കടല്‍ മുഖത്ത് അതിജീവന ഭീഷണി നേരിടുന്ന സസ്തനി ആണ് ഡോള്‍ഫിന്‍.. ഇന്ന് കൊച്ചി മൂലംകുഴി ബീച്ച് പരിസരത്ത് എത്തിയ ഏകദേശം 2മീറ്റര്‍ നീളവും 17കിലോനോളം തൂക്കവും വരുന്ന സാരമായ പരുക്കുകളോടു കൂടിയ ഡോള്‍ഫിനെ രക്ഷിച്ച് കടലിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയത് സാഹസികനായ അച്ഛനും അദ്ദേഹത്തിന്റെ 16കാരി മകളും.. ഇന്റര്‍ഡൈവ് അക്കാദമി എം. ഡി. വില്‍ഫ്രഡ് സി. മാനുവലും മകള്‍ ഏയ്ന്ചലും അതിസാഹസികമായാണ് ഈ സഹജീവിക്ക് കരുതലായത്.. ഏകദേശം 70 കിലോ ഭാരമുളള ഡോള്‍ഫിനെ കൈകളില്‍ താങ്ങി കടലിലേക്ക് 2 കിലോ മീറ്റര്‍ ആണ് ഇവര്‍ നീന്തിയത്..
ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കപ്പല്‍ചാലിന് തലങ്ങും വിലങ്ങും ഡോള്‍ഫിനുകള്‍ നടത്തുന്ന അഭൃാസപ്രകടനം സ്ഥിരം കാഴ്ചയാണ്... പലപ്പോഴും ജലയാനങ്ങളുടെ പ്രൊപ്പല്ലര്‍ അടക്കമുളള യന്ത്ര ഭാഗങ്ങള്‍ കൊണ്ട് ഇവയ്ക്ക് പരുക്കേല്‍ക്കുന്നതും പതിവാകാം.. ഇത്തരത്തില്‍ ഗുരുതരമായ പരുക്കുണ്ടാക്കുന്ന അസ്വസ്ഥൃം മൂലം ശ്വസിക്കാനായി കരയ്ക്കെത്തുന്ന ഡോള്‍ഫിനുകളെ ചികിത്സിക്കാന്‍ പ്രതൃേക സാന്ച്വറികളോ മറ്റു സംവിധാനമോ നമ്മുടെ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഖേദകരം.. കടലുകളുമായി മൂന്ന് അതിര്‍ത്തികള്‍ പന്കിടുന്ന നമ്മുടെ രാജൃം, വിദേശ രാജൃങ്ങളില്‍ നിന്ന് വൃതൃസ്തമായി കടല്‍ജീവികളുടെ പരിരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ല എന്നതാണ് ഈ ദൃശൃങ്ങളും ചൂണ്ടി കാട്ടുന്നത്...
വില്‍ഫ്രഡ് പറയുന്നത് കേള്‍ക്കൂ...ഒപ്പം അവര്‍ നടത്തിയ രക്ഷാശ്രമവും കാണൂ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ