ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും നോർക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മലയാളികൾ അടക്കമുള്ളവരെ പുറത്തെത്തിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഉക്രൈനിലുള്ളവർക...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...