വേങ്ങര: പറപ്പൂർ പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കലും, ഇല്ലിപിലാക്കലിൽ പുതുതായി നിർമ്മിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടോദ്ഘാടനവും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഞായറാഴ്ച നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, വാർഡംഗം എ.പി.ഹമീദ്, സിക്രട്ടറി എം.ജെ റാഡ്, ഡോ: സിന്ധു ലത എന്നിവർ വേങ്ങര പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോൺഫ്രൻസ് ഹാൾ ഉദ്ഘാടനവും ഓഫീസ് പ്രവർത്തനമാരംഭിക്കലും 3.30 ന് ഓഫീസ് പരിസരത്തും, ഡിസ്പെൻസറി ഉദ്ഘാടനം ഇല്ലിപ്പിലാക്കലിൽ 5 മണിക്കും നടക്കും ഇരു പരിപാടിയിലും കെ.എൻ.എ.ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചും, ഇല്ലിപ്പിലാക്കലിലെ ഡിസ്പെൻസറി ഉദ്ഘാടന വേദിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം - പി.മുഖ്യാതിഥി ആയിരിക്കും.ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, സാ മൂഹ്യ, സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും -