അടക്കാപുര : വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി സൗജന്യമായി ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്നു.03/01/2022 തിങ്കൾ രാവിലെ 9.30 ക്യാമ്പ് ആരംഭിക്കും.സ്ഥലം അടക്കാപുര. ( എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ്) *കൊണ്ടുവരേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു* രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ https://register.eshram.gov.in/ എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു . *E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ* 1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു 2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം 3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം ആർക്കൊക്കെ അപേക്ഷിക്കാം 🔹 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം. 🔹 പ്രായപരി...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.