പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന് ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ