ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. (mohanlal viral video olavum theeravum movie location)


കുത്തിയൊലിക്കുന്ന പുഴയില്‍ നീന്തി വരുന്ന മോഹന്‍ലാലിനെ നരന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. സിനിമയാണെന്നറിഞ്ഞിട്ടും ഈ രംഗങ്ങള്‍ കാണുന്നവരില്‍ അമ്പരപ്പും ആരാധനയുമുണ്ടാക്കിയിട്ടുണ്ട്. പെരുമഴയും വന്‍ ഒഴുക്കിലും പതറാതെ നിന്ന് മോഹന്‍ലാല്‍ ഇപ്പോള്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഓളവും തീരവും എന്ന പുതിയ പ്രിയദര്‍ശന്‍ ചിത്രത്തിനായി കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മധുവിനേയും ഉഷാ നന്ദിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പി എന്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പുനരാവിഷ്‌കരിക്കുന്നത്. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

പെരുമഴയില്‍ കറുത്ത ഷര്‍ട്ടും ലുങ്കിയും തലയിലൊരു കെട്ടുമായി നദിയിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. വളരെ ആത്മവിശ്വാസത്തോടെ താരം തുഴയെറിയുന്നതുകണ്ട് ക്രൂവിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിലുണ്ട്.അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍


Ads

Latest

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍