- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ