ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദയവായി നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ അപേക്ഷയാണ് സുധാ മേനോൻ Sudha Menon എഴുതുന്നു:

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. 🙏
സുധാ മേനോൻ Sudha Menon എഴുതുന്നു:

യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവന്‍ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും,  ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്ഫോടനാത്മകമായ അവസ്ഥയാണത്.  ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെല്‍ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകര്‍ത്തെറിയാന്‍... 

എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയിൽ  ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തില്‍ അമ്മയും, ഭര്‍ത്താവും, മകളും, മകനും നഷ്ടപ്പെട്ട സ്ത്രീ. അവരുടെ മകളെ ശ്രീലങ്കന്‍ സൈന്യം റേപ്പ് ചെയ്തു കൊല്ലുകയായിരുന്നു. ജീവ താമസിക്കുന്നത് കടലിനോടു ചേര്‍ന്ന ഒറ്റ മുറി മാത്രമുള്ള   ഒരു കുഞ്ഞുവീട്ടിലാണ്. വരാന്തയില്‍ ഇരുന്നാല്‍ തൊട്ടടുത്ത്‌ കടലില്‍ തിരയടിക്കുന്നത് കാണാം. ആ വീടിനു മുന്നില്‍, വെറും മണലില്‍ ഇരുന്നുകൊണ്ട് ജീവ ഒരിക്കല്‍ എന്നോട് അവളുടെ കഥ പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും ലോകത്തെ എല്ലാ വെടിയുണ്ടകളും എന്റെ നെഞ്ചില്‍ വന്നു തറച്ചിരുന്നെങ്കില്‍ എന്നെനിക്കു തോന്നി. അത്രയ്ക്ക് സഹിച്ച സ്ത്രീയാണ് എന്റെ മുന്നില്‍ ഇരിക്കുന്നത്.

പുലികള്‍ നിര്‍ബന്ധമായി LTTE യിൽ ചേര്‍ത്ത  പന്ത്രണ്ടു വയസുകാരനായ മകനെക്കുറിച്ച് ജീവ പറഞ്ഞത് എനിക്കൊരിക്കലും മറക്കാൻ  കഴിയില്ല:  “അവന്‍ ജീവനോടെ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്. പണ്ടേ മരിച്ചുപോയിക്കാണും, എന്റെ മകന്‍. അവനു യുദ്ധവും, ബോംബും, പട്ടാളക്കാരും ഒക്കെ പേടിയായിരുന്നു..രാത്രികാലങ്ങളില്‍, ആകാശത്തുകൂടി ഹെലികോപ്ടറുകള്‍ പറന്നുപോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍  അവന്‍ എന്നെ കെട്ടിപ്പിടിക്കും.ഒരിക്കല്‍, ജാഫ്ന കത്തിയെരിഞ്ഞ ഒരു ദിവസം എന്നോട് അവന്‍ വേദനയോടെ പറഞ്ഞു അമ്മാ, നമുക്ക് ചൈനക്കാരുടെ മുഖം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അവരെ എല്ലാവരെയും  കണ്ടാല്‍ ഒരുപോലെയിരിക്കും.  അപ്പോള്‍ നിറം നോക്കി അവര്‍ക്ക് നമ്മളെ തിരിച്ചറിയാനും, വെടിവെക്കാനും, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും കഴിയില്ലല്ലോ. എന്തിനാ നമ്മള്‍ ഇത്ര കറുത്ത് പോയത്. അതുകൊണ്ടല്ലേ സിംഹളകുട്ടികള്‍ എന്നെ കാണുമ്പോള്‍ ഒക്കെ മുഖത്തു തുപ്പുന്നത്...” 

ഇത് പറയുമ്പോള്‍ ജീവയുടെ കണ്ണില്‍ നിന്നും ചോരയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി. ചാവേര്‍ ആകാന്‍ വിധിക്കപ്പെട്ട, ബോംബേറില്‍ ചിതറിതെറിച്ച നൂറായിരം കുഞ്ഞുങ്ങളുടെ  ഓര്‍മയില്‍ ഞാനും അറിയാതെ വിതുമ്പിപ്പോയി. ഞാന്‍ വെറുതെ അവരുടെ കൈപിടിച്ചു. ആശ്വാസവാക്കുകള്‍ വെറും നുണകള്‍ ആകുമെന്ന് എനിക്കറിയാം. 

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഈഴം യുദ്ധത്തിന്റെ ഓരോ വഴിത്തിരിവും ജീവയുടെയും, അതുപോലെയുള്ള ഒരായിരം പെണ്ണുങ്ങളുടെയും ജീവിതത്തില്‍ ബോംബിനെക്കാള്‍ പ്രഹരശേഷിയുള്ള നൊമ്പരങ്ങള്‍ മാത്രം ആണ് വര്‍ഷിച്ചത്. ഓരോ തവണയും ഈഴം ജയിക്കുമ്പോഴും, നേരെ തിരിച്ചാകുമ്പോഴും ജാഫ്നയിലെയും, ബട്ടിക്കലോവയിലെയും, കിളിനോചിയിലെയും വാവുനിയയിലെയും, അമ്മമാരുടെ നെഞ്ഞുരുകും. ഓരോ പുലിയും കൊല്ലപ്പെടുമ്പോഴും, വിദൂര ഗ്രാമങ്ങളിലെ മൈതാനിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ LTTE ഭടന്മാര്‍ വന്നു ബലമായി പിടിച്ചുകൊണ്ട് പോയി അവരുടെ വിമോചനസൈന്യത്തില്‍ ചേര്‍ക്കും. പിന്നീട് ഒരിക്കലും കാണാനാവാത്ത ആ കുഞ്ഞുങ്ങളുടെ ഓർമ്മ  പോലും അവരുടെ മനസ്സിനെ ചുട്ടു പഴുപ്പിക്കുന്നു. അതുപോലെ, ഓരോ ചാവേര്‍ ആക്രമണവും കഴിഞ്ഞാല്‍ പിന്നെ ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ തേരോട്ടമാണ്. പന്ത്രണ്ടും, പതിമൂന്നും വയസുള്ള കുഞ്ഞുപെണ്‍കുട്ടികളുടെ ശരീരങ്ങള്‍ അവര്‍ക്ക് തമിഴു ഈഴത്തിന്റെ പ്രതീകമാണ്‌. പെണ്‍കുട്ടികൾ  ആര്‍ത്തു നിലവിളിക്കുമ്പോൾ  അത് തമിഴകഗോത്രാഭിമാനത്തിനു മേലുള്ള സിംഹളദേശിയതയുടെ വിജയമായിക്കരുതി ശ്രീലങ്കന്‍ പട്ടാളക്കാര്‍ ആഹ്ലാദിച്ചു. അങ്ങനെ പുലികളും, പട്ടാളവും ചേര്‍ന്ന് കുഴച്ചുമറിച്ചിട്ട പെൺജീവിതങ്ങൾ  നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് യുദ്ധത്തിന്റെ നിരര്‍ത്ഥകതയാണ്. 

ചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകള്‍ ആണ് വംശഹത്യകളും, യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസിലാക്കാന്‍ ജീവലതയെ അറിഞ്ഞാല്‍ മതി.  ഒരു കാലത്ത് അവരുടെ ഗ്രാമം മത്സ്യകൃഷിയുടെയും ചെമ്മീന്‍ കൃഷിയുടെയും, ഒണക്കമീന്‍ സംസ്ക്കരണത്തിന്റെയും ഒക്കെ പ്രധാനകേന്ദ്രമായിരുന്നു. തേങ്ങയും, നെല്ലും തഴച്ചു വളര്‍ന്നിരുന്ന, ശീമക്കൊന്നയും പൂവരശ്ശും അതിരിടുന്ന കുഞ്ഞു വീടുകള്‍ ഉള്ള  കേരളം പോലുള്ള മനോഹരദേശം. ഇന്ന് പക്ഷെ വെടിമരുന്നും ബോംബും വീണു കരിഞ്ഞുപോയ മണ്ണാണ് അത്.  യുദ്ധവും, ലാന്‍ഡ്‌മൈനുകളും, പലായനങ്ങളും, അവരുടെ കൃഷിയെയും, തീരത്തെയും കടലിലെ ജീവിതത്തെയും ഒക്കെ എന്നെന്നേക്കുമായി അശാന്തിയിലാക്കുകയായിരുന്നു. 

പറഞ്ഞു വന്നത് ഇത്രമാത്രം. ദേശാഭിമാനത്തിന്റെ ഉന്മാദങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നത്‌ അധികാരരാഷ്ട്രീയം മാത്രമാണ്, ജനതയല്ല. സമയം കിട്ടുമെങ്കിൽ 'Stolen Voices' എന്ന പുസ്തകം വായിക്കൂ. ഒന്നാം ലോകമഹായുദ്ധം മുതൽ ഇറാക്ക് യുദ്ധം വരെ അനുഭവിച്ചറിഞ്ഞ കുഞ്ഞുങ്ങളുടെ ഡയറികുറിപ്പുകൾ ആണ് അതിൽ. അപഹരിക്കപ്പെട്ട ശബ്ദങ്ങൾ! നിങ്ങൾ കരഞ്ഞു പോകും.   

യുക്രൈയിലെയും റഷ്യയിലെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും ജീവിതവും അപഹരിക്കപ്പെടാതിരിക്കട്ടെ എന്നാശിക്കാം. 

ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാൽ  സമൂഹമാധ്യമങ്ങൾ നിറയട്ടെ.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...