടിലും എത്തി. മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ വെച്ചാണ് അപൂർവമായി മാത്രം കണ്ടിട്ടുള്ള ഈ പക്ഷിയെ  ഞാൻ ക്യാമറയിലാക്കിയത്..... ശരാശരി 30 വർഷമാണ് കറുത്ത കടൽ ആളകളുടെ ആയുർദൈർഘ്യം. ഈ കാലയളവിൽ കരയിൽ വരുന്നത് അപൂർവ്വം . വിരിഞ്ഞിറങ്ങി പറക്കാൻ ആവുന്നതോടെ പറന്നു തുടങ്ങും.ഇത് തുടർച്ചയായി നാല് അഞ്ച് വർഷം( up to 10 years) നീണ്ടു നിൽക്കും. പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രം ആണ് ഇവ കരയിൽ എത്തുന്നത്. ഈ പറക്കലിന് ഇടയിലെ ഉറക്കമാണ് ബഹുരസം . ഒന്നോ രണ്ടോ സെക്കൻഡ് പറന്നു കൊണ്ട് ഉറങ്ങും. ഇങ്ങനെ വർഷങ്ങളോളം കടലിനു മുകളിൽ പറന്നു നടക്കും. ലോകത്തിൽ 20 മില്യണിലധികം കറുത്ത കടലാളകൾ ഉണ്ടെന്നാണ് കണക്ക്. 40 കിലോമീറ്റർ വരെ വേഗത്ത...

കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. (mohanlal viral video olavum theeravum movie location)

കുത്തിയൊലിക്കുന്ന പുഴയില്‍ നീന്തി വരുന്ന മോഹന്‍ലാലിനെ നരന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. സിനിമയാണെന്നറിഞ്ഞിട്ടും ഈ രംഗങ്ങള്‍ കാണുന്നവരില്‍ അമ്പരപ്പും ആരാധനയുമുണ്ടാക്കിയിട്ടുണ്ട്. പെരുമഴയും വന്‍ ഒഴുക്കിലും പതറാതെ നിന്ന് മോഹന്‍ലാല്‍ ഇപ്പോള്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഓളവും തീരവും എന്ന പുതിയ പ്രിയദര്‍ശന്‍ ചിത്രത്തിനായി കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മധുവിനേയും ഉഷാ നന്ദിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പി എന്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പുനരാവിഷ്‌കരിക്കുന്നത്. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പെരുമഴയില്‍ കറുത്ത ഷര്‍ട്ടും ലുങ്കിയും തലയിലൊരു കെട്ടുമായി നദിയിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. വളരെ ആത്മവിശ്വാസത്തോടെ താരം തുഴയെറിയുന്നതുകണ്ട് ക്രൂവിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിലുണ്ട്.

വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും ബലി പെരുന്നാൾ നമസ്കാരം (10/07/2022 ഞായറാഴ്ച)

*വലിയോറ ചുള്ളിപ്പറമ്പ് പുത്തൻ പള്ളി: 07.00 am* *വലിയോറ ചെനക്കൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *വലിയോറ ആയിഷബാദ് അബൂബക്കർ സിദ്ധീഖ് മസ്ജിദ്: 07.00 am* *വലിയോറ പാണ്ടികശാല വതനി മസ്ജിദ് ശഹ്റാനി 07.00 am* *വലിയോറ KPM ബസാർ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *കൂരിയാട് മാതാട് ത്വയ്‌ബ മസ്ജിദ് : 07.00 am* *വലിയോറ മുതലമാട്‌ മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ ഇരുകുളം മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദ്: 07.30 am* *വലിയോറ കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദ് : 07.30 am* *വലിയോറ അരീക്കപള്ളിയാളി  മസ്ജിദുൽ നവാൽ : 07.30 am* *വലിയോറ പൂക്കുളം ബസാർ പൂക്കുളം മസ്ജിദ് :  07.30 am* *കുറുക കുറുവിൽ കുണ്ട് നമസ്കാര പള്ളി: 07.30 am* *കൂരിയാട് മാർക്കറ്റ് ഖുതുബു സ്സമാൻ മസ്ജിദ്: 07.30 am* *വലിയോറ മനാട്ടി പറമ്പ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മഹല്ല് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി ഫാറൂഖ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മസ്ജിദുൽ മുഹാജിർ (കാട്ടിൽ പള്ളി): 08.00 am* *വലിയോറ പുത്തനങ്ങാടി മഞ്ഞാമാട് കടവ് റോഡ് മൂഴിയത്ത് ...

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്”- സാദിഖലി തങ്ങൾ പറയുന്നു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വലിയോറ സ്വദേശി UAEയിലെ ഫുജൈറയിൽ വെച്ച് മരണപെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശിയും ഇപ്പോൾ അടക്കാപ്പുര വെള്ളാരം ഭാഗത്ത്‌ താമസിക്കുന്ന BK അബ്ദുൽ കരീം എന്നവരുടെ മകൻ BK റാഷിദ്‌ എന്നവർ ഇന്നലെ വൈകുന്നേരം UAEയിലെ ഫുജൈറ ഖോർഫുഖാൻ ദിബ്ബയിൽ വെച്ച് മരണപെട്ട വിവരം ലഭിച്ചിരിക്കുന്നു.

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

സ്കൂൾ ബസ്മു തട്ടി മരണപെട്ട ഹമ്മദ് റിസ് വാൻ്റെ വസതി പി.കെ.കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര :കഴിഞ്ഞ ദിവസം ബസ്അ പകടത്തിൽ മരണപ്പെട്ട വലിയോറ പാണ്ടികശാലയിലെ മോയൻമുഹമ്മദ് റിസ് വാൻ്റെ വസതി പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീനകരീം, എം.പി അഹമ്മദ്, മഹ്ബൂബ ടീച്ചർ, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ഹാരിസ് മാളിയേക്കൽ,തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ.ഹംസ , ലവഹംസ, കെ.മുസ്തഫ, എന്നിവർ അനുഗമിച്ചു.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം തിരുനാവായപ്രദേശവാസികളെആശങ്കയിലാക്കി പതമഴ..

മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ.. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാർ.. മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...