ഉക്രൈനെതിരെ യുദ്ധ സാഹചര്യം
സ്വര്‍ണ വില ഒറ്റയടിക്കു ഇന്ന് 1040 രൂപ കൂടി
ഉക്രൈനെതിരെ റഷ്യ യുദ്ധ സാഹചര്യത്തിൽ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെത്തെ കണക്കുപ്രകാരം
സംസ്ഥാനത്ത് സ്വര്‍ണവില പവന് 1040 രൂപ കൂടി 4560 രൂപയിലെത്തി. ഗ്രാമിന് 5p70 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 130 ഡോളര്‍ പിന്നിടുന്നത്.
യുദ്ധഭീതി: ഇന്ധനവില കുതിക്കും ;പെട്രോൾ, ഡീസൽ പത്തുരൂപയിലേറെ കൂടാൻ സാധ്യത
മുംബൈ: ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈൻ സംഘർഷം. ആഗോള എണ്ണവിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘർഷം തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 140 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 2021 നവംബർ നാലുമുതൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വർധന അനൗദ്യോഗികമായി നിർത്തിവെച്ചത്. അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 82-85 ഡോളർവരെ ഉണ്ടായിരുന്ന സമയത്തുള്ള വിലയാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ബാസ്കറ്റിൽ വീപ്പയ്ക്ക് 130 ഡോളറിലേറെ ഇപ്പോഴത്തെ നിരക്ക്. ഇതനുസരിച്ച് അന്നത്തേതിലും പത്തുഡോളർവരെ വില ഉയർന്നിട്ടുണ്ട്.
അസംസ്കൃത എണ്ണവില ഒരുഡോളർ കൂടുമ്പോൾ പെട്രോൾ-ഡീസൽ വില ലിറ്ററിന് 70 മുതൽ 80 പൈസവരെ വർധനയുണ്ടാകാറുണ്ട്. ഇതനുസരിച്ച് ഏഴുമുതൽ എട്ടുരൂപവരെയാണ് വർധിപ്പിക്കേണ്ടത്. അസംസ്കൃത എണ്ണവില 100 ഡോളറിലേക്കെത്തിയാൽ പെട്രോൾ-ഡീസൽ വിലയിൽ 12 മുതൽ 14 രൂപവരെ വർധന വേണ്ടിവരും. ബ്രെന്റ് ക്രൂഡ് ബാരലിന് 100 കടന്നു മാർച്ച് ഏഴിന് തിരഞ്ഞെടുപ്പ് പൂർത്തിയായി ഇതിനുശേഷം ഏതു നിമിഷവും എണ്ണക്കമ്പനികൾ തുടർച്ചയായി വിലവർധിപ്പിക്കുമെന്നത് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.
യുക്രൈൻ പ്രതിസന്ധി പെട്രോൾ, ഡീസൽ വിലകളെ മാത്രമല്ല, പ്രകൃതിവാതക വിലയിലും പ്രതിഫലിക്കും. എൽ.എൻ.ജി., സി.എൻ.ജി. എന്നിങ്ങനെ എല്ലാരൂപത്തിലും വില ഉയരും. രാജ്യത്ത് താപവൈദ്യുതിയുടെ വലിയൊരു ഭാഗം ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് താപവൈദ്യുതിയിലും വിലവർധനയുണ്ടാക്കും.
എണ്ണവിലയിലെ വർധന ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. പെട്രോൾ-ഡീസൽ വില ഉയർന്നാൽ ഗതാഗതച്ചെലവു കൂടുമെന്നതിനാൽ അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പത്തിനും കാരണമാകും. പണപ്പെരുപ്പം ഉയരുന്നതോടെ റിസർവ് ബാങ്കിന് പലിശനിരക്കുകൾ ഉയർത്തേണ്ടിവരും. ഇത് വളർച്ചനിരക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയുണ്ടാക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ