വേങ്ങര :KMHSS കുറ്റൂർ നോർത്തിലെ ദേശീയ- സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ (ഫുട്ബോൾ, ബെയ്സ് ബോൾ, സോഫ്റ്റ് ബോൾ, ക്രിക്കറ്റ് ) മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും, സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*