പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്ക് പോകേണ്ട തിരൂര്‍ സ്വദേശിക്കും കുടുംബത്തിനാണ് ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്. ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറമാട്ടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി സമയത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ എത്തിപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.
കാര്‍ അവിടെ കുടുങ്ങിയതോടെ ഇവര്‍ തിരിച്ചു നടന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടരുകയായിരുന്നു. അടുത്ത ദിവസം പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്. കയര്‍ ഉപയോഗിത്ത് വാഹനം കെട്ടിവലിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുപാട് യാത്രക്കാര്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ