രാക്ഷസക്കണവ: 8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം...! 2004ലാണ്, ജപ്പാനിലെ ചില ശാസ്ത്രജ്ഞർ, ലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയായി കരുതപ്പെടുന്ന രാക്ഷസക്കണവകളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 25 സെൻ്റീമീറ്ററോളം വ്യാസമുള്ള ഈ വലിയ കണ്ണുകളാണ്, ആഴക്കടലിലെ തങ്ങളുടെ പ്രധാന വേട്ടക്കാരായ സ്പേം തിമിംഗലങ്ങളുടെ പോക്കും വരവും അറിയുന്നതിനും, അവയിൽ നിന്നും രക്ഷ നേടുന്നതിനും രാക്ഷസക്കണവകളെ സഹായിക്കുന്നത്. 8 കൈകളെ കൂടാതെ നീണ്ട കൈകൾ പോലെയുള്ള 2 ടെൻ്റക്കിൾസ് എന്ന ഘടനകളും ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ഈ ടെൻ്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എത്തിക്കുന്നത്. മീനുകളേയും, കൊഞ്ചുകളേയും, കടൽജീവികളേയും ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും ഇരയാക്കാറുണ്ടെങ്കിലും, മനുഷ്യരെ ഭക്ഷണമാക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാൻ്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് വലിച്ചെടുത്ത്, പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രാക്ഷസക്കണവകൾ ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും ഉണ്ടെങ്കിലും, തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.