കരുവാരക്കുണ്ട് . മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവി ഞ്ഞു. ഇതോടെ പുൽവെട്ട് റോഡിൽ വെള്ളം കയറി.
വ്യാഴാഴ്ച മൂന്നുമണിയോടെയാണ് കനത്ത മഴയിൽ ഒലിപ്പുഴയിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയത്. റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു.
കാൽമുട്ടിനുവരെയാണ് ഈ മേഖ ലകളിൽ വെള്ളം കയറിയത്. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ മറ്റു വഴിയിലൂടെയാണ് പുൽവെട്ട യിലെത്തിയത്.
മറ്റു വാഹനങ്ങൾക്കും കടന്നുപോകാ നായില്ല. ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതുവഴിയുള്ള യാത്ര ക്കാരെ നിയന്ത്രിക്കാനായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ