ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍
വേങ്ങര ഊരകം കുന്നത്ത് വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി  സുശീല മകൻ വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
 *കഴിഞ്ഞ മാസം 26നു  പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.*  ഊരകം
കുന്നത്ത് വില്ലേജ് ഓഫീസിൻ്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. 

തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  മലപ്പുറം  ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി   എന്നീ സ്ഥലങ്ങളിലും  പരിസരങ്ങളിലുമുള്ള ഇരുനൂറോളം  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു  നടത്തിയ അന്വേഷണത്തിലാണ്  പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.

      കൊല്ലം - തിരുവന്തപുരം ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ  രാജേഷ്  നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയതായി പ്രതിയെ  പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.  .ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നേതൃത്വത്തില്‍ മലപ്പുറം  ഡി.വൈ.എസ്.പി  അബ്ദുൾ ബഷീർ , ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ മാരായ എം. ഗിരീഷ്, രാധാകൃഷ്ണൻ , മുജീബ് റഹ്മാൻ  സിവിൽ പോലീസ് ഉദ്യോഗസ്ഥരായ R. ഷഹേഷ്, Kk ജസീർ , സിറാജുദ്ദീൻ. കെ, ദിനേഷ് ഇരുപ്പക്കണ്ടൻ : സലിം പൂവത്തി  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


അഭിപ്രായങ്ങള്‍

Latest

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ

SI ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് വീരന്‍ വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ വലയില്‍

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.