ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വെട്ടിമാറ്റിയ മാവിൽ മാങ്ങകളുടെ പൂക്കാലം ; അപൂർവ ദൃശ്യം കാണാൻ കണ്ചമ്പാട്ടെ വസതിയിലെത്തുന്നത് നിരവധി പേർ

വെട്ടിമാറ്റിയ മാവിൽ  മാങ്ങകളുടെ പൂക്കാലം ; അപൂർവ ദൃശ്യം കാണാൻ  കണ്ണൂർ ജില്ലാ പഞ്ചായത്തംഗം  ഇ.വിജയൻ മാസ്റ്ററുടെ  ചമ്പാട്ടെ  വസതിയിലെത്തുന്നത്  നിരവധി പേർ. വീടിനോട് ചേർന്ന് ഷീറ്റിടാനായാണ് വീട്ടുമുറ്റത്തെ ഒട്ടുമാവ്  വെട്ടിമുറിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇത്. മാവിനോടുള്ള ഇഷ്ടം കൊണ്ടു തന്നെ  പാതിവച്ച് മുറിക്കാൻ നിർദേശിച്ചതും വിജയൻ മാഷായിരുന്നു.   ഈ   മാവിലാണ്  വീട്ടുകാരെ പോലും  അമ്പരപ്പിച്ച്  മാങ്ങകളുണ്ടായത്. അപൂർവ ദൃശ്യം കാണാൻ നിരവധി പേരാണ് വിജയൻ മാഷുടെ താഴെ ചമ്പാട്ടെ ദൃശ്യ എന്ന വീട്ടിലെത്തുന്നത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വെള്ളത്തിന് തീപിടിക്കുന്നു അമ്പരന്ന് നാട്ടുകാർ video കാണാം

പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്  സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ട്. ‘രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് പരിസരവാസികൾക്ക് കിണറിൽ നിന്ന് വലിയ തോതിൽ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴൽക്കിണറിലും ഇതാണ് അവസ്ഥ. തുടർന്ന് വെള്ളം പരിശോധിച്ചപ്പോൾ മലിനമായ ജലമാണ് കിണറുകളിൽ ഉള്ളതെന്ന് കണ്ടെത്തി. ജലം ഉപയോഗിക്കുമ്പോൾ പ്രദേശവാസികൾക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്.’ സിപിഐഎം ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു. പരിസരത്ത് പെട്രോൾ പമ്പുകളുണ്ട്. അവിടെ നിന്നാകാം ഇന്ധനം ലീക്കാകുന്നതെന്നും ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ സംഘടിപ്പിച്ച ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ്ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ  സംഘടിപ്പിച്ച  ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ പൗട്ടർ കാറ്റക്കറിയിൽ ഗ്രൂപ്പ്‌ ഇനത്തിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ് ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി , വിവിധ ഇനങ്ങളിലായി മത്സരിച്ചു വിജയികളായ പ്രാവുകളെ 4 ക്യാറ്റഗറിയായിതിരിച്ചു അതിൽ നിന്നുള്ള പൗട്ടർ ഇനത്തിലാണ് യുസുഫ് മനുവിന്റെ കിളിവിട്ടിലെ പ്രവ് ഓവരോൾ ചാമ്പ്യനായത്

ഇകുറിയും നൂറിന്റെ ഒറ്റനോട്ട് മഞ്ചേരിയിൽ ജനറൽ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ആറു ബജറ്റുകളിലായി വകയിരുത്തിയത് 600 രൂപ

ജില്ലയുടെ ഗവ.ജനറൽ ആശുപത്രി ആവശ്യത്തോട് വീണ്ടും സംസ്ഥാന സർക്കാറിന്റെ അവഗണന. മഞ്ചേരി ഗവ.മെ ഡിക്കൽ കോളജ് ആശുപത്രി യിൽ നിന്ന് വേർപെടുത്തി ജനറൽ ആശുപത്രിപുനസ്ഥാപിക്കണമെന്ന് ആവശ്യത്തിന് ഇത്ത വണത്തെ ബജറ്റിലും ലഭിച്ചത് കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിൽ പരാമർശിച്ച 100 രൂപയുടെ ടോക്കൺ മാത്രം. ഇതോടെ ജനറൽ ആശുപത്രി പുനസ്ഥാ പിക്കപ്പെടുമെന്ന പ്രതീക്ഷയും അസ്തമിച്ചു. മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ ഭൂമിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കും മെന്നായിരുന്നു പ്രഖ്യാപനം. മഞ്ചേരി ചെരണിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇൻകെൽ സമർ പ്പിച്ച പദ്ധതി റിപ്പോർട്ടിന് ഇതു വരെ അംഗീകാരം ലഭിച്ചിട്ടില്ല. ജനറൽ ആശുപത്രിമെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് എങ്ങുമെത്താതെ നിൽ ക്കുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ വേണ്ടതില്ലെന്ന് എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനവും ജനറൽ ആശുപത്രിക്ക് തിരിച്ചടിയായി . മറ്റു ജില്ലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ഒന്നി ലധികം ഗവ.ആശുപത്രികൾ പ്രവർത്തിക്കുമ്പോഴാണ് മലപുറത്തിന്റെ കാര്യത്തിൽ എൽ. ഡി.എഫ് സർക്കാറിന്റെ വിചിത്ര വാദം. ആവശ്യമ...

വേങ്ങരയിലെ വിദ്യാലയത്തില്‍ നടന്ന മോക്ഡ്രില്ലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം.

 

അന്താരാഷ്ട്ര ബഹിരാകാശ നിലയം മലയാളികളും കണ്ടു; വിഡിയോ കാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 കിലോമീറ്റർ വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾക്കിടയിലെ മാലാഖ കോഴിക്കോട് പിങ്ക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.ഷീബ വിജീഷ് sheeba vijeesh

2022 ഫെബ്രുവരി 8ന് രാത്രി 9.00 മണിയോടെ  കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം  നടന്ന ബൈക്ക് അപകടത്തിൽ  അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ.   ഇതിപ്പോ വർണിക്കാനെന്താ? പോലീസ് അല്ലേ. അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാ ഇതൊക്കെ. അതെ. സമൂഹത്തിനെ  നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ. വ്യക്തിപരമായ ആവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിനോടൊപ്പം യാത്രയിലായിരുന്ന ശ്രീമതി.ഷീബ വിജീഷ്  അപ്രതീക്ഷിതമായി റോഡരികിൽ കണ്ട ആൾക്കൂട്ടം എന്തിനാണെന്നറിയാൻ വണ്ടി നിർത്തിയിറങ്ങി. റോഡിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന  ചെറുപ്പക്കാരനും പരുക്കേറ്റ് വീണ കൂട്ടുകാരനും തൊട്ടടുത്തു ഒരു ബൈക്കും കിടക്കുന്നുണ്ട്. മറ്റൊന്നും ആലോചിച്ചില്ല. രണ്ടു പേരെയും ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. ഭർത്താവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മരണാസന്നനായ അയാളെ സ്വന്തം വണ്ടിയിലേക്ക് കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് യാത്രയായി. ബന്ധുക്കൾ വരുന്നത്  വരെ ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങളുമായി അവർ ഓടി നടന്നു. അത്യാസന്ന നിലയിലായിരുന...

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി.മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി. മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.  സലഫി കെട്ടിടം പൊളിക്കാൻ തീരുമാനമായി.

അടുത്ത 3 ദിവസം ചൂട് കുടും ആളുകൾ ചാഗ്രത പാലിക്കണം

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 12&13) ഉയർന്ന താപനില സാധാരണയിൽ നിന്ന് 2-3°C വരെ  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് പുത്തനങ്ങടി റുഷ്ദുൽ വിൽദാൻ മദ്റസയിൽ

സൗജന്യ അക്യുപങ്ചർ ചികിത്സ  മാർച്ച് 20 ഞായർ 3 PM*  *സ്ഥലം :- റുഷ്ദുൽ വിൽദാൻ മദ്റസ പുത്തനങ്ങാടി* -------------------------------------------- പ്രിയരെ '  പല തരത്തിലുള്ള പകർച്ചാ രോഗങ്ങളും കുഴഞ്ഞ് വീണു മരണങ്ങളും പെട്ടെന്നുള്ള മരണങ്ങളും കൂടി കൊണ്ടിരിക്കുന്ന ഒരു പ്രതേക കാലത്തിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത് ,  അതു പോലെ തന്നെ ജീവിത ശൈലീ രോഗങ്ങളും വ്യാപിച്ചു കൊണ്ടിരിക്കുന്നു അഞ്ചിൽ ഒരാൾ എന്ന നിലയിൽ പ്രമേഹ രോഗവും പ്രഷറും അതു പോലെ കൊളസ്ട്രോൾ ഹൃദ് രോഗം തൈറോയ്ഡ് ആസ്ത്മ അലർജി തുടങ്ങിയ രോഗങ്ങളും ഇല്ലാത്തവർ ഇല്ലന്നായിരിക്കുന്നു. ഇന്ന് നിലവിലുള്ള മരുന്ന് ചികത്സയിൽ ഈ രോഗങ്ങൾ മാറുന്നതായി നാം കാണുന്നില്ല  മാത്രമല്ല മരുന്നിൻ്റെ പാർശ്വഫലങ്ങൾ കൊണ്ട് കിഡ്നിയും മറ്റ് അവയവങ്ങളും നശിച്ച് ഡയാലിസിസിലേക്ക് എത്തുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് .  എന്നാൽ ഏതൊരു മരുന്നുമില്ലാതെ സൈഡ് എഫക്റ്റുകൾ ഇല്ലാതെ എല്ലാ രോഗത്തെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചർ . ഇന്ന് ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന രണ്ടാമത്തെ ചികിത്സാ രീതി . ഇന്ത്യാ ഗവ...

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക... അത് ആണായാലും പെണ്ണായാലും... ഇന്ന് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അപമാനിക്കപ്പെട്ടാലും മരിച്ചാൽ പോലും സ്ത്രീയാണെങ്കിൽ വെറുതെ വിടില്ലെന്ന് വാശിയുള്ള ഒരു സമൂഹ മാധ്യമ ആൾക്കൂട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മരിച്ചിട്ട് പോലും ഒരാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ നാം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ടെന്ന് പറയാം. രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റേയും പൊതുധാരണ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യാഹൂ മെസഞ്ചർ കാലം മുതൽ ഓർക്കുട്ടിലൂടെ വന്ന് വാട്സാപ്, ടിക്ടോക് പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടും ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളൂ. റിക്വസ്റ്റ് അയച്ച് ആ നിമിഷം തന്നെ ഇന്ന...

ബജറ്റ് 2022വേങ്ങര നിയോജക മണ്ഡലത്തിലേക്ക് കിട്ടിയ പ്രവർത്തികൾ

◼️ വേങ്ങരയിൽ ഫ്ലൈ ഓവർ ◼️ വേങ്ങരയിൽ മിനി സിവിൽ സ്റ്റേഷൻ ◼️ മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ ◼️ അചനമ്പലം- കൂരിയാട് റോഡ്  ബിഎം &ബിസി ◼️ കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ റോഡ് ബിഎം& ബിസി ◼️ എടരിക്കോട്-പറപ്പൂർ- വേങ്ങര റോഡ് ബിഎം& ബിസി ◼️ ഊരകം-നെടുവക്കാട്- നെടിയിരുപ്പ് റോഡ് ബിഎം & ബിസി ◼️ മമ്പുറം ലിങ്ക് റോഡ് ബിഎം& ബിസി ◼️ വലിയോറ തേർകയം പാലം ◼️ ആട്ടീരിയിൽ പാലം ◼️ മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം ◼️ ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി ◼️ ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം ◼️ വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം ◼️ പറപ്പൂർ പി. എച്ച്.സി ക്ക്‌ കെട്ടിടം ◼️ വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ ◼️ ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം ◼️ വേങ്ങര എ. ഇ. ഒ. ഓഫീസിന്  കെട്ടിടം  ◼️വേങ്ങര തോട് നവീകരണം ◼️ കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണം 

ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രധിഷേധം

ബാക്കിക്കയം തുറക്കും MLA മാരും പഞ്ചായത്ത് പ്രസിഡന്റുമാരും , കൃഷി, ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ.

 ബാക്കിക്കയം തടയണ  വെള്ളത്തിനായുള്ള 'യുദ്ധത്തിന്' താൽകാലിക പരിഹാരം. ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പഴമക്കാർ പറയാറുണ്ടായിരുന്നു. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര - തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്..  6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുടെ അധ്വാനമാണ് ഈ നെൽകൃഷി. ഇതു നശിച്ചാൽ ഇവരുടെ വരുമാനം നഷ്ടമാകുന്നു. അതിനാൽ ബാക്കിക്കയം ഷട്ടർ തുറക്കണമെന്നാണ് നന്നംബ്ര പഞ്ചായത്തിന്റെ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം തിരുനാവായപ്രദേശവാസികളെആശങ്കയിലാക്കി പതമഴ..

മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ.. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാർ.. മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

വയോജനങ്ങൾക്കായി “സ്പേസ്” പദ്ധതി ആരംഭിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത്

വേങ്ങര: പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് ‘പറച്ചിലും കേൾക്കലും’ എന്ന തലക്കെട്ടിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നടക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ലുലു ബഡ്സ് ഗാർഡനിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വയോജനങ്ങളെയും നേരിൽ കണ്ടു അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേൾക്കുകയും, അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വേങ്ങര സായംപ്രഭാ ഹോം കോർഡിനേറ്റ് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി  ,ICDS സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ.  എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ഒ.കെ. വേല...

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള