23/01/2019

ജൈവപച്ചക്കറി വിളവെടുപ്പ് എടുത്തു

ഊരകം: ജവഹർ നവോദയ വിദ്യാലയത്തിൽ കൃഷിഭവന്റെ സഹായത്തോടെ സീഡ് ക്ലബ്ബ് നടത്തിയ ജൈവപച്ചക്കറി വിളവെടുത്തു.

പത്തുസെന്റ് സ്ഥലത്ത് ഇരുന്നൂറോളം ഗ്രോബാഗുകളിലായാണ് കാബേജ്, കോളിഫ്ലവർ, പയർ, വെണ്ട, ചീര, തക്കാളി, വഴുതിന തുടങ്ങിയവ കൃഷി ചെയ്തത്. കുട്ടികൾ തയ്യാറാക്കിയ വളവും കീടനാശിനിയുമാണ് കൃഷിക്ക് ഉപയോഗിച്ചത്. സീഡ് കോർഡിനേറ്റർ പ്രേംകുമാർ നേതൃത്വംനൽകി.