ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാഹനങ്ങളിലെ തീപിടുത്തം അറിയേണ്ടകാര്യങ്ങൾ VehicleFire latest news

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട
കാര്യങ്ങൾ ....... 🔥🔥

🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു -  വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം.. 
പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം.... 

അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 

1.ഫ്യൂവൽ ലീക്കേജ് 

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും  ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. 
ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.
ഗ്രാമപ്രദേശങ്ങളിലും  മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത്  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ്  ഇത്തരത്തിൽ  വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ സംഭവങ്ങളാണ്.  ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻറെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ  കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന്  വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ self ignition temperature( spark  ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ )  ഡീസലിന്റെ 210°C ഉം എന്നാലും പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് vaporize ചെയ്യുന്നതിനാൽ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും exhaust സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന  ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് . 

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെന്റിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും   ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ്  ലീക്കേജിനുള്ള  സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയിൽ പെടാതിരിക്കാനും കാരണമാകും.

2.ഗ്യാസ് ലീക്കേജ്. 

LPG മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടർന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ.  ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽപിജി കൺവേർഷൻ കിറ്റിലെ solenoid valve, regulator/vaporizer, filter, gas tube, tank തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും ഗ്യാസ് ടാങങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ്   ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ളത് എന്നാൽ എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാൽ  പിന്നെ  തിരിഞ്ഞു നോക്കുക പോലും ഇല്ല . 

3. അൾട്ടറേഷനുകൾ 

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച്   നിരത്തിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി  ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും  പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ്  പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവർ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , Short-circuit ആയാൽ മാത്രമെ fuse ഉരുകുകയുള്ളൂ  എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റിൽ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും  സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും  ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള  കനം കുറഞ്ഞ  wiring  കളാണ് ഉപയോഗിക്കാറ് എന്നതും  വയർ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും.
വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ wiring harness കളും , coupling ന് പകരം വയർ പിരിച്ച് ചേർത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്.  

4 ഫ്യൂസുകൾ: 

വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള  ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം  പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു. 

5. ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും: 

പഴയതും  തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം  ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം. 

ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളിൽ  ചിലതെങ്കിലും പ്രാരംഭ ഡിസൈൻ ഘട്ടങ്ങളിൽ തീപിടിത്ത സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട് Tesla , Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

6. കാറ്റലിറ്റിക് കൺവർട്ടറുകളും Exhaust സിസ്റ്റവും : 

സാധാരണയായി catolitic converter ന്റെ താപനില 600 °C മുതൽ 750 °C വരെയാണ് എന്നാൽ clogging മൂലമൊ സ്പാർക്ക് പ്ലഗിന്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ  1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോൾഡിനെ  സ്പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ് - 

7.  കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ: 

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും , ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും എൻജിന്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

8. കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും : 

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 44 പേർ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത് ഇത്തരത്തിൽ ഒന്നാണ് . അപകടത്തിൽ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്. 

9. പാർക്കിംഗ് സ്ഥലവും പരിസരങ്ങളും :
ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019 ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം. 

10. തീപ്പെട്ടി / ലൈറ്റർ/സ്‌റ്റൗ എന്നിവയുടെ ഉപയോഗം : 

തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച്  പിടിച്ചു കൊണ്ട് എൻജിൻ കംപാർട്ട്മെന്റൊ ഫ്യുവൽ ടാങ്കൊ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും  സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും  തീപിടിത്തത്തിന്റെ കാരണങ്ങളിൽ പെടുന്നു. 

11. ആംബുലൻസുകൾ: 

ആംബുലൻസിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ആണ് ഇതിലെ പ്രധാന വില്ലൻ. ഓക്സിജൻ കത്താൻ ആവശ്യമായ വാതകമാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് സ്ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്സിജനാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക . എന്നാൽ അതി മർദ്ദത്തിലുള്ള ഓക്സിജൻ ടാങ്കിൽ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാർക്കിനെ വരെ വലിയ അഗ്നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്സിജൻ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മർദ്ദത്തിലുള്ള ഓക്സിജൻ ഓയിൽ,ഗ്രീസ്, റബ്ബർ എന്നിവയുമായി പ്രതിപ്രവർത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 
സിലിണ്ടറുകൾ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും  താൽക്കാലികമായി സിലിണ്ടർ വാഹനത്തിൽ എടുത്ത് വച്ച് പോകുന്നവരും ഉണ്ട്  ഇത്തരം സാഹചര്യത്തിൽ വാഹനം ഇടിച്ചാലൊ  വാഹനം ചെറുതായി ചെരിഞ്ഞാൽ പോലുമോ  സിലിണ്ടർ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകൾകൾക്ക്  തകരാർ സംഭവിച്ച് ഓക്സിജൻ ലീക്ക് സംഭവിക്കുയും അത് അഗ്നിബാധയിലേക്ക് നയിക്കുകയും ചെയ്യാം. 

📛പരിഹാര മാർഗ്ഗങ്ങൾ

• കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക്  ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക -
•  വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുകതന്നെ വേണം.
•  ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
• പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
• വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
• കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
• വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച്  സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
• വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.

•  വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.
• ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
• സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്. 

സർവ്വോപരി ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ സ്വായത്തമാക്കുക എന്നതും പ്രധാനമാണ് 

🚒തീപിടിച്ചാൽ എന്തു ചെയ്യണം ? 

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ  സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക,
DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. 
വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും. 

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക...

✍️ Dilip Kumar KG
Motor vehicles Inspector
SRTO Kondotty 

#mvdkerala 
#VehicleFire

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

How to See who Views your Facebook Profile

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...