23/01/2019

ദളിത്‌ കോൺഗ്രസ് യോഗം ചേർന്നു

വേങ്ങര: സംസ്ഥാനത്ത് ദളിത്‌ പീഡനം വർധിക്കുന്നതായി ഭാരതീയ ദളിത്‌ കോൺഗ്രസ് ബ്ലോക്ക്കമ്മിറ്റി. പിന്നാക്കവിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരേ 31-ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിലേക്കും ഉപവാസത്തിലേക്കും 100 പ്രതിനിധികളെ അയയ്ക്കാനും യോഗം തീരുമാനിച്ചു.

സോമൻ ഗാന്ധിക്കുന്ന് ഉദ്ഘാടനംചെയ്തു. സി.എം. സദാനന്ദൻ അധ്യക്ഷനായി. ഒ.കെ. വേലായുധൻ, എം. സുരേഷ്, കെ.പി. ചെള്ളി, പി. ബാലൻ, എ.പി. വേലായുധൻ, പി. അനിൽകുമാർ, എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.