2022 ഫെബ്രുവരി 8ന് രാത്രി 9.00 മണിയോടെ കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം നടന്ന ബൈക്ക് അപകടത്തിൽ അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ.
ഇതിപ്പോ വർണിക്കാനെന്താ?
പോലീസ് അല്ലേ.
അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാ ഇതൊക്കെ.
അതെ. സമൂഹത്തിനെ നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ.
വ്യക്തിപരമായ ആവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിനോടൊപ്പം യാത്രയിലായിരുന്ന ശ്രീമതി.ഷീബ വിജീഷ് അപ്രതീക്ഷിതമായി റോഡരികിൽ കണ്ട ആൾക്കൂട്ടം എന്തിനാണെന്നറിയാൻ വണ്ടി നിർത്തിയിറങ്ങി. റോഡിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന ചെറുപ്പക്കാരനും പരുക്കേറ്റ് വീണ കൂട്ടുകാരനും തൊട്ടടുത്തു ഒരു ബൈക്കും കിടക്കുന്നുണ്ട്. മറ്റൊന്നും ആലോചിച്ചില്ല. രണ്ടു പേരെയും ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. ഭർത്താവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മരണാസന്നനായ അയാളെ സ്വന്തം വണ്ടിയിലേക്ക് കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് യാത്രയായി.
ബന്ധുക്കൾ വരുന്നത് വരെ ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങളുമായി അവർ ഓടി നടന്നു. അത്യാസന്ന നിലയിലായിരുന്ന ചെറുപ്പക്കാരനെ ICUവിൽ പ്രവേശിപ്പിച്ചു.
രാത്രി വളരെ വൈകിയാണ് ആ കുടുംബം തിരികെ പോയത്. പോകുന്നതിനു മുൻപ് ആക്‌സിഡന്റ് പറ്റിയ സ്ഥലത്തു നിന്നും അനുഗമിച്ച ഒരു സഹൃദയന്റെ കയ്യിൽ ഫോൺ നമ്പർ നൽകിയിട്ട് പറഞ്ഞു ഇവിടെ ഉള്ള ഒരു കാര്യങ്ങൾക്കും മുടക്കം വരരുത്. എപ്പോൾ വിളിച്ചാലും ഞങ്ങൾ ഓടിയെത്താം.
അവർ യാത്രയായി
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ബന്ധുക്കൾ എത്തിയിരിക്കുന്നു. ആരും പരസ്പരം സംസാരിക്കുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന അച്ഛനും അമ്മയും.
അവിടെ നില്ക്കുന്നവരിൽ ബന്ധുവാണെന്ന് തോന്നിയ ഒരാൾക്ക് ശ്രീമതി.ഷീബ വിജീഷിന്റെ നമ്പർ കൈമാറി സുജിത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. സുജിത്തിന്റെ സുഹൃത്തിനു സാരമായ പരുക്കുകളില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങുവാൻ സാധിച്ചു.
അടുത്ത ദിവസം ഉച്ചയോടെ ശ്രീ.ഹരിദാസ് ശ്രീമതി.ഷീബ വിജീഷിനെ വിളിച്ചു. കൂടെപ്പിറപ്പിന്റെ വിശേഷങ്ങൾക്കായി കാതോർത്തു നിൽക്കുന്ന സഹോദരിയെപ്പോലെയാണ് ശ്രീമതി.ഷീബ കാര്യങ്ങൾ അന്വേഷിച്ചത്.
സംസാരത്തിനിടയ്ക്കാണ്
ദൈവത്തിന്റെ കരങ്ങൾ നീട്ടി സുജിത്തിനെ രക്ഷിക്കാൻ എത്തിയത് കേരള പോലീസിന്റെ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായ ശ്രീമതി.ഷീബ വിജീഷ് ആയിരുന്നുവെന്ന് മനസിലായത്.
സുജിത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ല.. ഇപ്പോഴും ICU വിൽ തന്നെയാണ്. വ്യക്തമായ വിവരം ലഭിക്കാൻ എന്താ ചെയ്യേണ്ടത്?
പേടിക്കണ്ട ഹരിദാസ്.. ഞാൻ അവിടേക്ക് വരുന്നുണ്ട്. വന്നിട്ട് എല്ലാം ശരിയാക്കാം.
ഒരു ആശ്വാസ വാക്ക് എന്നതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷെ ഷീബ വിജീഷ് ഡോക്ടറെ കണ്ടു
എന്റെ ബന്ധുവാണ് ICU വിൽ കിടക്കുന്നത് എന്ന് പറഞ്ഞാണ് അവർ പരിചയപ്പെട്ടത്.
യാതൊരു പരിചയവുമില്ലാത്ത ആളെ ബന്ധുക്കളാണെന്ന് പറയുക. ചികിത്സാ സംബന്ധമായ കാര്യങ്ങൾ വിശദമായി ചോദിച്ചറിയുക. അതിനെ സാധാരണക്കാരായ ബന്ധുക്കൾക്ക് പറഞ്ഞു തരിക. തികച്ചും അവിശ്വസനീയമായി തോന്നി.
കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചിട്ടാണ് അവർ തിരികെ പോയത്.
പിന്നെ ഓരോ ദിവസവും രണ്ടു തവണയെങ്കിലും സുജിത്തിന്റെ വിവരങ്ങൾ അന്വേഷിക്കാനായി വിളിക്കും. അപകടത്തിനു ശേഷം സുജിത് പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. വ്യക്തമായ ഓർമയും, സ്വന്തമായി നടക്കാനുള്ള ശേഷിയും പൂർണമായി തിരിച്ചു കിട്ടാൻ ദീർഘ കാലം മരുന്ന് കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഒരു അപകടം നടന്നു അതിന് വേണ്ട പ്രാഥമിക നടപടികൾ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് നമ്മളാരും തന്നെ അവർ ആരെന്നോ, അവർക്കെന്തു പറ്റിയെന്നോ അന്വേഷിക്കാറില്ല.
ആരുമില്ലാത്തവന് ദൈവം തുണ എന്ന പഴഞ്ചൊല്ല് അർത്ഥവത്തായ ദിനം
.ഷീബ വിജീഷ് അഭിനന്ദനങ്ങൾ
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ