പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്ക് ഹെൽമെറ്റില്ല; പിഴയടക്കാൻ നോട്ടീസ്
വേങ്ങര: ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ ആംബുലൻസ് ഡ്രൈവർക്ക് കേരളാ ട്രാഫിക് പോലീസിന്റെ പിഴ.പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്കാണ് ഈ പിഴചുമത്തൽ നേരിടേണ്ടി വന്നിട്ടുള്ളത്.
പറപ്പൂർ പാലിയേറ്റിവിന്റെ ആമ്പുലൻസ് ഫറോക്ക് ചാലിയംഭാഗത്ത് കൂടെ ഹെൽമറ്റ് ഉപയോഗിക്കാതെ ഓടിച്ചത് ക്യാമറയിൽ പതിഞ്ഞത് കാണിച്ചുകൊണ്ടാണ് പിഴ.എന്നാൽ അന്നേ ദിവസം ആംബുലൻസ് പറപ്പൂർ പാലിയേറ്റിവിൽ തന്നെ ഉണ്ടായിരുന്നു.
ഫോട്ടോയിലുള്ള വണ്ടി മോട്ടോർ സൈക്കിൾ എന്നാണ് ഉള്ളത് അതിന്റെ നമ്പർ KL 55 R 2683 ഫൈൻ വന്നതോ പറപ്പൂർ പാലിയേറ്റീവിന്റെ ആമ്പുലൻസിനും വണ്ടി നമ്പർ KL 65 R 2683. ഈ ഫൈൻ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്.
ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ