വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി രണ്ട് ഘട്ടങ്ങളിലായി സൗജന്യ ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പിൽ ഒട്ടനവധി വെക്തികൾക്ക് ഇ -ശ്രം രജിസ്റ്റർ ചെയ്തു നൽകുവാൻ സാധിച്ചു. (എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ് എന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്, രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം നിലവിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,) ആധാർ കാർഡ്, ആരോഗ്യം ഇൻഷുറൻസ്, വാക്‌സിൻ തുടങ്ങിയവ വന്ന സമയങ്ങളിൽ ഇതുപോലെ പലരും മടിച്ച് നിന്നെങ്കിലും പിന്നീട് ആവശ്യമായിവന്നു. കഴിഞ്ഞ മാസം 31 വരെ ആയിരുന്നു രജിസ്ട്രേഷൻ സമയം നൽകിയത് പക്ഷെ നിലവിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റിൽ സാധിക്കുന്നുണ്ട്. ആവശ്യംമുള്ളവർക്ക് ഇനി അക്ഷയിൽ പോയി ചെയ്യാവുന്നതാണ് *കൊണ്ടു പോകേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ്...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*