ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

PYS പരപ്പിൽപാറയുടെ ജേഴ്‌സി PK കുഞ്ഞാലികുട്ടി പ്രകാശനം ചെയ്തു

ഇന്റർ നാഷണൽ ട്രാവൽസ് സ്‌പോൺസർ ചെയ്ത 2022 വർഷത്തെ പരപ്പിൽ പാറ യുവജന സംഘം (PYS) ജേഴ്‌സി പ്രകാശനം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്‌ ഉപദേശകസമിതി അംഗം A.K.നസീർ, ക്ലബ്‌ പ്രസിഡന്റ്‌ സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, അസ്‌കർ K.K, മുഹ്‌യദ്ധീൻ കെ,അദ്നാൻ. ഇ,ജംഷീർ ഇ. കെ, സാദിഖ് വിഎം, എന്നിവർ സംബന്ധിച്ചു.

കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന ബാബു അല്പം സമയം മുമ്പ് മരണപ്പെട്ടു

വലിയോറ അടക്കാപുര സ്വദേശിയും  കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന പറമ്പിൽ ബാബു(anjel) 35 വയസ്സ് (ദാമോദരന്റെ മകൻ) അല്പം സമയം മുമ്പ്  തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.കാർ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത്  തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ ദഹിപ്പികും 

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി,

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ OP പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി, ഇന്ന് രാവിലെ തൊട്ട് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ മാറ്റി ഹോസ്പിറ്റൽ സജീകരിച്ചു നാളെ തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ OP പരിശോധന തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു  നാളെതൊട്ട് പുതിയ കെട്ടിടത്തിലെ പ്രവർത്തന രീതിയെങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള ഡോമോ വീഡിയോ താഴെ കാണാവുന്നതാണ്

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today latest news

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 9 | 1197 |  ധനു 25 | ഞായർ | ഉത്രട്ടാതി 1443 ജുമാദൽ ആഖിർ  🔳ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 24 നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്. 🔳തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും റാലികള്‍ക്കും പദയാത്രകള്‍ക്കും വിലക്ക്. ജനുവരി 15 വരെയാണ് വിലക്ക്.  15 നു ശേഷം റാലികള്‍ നടത്താമോയെന്ന് കൊവിഡ് സാഹചര്യം വിലയിരുത്തിയശേഷം  തീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍. 🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കു സുരക്ഷാ വീഴ്ച ആരോപണം നേരിടുന്ന ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. സുര...

എടപ്പാൾ പാലം ഉത്ഘാടനം പ്രവാസികളുടെ പൊങ്കാലയും ട്രോളും തുടരുന്നു

നാല് ഡോസ് വാക്‌സിനും, 24 മണിക്കൂർ മുമ്പ്  ഗൾഫ്‌ രാജ്യത്ത്‌ നിന്നും, നാട്ടിൽ വന്നിറങ്ങിയ ഉടനെ അതത്‌ വിമാനത്താവളത്ത്‌ നിന്ന് വീണ്ടും ടെസ്റ്റ്‌ എടുത്ത്‌ നെഗറ്റീവായ, വളരെ അത്യാവശ്യമായും, അല്ലാതെയും നാട്ടിൽ വരുന്ന പ്രവാസികൾ 7 ദിവസം നിർബന്ധിത ക്വേറന്റ്വീൻ..!!! നാട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ മാസ്ക്‌ പോലും ധരിക്കാതെ നടക്കുന്നു...!!! ഇന്ന് ഗവൺമെന്റ്‌ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചനയിൽ പങ്കെടുക്കുന്ന ഒരു മന്ത്രിയും, സ്ഥലം mla യും ചേർന്ന് നൂറുക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ എടപ്പാൾ പാലം ഉദ്‌ഘാടനം ചെയ്യുന്ന ഫോട്ടോ കണ്ടപ്പോൾ ലജ്ജ തോന്നുന്നു..!!! -ആർ.എം #സിസ്റ്റം_തെറ്റാണ്_സാർ വിദേശത്ത് നിന്നും വരുന്ന വ്യക്തികൾ 3 ഡോസ് വെച്ചുകൊണ്ട് വരുന്നവരാണ്. പുറപ്പെടുന്നതിനുമുൻപ് RTPCR എടുത്ത് വരുന്നവരാണ്. നാട്ടിലുള്ളവരോടെ കാര്യത്തിൽ എന്തുകൊണ്ട് അധികാരികൾ കരുതൽ എടുക്കുന്നില്ല. നാട്ടിലുള്ള ജനങ്ങൾ എപ്പോഴും 1 ഡോസ് പോലും എടുക്കാതെ നാട് ചുറ്റുന്നുണ്ട്  അത്‌ അധികാരികൾ കാണാതെ പോവുന്നത് എന്തുകൊണ്ട്..? രാഷ്ട്രീയപാർട്ടികൾ പൊതു ഇടങ്ങളിൽ നടത്തുന്ന പോക്കുത്തുകൾ   ഭരണാധി...

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണമെന്ന് അഷ്റഫ് താമരശ്ശേരി

വിദേശത്ത് നിന്ന് ഇൻഡ്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണം..... അഷ്റഫ് താമരശ്ശേരി  ഇവിടെ നിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തില   പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം. സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും,ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും,ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം. ഇന്ന് എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങഝളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് എൻ്റെ ചോദ്യം. കോവിഡ്​ തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളാണ്. സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും, ഇല്ലാതെ പോകുന്നു. എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. ഓ...

ഇ-ശ്രം (e-shram )കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി രണ്ട്  ഘട്ടങ്ങളിലായി  സൗജന്യ ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പിൽ ഒട്ടനവധി വെക്തികൾക്ക് ഇ -ശ്രം രജിസ്റ്റർ ചെയ്തു നൽകുവാൻ സാധിച്ചു. (എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ് എന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ  സാധ്യതയുണ്ട്, രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം നിലവിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,) ആധാർ കാർഡ്, ആരോഗ്യം ഇൻഷുറൻസ്, വാക്‌സിൻ  തുടങ്ങിയവ വന്ന സമയങ്ങളിൽ ഇതുപോലെ പലരും മടിച്ച് നിന്നെങ്കിലും പിന്നീട് ആവശ്യമായിവന്നു. കഴിഞ്ഞ മാസം 31 വരെ ആയിരുന്നു രജിസ്ട്രേഷൻ സമയം നൽകിയത് പക്ഷെ നിലവിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റിൽ സാധിക്കുന്നുണ്ട്.  ആവശ്യംമുള്ളവർക്ക് ഇനി അക്ഷയിൽ പോയി ചെയ്യാവുന്നതാണ്   *കൊണ്ടു പോകേണ്ട  രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ്...

ജനം ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു.

 ജനം ആവേശപൂർവം  ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ  എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ മേൽപാലം നാടിന് സമർപ്പിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമായി. ഇ ടി മുഹമ്മദ്‌ ബഷീർ എം പി , കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണ് എടപ്പാൾ മേൽപ്പാലം. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് എടപ്പാൾ മേൽപ്പാലത്തിന്‍റെ  നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്. പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് എടപ്പാൾ മേൽപ്പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിൽ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേൽപ്പാല നിർമ്മാണം. എടപ്പാള്‍ മേൽപ്പാലത്ത...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today news

*2022 ജനുവരി 08* *1443 ജുമാ: ആഖിറ 04* *1197 ധനു 24* *ശനി  | ഉത്രട്ടാതി.* 🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍  എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന്‍ സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്. 🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കുമ...

പതിനേഴിന്റെ നിറവിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ MDTC

17 വർഷം തികച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ. മലപ്പുറം ജില്ലയിലും, ചുറ്റു പ്രദേശങ്ങളിലും നാടിന്നും, സമൂഹത്തിനും വേണ്ടി സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ 17 വർഷം ആയി നിലവിൽ വന്നിട്ട്. 2005 ൽ ആരംഭിച്ച ട്രോമാകെയർ എന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് മഞ്ചേരി പാണായി സ്വദേശിയായ kp. പ്രതീഷ് എന്നവർ ആണ്. 17 ന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ട്രോമാ കെയർ വാർഷികവും, റോഡ് സുരക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, പോലിസ്, മോട്ടോർവാഹനവകുപ്പ്‌, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ  പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ അടുത്തായി വളരെ വിപുലമായ ഒരു റോഡ് സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിനൗഷാദ് അലി. സ്വഗതം പറഞ്ഞു പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീ. ശ്രീധന്യ സുരേഷ് (IAS) നിർവഹിച്ചു, പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി : നസീറ ടീച്ചർ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു.ജോയിന്റ് RTO ജോയ് vമുഖ്യ പ്രഭാഷണം നടത്തി,പെരിന്തൽമണ്ണ സ്റ്റേഷൻ CI ശ്രീ സുനിൽ പുളിക്കൽ, എക്സ്സൈസ് CI സച്ചിധാനന്തൻ, ജില്ലാ ട്രോ...

കുവൈത്തിൽ പ്രവേശന നിരോധനം ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഗണനയിൽ എന്ന് റിപ്പോർട്ട്.

കുവൈത്തിൽ ഒമിക്രോണിനെ തുടർന്നുള്ള കോവിഡ്‌ വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ ഉന്നത അവലോകന സമിതി മന്ത്രി സഭക്ക്‌ സമർപ്പിച്ച നിർദ്ദേശങ്ങളിൽ രാജ്യത്ത്‌ പ്രവേശന നിരോധനമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുവാൻ ശുപാർശ്ശചെയ്തതായി റിപ്പോർട്ട്‌. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യത്തിൽ പ്രത്യേക രാജ്യങ്ങൾക്ക്‌ പ്രവേശന നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, വരും ദിവസങ്ങളിൽ രോഗ വ്യാപന തോത്‌, തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മുതലായ ഘടകങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നുമാണു കൊറോണ ഉന്നത അവലോകന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌. നിലവിൽ 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള വിലക്ക്‌ നില നിൽക്കുന്നുണ്ട്‌.ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലെ രോഗ വ്യാപന നിരക്ക്‌ വിലയിരുത്തിയ ശേഷം പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താനാണു ആലോചന. Date: 07 January 2022 ക...

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 04, 05 തിയതികളിലായി  ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം  (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉത്‌ഘാടനം ബഹു. റവന്യു  മന്ത്രി ശ്രീ. കെ. രാജൻ നിർവഹിച്ചു. ദുരന്ത ലഘൂകരണ  പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടർ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങളെ  ലഘൂകരിക്കുന്നതിന് വഴിയൊരുക്കുന്നു. വർധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാതലത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന  പദ്ധതികൾ  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾച്ചേർക്കാൻ  ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ചുമതലകളുള്ള മുഴുവൻ വകുപ്പുകൾക്കും ബോധവൽക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.  ...

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു ഇന്ന് 11:30 ത്തോടെയാണ് അപകടം നടന്നത്  ഫയർഫിയിസും പോലീസും നാടുകാരും ചേർന്ന് ആളെ പുറത്തെടുത്ത്‌ കണ്ണമംഗലത്തെ വളകുടയിലുള്ള ഹെൽത്ത് സെന്ററിൽ എത്തിക്കുകയും മരണം സ്ഥിതീകരിക്കുകയും ചെയ്തു തുടർന്ന് ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി  സംഭവം നടന്ന ഉടനെ  നാടുകാർ  രക്ഷാ പ്രവർത്തനം തുടങ്ങി എങ്കിലും  കിണറ്റിൽ വീണ ആളെ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നു പിന്നിട് ഫയർ ഫോയിസേതിയതിന്ന് ശേഷമാണ് ആളെ പുറത്തെത്തിക്കനായത്   

2017 ജൂലായ് 11ന് ഇട്ട പോസ്റ്റ് ഇങ്ങനെ സത്യമായി ഭവിക്കും എന്ന് കരുതിയിരുന്നില്ല പോസ്റ്റ്‌ social Media viral

ബിനു രാജ് 11 ജൂലൈ 2017.ൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റ്‌ വായിക്കാം രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ട...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്