വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി.
കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. അഡ്മിനുകൾക്ക് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കംചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ നീക്കാനോ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാങ്കേതികമായി കഴിയില്ല. ഇക്കാരണത്താൽ അംഗങ്ങൾ ദോഷകരമായ ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്താൽ അതിന്റെ ഉത്തരവാദിത്വം അഡ്മിനിൽ ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ വിധിയിൽ പറയുന്നു._
_ഫ്രണ്ട്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ചേർത്തല സ്വദേശി മാനുവലായിരുന്നു ഹർജിക്കാരൻ. മറ്റു രണ്ടുപേരെക്കൂടി ഇയാൾ അഡ്മിനുകളായി നിയോഗിച്ചിരുന്നു. ഇവരിൽ ഒരാൾ കുട്ടികളുടെ അശ്ളീല വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്തു. എറണാകുളം സിറ്റി പൊലീസ് ഇയാളെ ഒന്നാം പ്രതിയും മാനുവലിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. ഇതിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാനുവൽ ഹൈക്കോടതിയെ സമീപിച്ചത്._ _ഹർജിക്കാരനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി.നേരത്തെ മദ്രാസ് ഹൈക്കോടതിയും സമാന നിരീക്ഷണം നടത്തിയിരുന്നു._
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ