ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇ-ശ്രം (e-shram )കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി രണ്ട്  ഘട്ടങ്ങളിലായി  സൗജന്യ ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പിൽ ഒട്ടനവധി വെക്തികൾക്ക് ഇ -ശ്രം രജിസ്റ്റർ ചെയ്തു നൽകുവാൻ സാധിച്ചു. (എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ് എന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ  സാധ്യതയുണ്ട്, രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം നിലവിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,) ആധാർ കാർഡ്, ആരോഗ്യം ഇൻഷുറൻസ്, വാക്‌സിൻ  തുടങ്ങിയവ വന്ന സമയങ്ങളിൽ ഇതുപോലെ പലരും മടിച്ച് നിന്നെങ്കിലും പിന്നീട് ആവശ്യമായിവന്നു. കഴിഞ്ഞ മാസം 31 വരെ ആയിരുന്നു രജിസ്ട്രേഷൻ സമയം നൽകിയത് പക്ഷെ നിലവിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റിൽ സാധിക്കുന്നുണ്ട്.  ആവശ്യംമുള്ളവർക്ക് ഇനി അക്ഷയിൽ പോയി ചെയ്യാവുന്നതാണ്   *കൊണ്ടു പോകേണ്ട  രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ്...

ജനം ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു.

 ജനം ആവേശപൂർവം  ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ  എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ മേൽപാലം നാടിന് സമർപ്പിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമായി. ഇ ടി മുഹമ്മദ്‌ ബഷീർ എം പി , കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണ് എടപ്പാൾ മേൽപ്പാലം. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് എടപ്പാൾ മേൽപ്പാലത്തിന്‍റെ  നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്. പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് എടപ്പാൾ മേൽപ്പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിൽ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേൽപ്പാല നിർമ്മാണം. എടപ്പാള്‍ മേൽപ്പാലത്ത...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം today news

*2022 ജനുവരി 08* *1443 ജുമാ: ആഖിറ 04* *1197 ധനു 24* *ശനി  | ഉത്രട്ടാതി.* 🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍  എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന്‍ സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്. 🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കുമ...

പതിനേഴിന്റെ നിറവിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ MDTC

17 വർഷം തികച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ. മലപ്പുറം ജില്ലയിലും, ചുറ്റു പ്രദേശങ്ങളിലും നാടിന്നും, സമൂഹത്തിനും വേണ്ടി സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ 17 വർഷം ആയി നിലവിൽ വന്നിട്ട്. 2005 ൽ ആരംഭിച്ച ട്രോമാകെയർ എന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് മഞ്ചേരി പാണായി സ്വദേശിയായ kp. പ്രതീഷ് എന്നവർ ആണ്. 17 ന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ട്രോമാ കെയർ വാർഷികവും, റോഡ് സുരക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, പോലിസ്, മോട്ടോർവാഹനവകുപ്പ്‌, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ  പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ അടുത്തായി വളരെ വിപുലമായ ഒരു റോഡ് സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിനൗഷാദ് അലി. സ്വഗതം പറഞ്ഞു പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീ. ശ്രീധന്യ സുരേഷ് (IAS) നിർവഹിച്ചു, പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി : നസീറ ടീച്ചർ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു.ജോയിന്റ് RTO ജോയ് vമുഖ്യ പ്രഭാഷണം നടത്തി,പെരിന്തൽമണ്ണ സ്റ്റേഷൻ CI ശ്രീ സുനിൽ പുളിക്കൽ, എക്സ്സൈസ് CI സച്ചിധാനന്തൻ, ജില്ലാ ട്രോ...

കുവൈത്തിൽ പ്രവേശന നിരോധനം ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഗണനയിൽ എന്ന് റിപ്പോർട്ട്.

കുവൈത്തിൽ ഒമിക്രോണിനെ തുടർന്നുള്ള കോവിഡ്‌ വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ ഉന്നത അവലോകന സമിതി മന്ത്രി സഭക്ക്‌ സമർപ്പിച്ച നിർദ്ദേശങ്ങളിൽ രാജ്യത്ത്‌ പ്രവേശന നിരോധനമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുവാൻ ശുപാർശ്ശചെയ്തതായി റിപ്പോർട്ട്‌. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യത്തിൽ പ്രത്യേക രാജ്യങ്ങൾക്ക്‌ പ്രവേശന നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, വരും ദിവസങ്ങളിൽ രോഗ വ്യാപന തോത്‌, തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മുതലായ ഘടകങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നുമാണു കൊറോണ ഉന്നത അവലോകന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌. നിലവിൽ 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള വിലക്ക്‌ നില നിൽക്കുന്നുണ്ട്‌.ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലെ രോഗ വ്യാപന നിരക്ക്‌ വിലയിരുത്തിയ ശേഷം പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താനാണു ആലോചന. Date: 07 January 2022 ക...

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 04, 05 തിയതികളിലായി  ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം  (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉത്‌ഘാടനം ബഹു. റവന്യു  മന്ത്രി ശ്രീ. കെ. രാജൻ നിർവഹിച്ചു. ദുരന്ത ലഘൂകരണ  പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടർ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങളെ  ലഘൂകരിക്കുന്നതിന് വഴിയൊരുക്കുന്നു. വർധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാതലത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന  പദ്ധതികൾ  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾച്ചേർക്കാൻ  ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ചുമതലകളുള്ള മുഴുവൻ വകുപ്പുകൾക്കും ബോധവൽക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.  ...

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു ഇന്ന് 11:30 ത്തോടെയാണ് അപകടം നടന്നത്  ഫയർഫിയിസും പോലീസും നാടുകാരും ചേർന്ന് ആളെ പുറത്തെടുത്ത്‌ കണ്ണമംഗലത്തെ വളകുടയിലുള്ള ഹെൽത്ത് സെന്ററിൽ എത്തിക്കുകയും മരണം സ്ഥിതീകരിക്കുകയും ചെയ്തു തുടർന്ന് ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി  സംഭവം നടന്ന ഉടനെ  നാടുകാർ  രക്ഷാ പ്രവർത്തനം തുടങ്ങി എങ്കിലും  കിണറ്റിൽ വീണ ആളെ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നു പിന്നിട് ഫയർ ഫോയിസേതിയതിന്ന് ശേഷമാണ് ആളെ പുറത്തെത്തിക്കനായത്   

2017 ജൂലായ് 11ന് ഇട്ട പോസ്റ്റ് ഇങ്ങനെ സത്യമായി ഭവിക്കും എന്ന് കരുതിയിരുന്നില്ല പോസ്റ്റ്‌ social Media viral

ബിനു രാജ് 11 ജൂലൈ 2017.ൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റ്‌ വായിക്കാം രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ട...

നടുറോഡിൽ വണ്ടിനിന്ന് കത്തി ആരും ഒന്നും ചെയ്യാൻ നിക്കാതെ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി video

ഞാൻ ഇവിടേ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ വ്യാപാര മേഖലയായ ഏറ്റവും തിരക്കുള്ള എറണാകുളം ജില്ലയിലേ വൈറ്റില ജംഗ്ഷൻ,, ഇത്രയും സംവിധാനങ്ങൾ ഉള്ളോ ഇവിടേ? ഇതിനേലും വലിയ ഒരു അത്യാഹിതം സംഭവിച്ചാൽ എന്താകും ഇവിടത്തെ സ്ഥിതി? വൈറ്റില പാലവും മുകളിൽ മെട്രോട്രയിൻ,, ഉടൻ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഇത്തരം ജംഗ്ഷനുകളിൽ ഇനിയെങ്കിലും വേണ്ടതല്ലേ? ഇവിടേ ഇങ്ങനേയാണെങ്കിൽ സർക്കാരിന്റെ പല പദ്ധതികൾക്കും അതീവസുരക്ഷ പാലിക്കേണ്ടതല്ലേ? നമ്മുടേ നാട് വികസനപാതയിലൂടേ ,,എന്നിട്ടും അതിവേഗതയിലുള്ള സംവിധാനങ്ങളുടേ പോരായ്കയില്ലേ ? വികസനം വേണം അതിനനുസരിച്ച് ജനങ്ങളുടേ സുരക്ഷയും അത് പോലെയായിരിക്കേണ്ടേ ? ഇനിയെങ്കിലും തിരക്കേറിയ ജംഗ്ഷനുകളിൽ വികസനത്തിനോടൊപ്പം അതീവ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക,, വൈറ്റില പോലുള്ള ജംഗ്ഷനിൽ പാലത്തിന് സമീപത്തായി തന്നേ അതിനുള്ള സംവിധാനങ്ങൾക്ക് സ്ഥലവും ഉണ്ട്. ഇവിടേ ട്രാഫിക്ക് ബ്ലോക്ക് വന്നാൽ എല്ലാവശങ്ങളിലും വലിയ ബ്ലോക്ക് ഉണ്ടാകും,, ഒരു വാഹനത്തിന് തീപിടിച്ചാൽ അത് മറ്റ് വാഹനങ്ങളിലേക്കും പടരാൻ സാധ്യത ഉണ്ട് ,,അങ്ങനെ വൻ അഗ്നിബാധ ഉണ്ടാകുകയും ആൾ നാശവും ഉണ്ടാകാൻ സാധ്യതയേറെ,, ഇത് മുന്നിൽ കണ്ട് ക...

മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച തുടങ്ങിഅടുത്ത ദിവസം ശക്തമാകും manali latest news

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച തുടങ്ങി. ഇന്നലെയാണ് മണാലിയില്‍ മഞ്ഞു മഴ പെയ്തത്. ജനുവരി നാലിന് ശ്രീനഗറിലും മഞ്ഞുമഴ പെയ്തിരുന്നു. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മണാലിയില്‍ 36 മില്ലി മീറ്റര്‍ മഞ്ഞും മഴയും പെയ്തു. നാളെ മുതല്‍ ഞായര്‍ വരെയും മണാലിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുള്ളത്. കുളു, സ്പിതി മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 7 നും 9 നും ഇടയില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഷിംലയിലും മറ്റും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മറ്റന്നാൾ 8 തിയതി മുതൽ കേരളത്തിൽ ലോക്ക് ഡൗൺ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ  വലിയതോതില്‍ പ്രചരിക്കുന്നു. മറ്റന്നാൾ 8 തിയതിമുതൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഉണ്ടാകുമെന്നു,ആവശ്യവസ്തുക്കളും, മറ്റും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്നും വിഡിയോയിൽ പറയുന്നു എന്നാൽ ഇത്‌ കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ആണെന്നും  നിലവിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വീഡിയോ ആണത് എന്നും മറുനാടൻ ടി വി വെക്തമാക്കി. വീഡിയോയിൽ മറ്റന്നാൾ 8 തിയതിമുതൽ എന്ന് മാത്രം വെക്തമായി പറയുന്നത് കൊണ്ട് പലരും ആ വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുക ഇതിനെ തുടർന്ന് മറുനാടൻ ടി വി യിലേക്ക് നിരവധി കോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്  #lockdown #fakenews     മറുനാടൻ ടി വി യുടെ വിശദീകരണം കാണാം 

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം,ഞെട്ടല്‍ മാറാതെ ആശുപത്രി അധികൃതര്‍

   കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജൻ.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നുപ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്.  ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വ...

ജനന മരണ രജിസ്ട്രേഷന്‍ എല്ലാവരും അറിയേണ്ട ചില വസ്തുതകൾ barth death certificate

ജനന മരണ രജിസ്ട്രേഷന്‍        1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ...

ഫാതിമ തഹ്‍ലിയ രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി

രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട എം എസ്‌ എഫിന്റെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തഹ്‌ലിയക്ക്‌ അഭിനന്ദനങ്ങൾ. ആപ്‌കാ ടൈംസ്‌ എന്ന ഓൺലൈൻ ന്യൂസ്‌ പുറത്തിറക്കിയ പട്ടികയിലാണ് ഫാതിമ തഹ്‍ലിയയെ ഒന്നാം സ്ഥാനത്ത്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. മുസ്ലിം ലീഗിന്റെ ഒരു പ്ലാറ്റ്ഫോമിലാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്‌ എന്നത്‌ ഏറെ അഭിമാനം നൽകുന്നു..വിദ്യാർഥികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന എം എസ്‌ എഫിന്  ലഭിച്ച അംഗീകാരം കൂടിയാണിത്‌. ഈ അംഗീകാരം മുഴുവൻ വിദ്യർഥികൾക്കും  പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.