ജില്ലയുടെ ഗവ.ജനറൽ ആശുപത്രി ആവശ്യത്തോട് വീണ്ടും സംസ്ഥാന സർക്കാറിന്റെ അവഗണന. മഞ്ചേരി ഗവ.മെ ഡിക്കൽ കോളജ് ആശുപത്രി യിൽ നിന്ന് വേർപെടുത്തി ജനറൽ ആശുപത്രിപുനസ്ഥാപിക്കണമെന്ന് ആവശ്യത്തിന് ഇത്ത വണത്തെ ബജറ്റിലും ലഭിച്ചത് കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിൽ പരാമർശിച്ച 100 രൂപയുടെ ടോക്കൺ മാത്രം. ഇതോടെ ജനറൽ ആശുപത്രി പുനസ്ഥാ പിക്കപ്പെടുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ ഭൂമിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കും മെന്നായിരുന്നു പ്രഖ്യാപനം. മഞ്ചേരി ചെരണിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇൻകെൽ സമർ പ്പിച്ച പദ്ധതി റിപ്പോർട്ടിന് ഇതു
വരെ അംഗീകാരം ലഭിച്ചിട്ടില്ല. ജനറൽ ആശുപത്രിമെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് എങ്ങുമെത്താതെ നിൽ ക്കുന്നത്.
അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ വേണ്ടതില്ലെന്ന് എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനവും ജനറൽ ആശുപത്രിക്ക് തിരിച്ചടിയായി . മറ്റു ജില്ലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ഒന്നി ലധികം ഗവ.ആശുപത്രികൾ പ്രവർത്തിക്കുമ്പോഴാണ് മലപുറത്തിന്റെ കാര്യത്തിൽ എൽ. ഡി.എഫ് സർക്കാറിന്റെ വിചിത്ര വാദം. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയതി നാൽ രോഗികൾക്ക് മെഡിക്കൽ കോളജിന്റെ ഗുണം ലഭിക്കുന്നില്ല. ജനറൽ ആശുപത്രി നഷ്ടപ്പെടുകയും ചെയ്തു. സർക്കാരിന്റെ കണക്ക് പ്രകാരം മറ്റു ജില്ലകളിൽ 550 രോഗികൾക്ക് ഒരു ബെഡ് എന്ന തോതിൽ ഉണ്ടങ്കിൽ ജില്ലയിൽ 1643 രോഗി കൾക്ക് ഒരു ബെഡ്മാത്രമാണുള്ളത്
ജനറൽ ആശുപതി ഇല്ലാതായതോടെ ഓങ്കോളജി വിഭാഗം, ഫിസിക്കൽ മെഡിസിൻ തുട ങ്ങിയ വിഭാഗങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടു. മെഡി ക്കൽ കോളജിന് നാഷണൽ മെ ഡിക്കൽ കമ്മിഷന്റെ അംഗീകാ രം ലഭിക്കാൻ ഈ രണ്ടു വിഭാഗ ങ്ങളും ആവശ്യമില്ലാത്തതി നാൽ ആരോഗ്യം വകുപ്പ് ശ്രദ്ധ ചെലുത്തിയില്ല. ജില്ലക്ക് അവ കാശപ്പെട്ട പ്രധാന തസ്തികക ളെല്ലാം ജനറൽ ആശുപത്രിയി ല്ലാത്തതിനാൽ നഷ്ടമാവുകയും ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങളും ജനറൽ ആശുപത്രി ഇല്ലാത്തതിനാൽ മുടങ്ങുകയാണ്. കഴിഞ്ഞ വർ ഷങ്ങളിലെ ബജറ്റിലും 100 രൂപ മാത്രമാണ് ജനറൽ ആശുപത്രി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ