ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്നലെ MLAയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് ബിലാലിന്റെ അടുത്തേയ്ക്കാണ്

തികച്ചും ന്യായവും, ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ സർക്കാർ പോലീസിലെ ക്രിമിനലുകളെ ഇറക്കി നരനായാട്ട് നടത്തി നേരിടുന്ന കാഴ്ച്ചകളാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്.. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തുന്ന മർദ്ദനങ്ങളിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്.. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴയിൽ യുത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിലാൽ സമദിന് നേരെയുണ്ടായത്.. ഇന്നലെ നിയമസഭ സാമാജികയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് പ്രിയപ്പെട്ട ബിലാലിന്റെ അടുത്തേയ്ക്കാണ്... ബിലാൽ ചികിത്സയിൽ തുടരുന്ന അങ്കമാലി L.F. ലെത്തി ഉപ്പയെയും മറ്റ് ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു.. ബിലാലുമായും ഏറെ നേരം സംസാരിച്ചു.. പൈശാചികമായ പോലിസ് അതിക്രമത്തിലും ബിലാലിന്റെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ല, എന്ന് ബിലാലുമായി സംവദിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു... ബിലാലിനെ കോൺഗ്രസ്‌ പാർട്ടി ഏറ്റെടുക്കും.. ചികിത്സാ ചിലവുകൾ മുഴുവനായും പാർട്ടി വഹിക്കും.. മറ്റ് വ്യക്തിപരമായ ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടുവാൻ ബിലാലിനോടും കുടുംബത്തോടും അറിയിച്ചിട്ടുണ്ട്.. ആരോഗ്യസ്ഥിതിയിൽ ആശ...

സൗദിയിൽ സന്ദർശക വിസ നിയമത്തിൽ മാറ്റം; കൂടുതൽ പേർക്ക് വിസ ലഭിക്കും

  ജിദ്ദ-സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശ വിസ അനുവദിക്കുന്നു. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം. സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ/ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്.  ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്: ഓൺലൈൻ കോഴ്സുകളുടെ പേരിലും തട്ടിപ്പ് പോലീസിന്റെ മുന്നറിപ്പ്

ഓൺലൈൻ കോഴ്സ് എന്നു കേൾക്കുമ്പോൾ എടുത്തുചാടാൻ വരട്ടെ...  വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന സമയമായതിനാൽ  വ്യാജ കോഴ്സുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നുണ്ട്.  ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?  ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരേടോ, അദ്ധ്യാപകരേടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക. ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം. ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം. മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം കോഴ്സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മ...

ചെറുമീനുകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ്

 കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിനായി ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് പൊന്നാനി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 10 സെ.മീ.ല്‍ താഴെയുള്ള അയല മത്സ്യം വിപണിയില്‍ സുലഭമായി കാണപ്പെട്ടതാണ് കര്‍ശന നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നെയ്യ് മത്തി - 10 സെ.മീ., മാന്തള്‍ - 9 സെ.മീ., പൂവാലന്‍ - 6 സെ.മീ., അയല - 14 സെ.മീ., പുതിയാപ്ല കോര - 12 സെ.മീ., കരിക്കാടി - 7 സെ.മീ.പരവ - 10 സെ.മീ., കേര, ചൂര - 31 സെ.മീ. എന്നിങ്ങനെ മീനുകള്‍ക്ക് വലിപ്പത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായ കുറഞ്ഞ വലലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും വില്‍ക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കടല്‍ മത്സ്യമേഖലയെ മുച്ചൂട്ടം മുടിക്കുന്ന ഇത്തരം രീതികളില്‍നിന്ന് മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും പിന്‍മാറണമമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ വള്ളം, വല എന്നിവയുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള...

പോക്‌സോകേസിലെ പ്രതിയായ മുന്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണം കേസിലെ വിധി വരാനിരിക്കെ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ പോലീസ് പിടിയിൽ

പോക്‌സോകേസിലെ പ്രതിയായ മുന്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണം കേസിലെ വിധി വരാനിരിക്കെ..! മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ആണ് മരിച്ചത്. കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം.* *കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബുന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ഹാരജാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.* *മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് UDF പ്രവർത്തകർക്ക് ജ്യമം ലഭിച്ചു

തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യു ഡി എഫ് പ്രവർത്തകർക്കെതിരെ തിരുരങ്ങാടി പോലീസ് കേസെടുത്തിരുന്നു. യു ഡി എഫ് നേതാക്കളായ യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശംസു പുള്ളാട്ട് ,എ.ആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് മെമ്പർ സഫീർ ബാബു, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പുകുത്ത് മുജീബ്,ബ്ലോക്ക് സെക്രട്ടറി റാഫി കൊളക്കാട്ടിൽ മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ,മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ എന്നിവർ പ്രവർത്തകരെ  ജാമ്യത്തിലെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എപി ഉണ്ണികൃഷ്ണൻ, സി കെ മുഹമ്മദാജി,കെ.കെ സകരിയ്യ,യാസർ ഒള്ളക്കൻ, അമീർ വി.കെ, ജാബിർ, അദ്നാൻ പുളിക്കൽ, വി എസ് മുഹമ്മദലി, യാസീൻ വേങ്ങര എനിവർ സംബന്ധിച്ചു.പ്രവർത്തകർക്ക് അഭിവാദ്യമർമിപ്പ് ടൗണിൽ പ്രകടനവും നടത്തി.

മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്

പോലിസ്  DYFI ഗുണ്ടായിസത്തിനെതിരെയും  മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെയും   മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന  "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്  വ്യാഴം വൈകുന്നേരം  5.45ന്  ഗാന്ധിദാസ് പടിയിയിൽ നിന്നും കച്ചേരിപ്പടിയിലേക്ക് സംഘടിപ്പികുമെന്ന്  മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിഅറിയിച്ചു

SSLC കഴിഞ്ഞോ? വഴികൾ പലതുണ്ട്

പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.26 % പേർ വിജയിച്ചു. 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല. തുടർ യാത്രകളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്രദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെത്താൻ ഇനിയും സാധിക്കും. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.   പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ ...

SSLC ഫലം പ്രഖ്യാപിച്ചു SSLC റിസൾട്ട് ലഭിക്കുന്ന വെബ്സൈറ്റുകൾ result 2022 website

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, 99.26 ആണ് വിജയ ശതമാനം SSLC കഴിഞ്ഞോ ഇനി പഠിക്കാൻ പലതുണ്ട് Click now ഈ  വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 ആൺകുട്ടികളുമാണ്.* *1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.*   *നാല് മണിമുതൽ താഴെ കാണുന്ന വെബ്സൈറ്റുകളിൽ റിസൽറ്റ് അറിയാം*  *keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.* *റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനു...

ഉമാ തോമസ് MLA യായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ബഹു. നിയമസഭ സ്പീക്കറുടെ

തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി ഉമാ തോമസ്  സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്  ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11മണിക്കായിരുന്നു  ചടങ്ങ്. (ഉമാ തോമസിന്റെ Fb പോസ്റ്റ്‌ ) പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്.. കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടി. യ്ക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന 4 വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും തന്നെ മുൻഗണന കൊടുത്തുകൊണ്ട് ഞാൻ പ്രവർത്തിക്കും.  നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം,  നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു...

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. ▫️ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ്  'അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.  🪞17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം  ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.  🪞നാല് വര്‍ഷമായിരിക്കും സേവനകാലാവധി. ▫️നിയമിതരാവുന്ന സേനാംഗങ്ങള്‍ *അഗ്നിവീരന്മാര്‍* എന്നറിയപ്പെടും.  സേനാംഗങ്ങളായി *പെണ്‍കുട്ടികള്‍ക്കും* നിയമനം ലഭിക്കും.  🔻അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.  ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.   🔲പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. 🔗പരിശീലനം സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.  സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്...

ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍നെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇന്ത്യ ചെയ്തത് ഇതായിരുന്നു

വീട്ടുജോലിക്കാരിയുടെ വിസാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് 2013 ഡിസംബറിലാണ്. ശരീര പരിശോധനയടക്കം നടത്തി മറ്റു തടവുകാര്‍ക്കൊപ്പം അവരെ ജയിലിൽ അടയ്ക്കുകയുണ്ടായി. രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തിൽ അവരെ പിന്നീട് വിട്ടയച്ചു. അമേരിക്കൻ സർക്കാരിനോടു കേസ് പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അവരതിനു തയ്യാറായില്ല. ഇന്ത്യ അതിനോടുള്ള പ്രതിഷേധം അറിയിച്ചത് ഇങ്ങനെയാണ്- അമേരിക്കയുടെ ഡല്‍ഹിയിലെ എംബസിക്കു മുന്നില്‍ സുരക്ഷയുടെ ഭാഗമായി വെച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തായിരുന്നു ആദ്യഘട്ടം. അടുത്തത് ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇന്ത്യ തിരിച്ചുവാങ്ങി. അമേരിക്കന്‍ എംബസി ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ മദ്യം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ തടഞ്ഞു. അമേരിക്കന്‍ എംബസി വാഹനങ്ങൾക്ക് ട്രാഫ...

ചക്ക തലയിൽ വീണ് വിട്ടമ്മ മരിച്ചു

കിളിമാനൂർ:കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. 10-ാം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9-ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവി യുമാണ് മക്കൾ . ഭർത്താവ് ബിനുകുമാർ.

ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം online driving licence renew click now malayalam

⭕️കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്. _ആവശ്യമുള്ള രേഖകൾ_ ⭕️▪️കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്‌കാന്‍ ചെയ്ത ഫോട്ടോ. ▪️സ്‌കാന്‍ ചെയ്ത ഒപ്പ്. ▪️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) _വേങ്ങര ഓൺലൈൻ_ *ലൈസന്‍സ് പുതുക്കുന്നത്തിനായി* 1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം. 3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദി...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ    2022 | ജൂൺ 10 | വെള്ളി | 1197 |  ഇടവം 27 |  ചിത്തിര 1443 ദുൽഖഅദ് 10          ➖➖➖➖➖ ◼️സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരേ കലാപശ്രമത്തിനും ഗൂഡാലോചനയ്ക്കും സര്‍ക്കാരെടുത്ത കേസ് അന്വേഷിക്കാന്‍ പന്ത്രണ്ടംഗ പ്രത്യേക സംഘം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്പെക്ടറും സംഘത്തിലുണ്ട്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് അന്വേഷണം. ◼️സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18 ന്. ജൂലൈ 21 ന് വോട്ടെണ്ണും. എംപിമാരും എംഎല്‍എമാരും അടക്കം ആകെ 4,809 വോട്ടര്‍മാരാണുള്ളത്. 776 എംപിമാരും 4,033 എംഎല്‍എമാരും. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.