പോസ്റ്റുകള്‍
2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം N T ബാപ്പുട്ടി അന്തരിച്ചു.

N T ബാപ്പുട്ടി അന്തരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം. വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാമൂഹ്യ മതരംഗ ത്തെ പല സ്ഥാപനങ്ങളുടെ യും ഭാരവാഹി എന്നീ നിലകളിലൊക്കെ വേങ്ങരയിൽ മുന്നിൽ നിന്നു നേതൃത്വം നൽകിയ NT മുഹമ്മദാലി ഹാജി എന്ന ബാപ്പുട്ടി (75) ഇന്ന് 25. 12 ' 2016 ന് വൈകുന്നേരം 7 മണിക്ക് ശേഷം കുണ്ടോട്ടി റിലീഫ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.അന്തരിച്ച ചാക്കിരി അഹമ്മദ് കുട്ടി സാഹിബിന്റെ (മുൻ സ്പീക്കർ) മരുമകൻ കൂടിയാണ് ഇദ്ദേഹം.നിലപാടുകളിൽ ഉറച്ച് നിൽക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും നേതൃപാടവം പ്രകടിപ്പിച്ചു മാന്യമായി മുന്നോട്ട് പോയ ബാപ്പുട്ടി ക്കക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാ ജ്ഞലികൾ അർപിക്കുന്നു. കുംബത്തിന്റെയും വേണ്ടപെട്ടവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.(എം.എ അസീസ്)
ബാക്കികായം റെഗുലേറ്ററിന്റെ പണിവീണ്ടും തുടങ്ങി

വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത് നിർമിക്കുന്ന തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക് ഇതിന്റെ പ്രയോജന ലഭിക്കും. ജലനിധിപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയൊന്നു കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
കോൺഗ്രസ് റേഷൻ കടയിലേക്ക് മാർച്ചും ധർണയും നടത്തി

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വിലക്കയറ്റം തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ റേഷൻ ഷാപ്പിനു മുന്നിൽ ധർ'ണ നടത്തി, എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ, kpcc മെമ്പർ പി.എ.ചെറീത് ' ഉദ്ഘാടനം ചെയതു കെ.പി.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സഫീർ ബാബു.പി.പി.സോമൻ ഗാന്ധി കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും.കെ.എസ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.കുഞ്ഞുട്ടി, സി.ടി.മൊയ്തീൻ അസയിനാർ ൈഫസൽ, കെ അസീസ്, പി.അലവി, പി.കെ.കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.
നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി മാതൃകയായി ഒരു ഓട്ടോകാരൻ.

വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു. തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
വേങ്ങര സ്കൂൾ കെട്ടിടം തകർന്ന് വീണു
മലപ്പുറം : വേങ്ങര ബോയ്സ് ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല. സ്കൂളിന്റെ സി. ബ്ലോക്ക് കെട്ടിടമാണ് തകർന്നുവീണത് . സ്കൂൾ പ്രവൃത്തി സമയമല്ലാത്തതുകൊണ്ട് വൻദുരന്തം ഒഴിവായി. ഇ കെട്ടിടത്തിൽ കഴിഞ്ഞ ദിവസംവരെ ക്ലാസ് ഉണ്ടായിരുന്നു. വളരെപഴക്കംചെന്ന ഓട്മേഞ്ഞ കെട്ടിടമാണ് തകർന്നത് വേങ്ങര ബോയ്സ് ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല
നബിദിന ഘോഷയാത്രക് ആശംസയർപ്പിക്കാൻ നിയുക്ത D C C പ്രസിഡന്റത്
വേങ്ങര , വലിയോറ അടക്കാ പുര അൽ മദ്രസത്തു സുന്നി യ്യ നബിദിന ഘോഷയാത്രക്കഭി വാദ്യ മ ർ പ്പിച്ചു കൊണ്ട് ജാഥയിലെ ദ ഫ് ക്യാപ്റ്റനെ ഹാരമണിയിച്ചു കൊണ്ടും നിയുക്ത Dcc പ്രസിഡണ്ട് അഡ്വ: വി.വി. പ്രകാശ് എത്തി. അദ്ദേഹത്തെ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, എം.എം അസീസ്, ഭാരവാഹികളായ സി. കുഞ്ഞാവ ,മുഹമ്മദലി ഹാജി 'വി, കുഞ്ഞിപ്പ എം.AKഅൻവർ, സദർ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവർ സ്വീകരിച്ച
Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിഉപരോധ
500, 1000, നോട്ടുകൾ നിരോധിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ മോഡി സർക്കാറിന്റെ നയത്തൽ പ്രതിഷേധിച്ച് | Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം നടത്തി. സമരം എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ.സോമൻ ഗാന്ധി കുന്ന്.സി .ടി .മൊയ്തീൻ . അലവി പു ചേങ്ങൽ അസയനാർ ഫൈസൽ എം.ടി,.ടി.കെ.കുഞ്ഞുട്ടി, ഇ.പി ഖാദർ ,കൈ പ്രൻ അസീസ്, വി ടി.മുഹമ്മദാലി, ടി.കെ. പൂച്ചിബാപ്പു .തുടങ്ങിയവർ പ്രസംഗിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും പി.സലാം. നന്ദിയും പറഞ്ഞു.മാർച്ചിന് പി.കെ.കുഞ്ഞീൻ ഹാജി, ചെമ്പൻ കബീർ, കല്ലൻ മുസ, അശ്റഫ് പറാഞ്ചേരി ,അബ്ദുറഹിമാൻ .ഒ., കെ.കുഞ്ഞവറു. തുടങ്ങിയ വർ നേതൃത്വം നൽകി.
BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള
BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള വേങ്ങര കുണ്ടുപുഴക്കൽ പെട്രോൾ പമ്പിനു എതിർ വശം 25/8/2016.ന്ഉദ്ഘാടനം ചെയ്യുകയുണ്ടായി. വമ്പിച്ച ആനു കൂല്യങ്ങ ളോടെ നടത്തപ്പെടുന്ന മേള 26,27/8/2016. എന്നീ തിയ്യതി കളിലും തുടരുമെന്ന് BSNL വേങ്ങര എക്സ്ചേ ഞ്ച് JTO . അറിയിക്കുകയുണ്ടായി . കൂടുതൽ വിവരങ്ങൾ ക്ക് ബന്ധപ്പെടുക : 9446440060 , 9447651800.
ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒരു പരിഹാരമായി
വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽപെട്ട വലിയോറ പുത്തനങ്ങാടി പോസ്റ്റോഫീസിനു മുമ്പിലു ണ്ടായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക യുണ്ടായി . പ്രസിഡണ്ട് ബഹു . VK.കുഞ്ഞാലൻകുട്ടി യുടെയും, 14 ആം വാർഡ് മെമ്പർ ബഹു. പറങ്ങോടത്ത് അബ്ദുൾഅസീസിന്റെയും (CM) നേതൃത്വത്തിൽ നടത്തിയ ഈ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടി ച്ചുപറ്റിയിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇനി മേലിൽ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമാ യനടപടികളെടുക്കുമെന്നും , മാലിന്യങ്ങൾ നിക്ഷേപിക്കു ന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് 10000/= രൂപ വരെ പാരിതോഷികം ( Reward ) നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് പ്രസ്തുത സ്ഥലം CCTV കേമറ നിരീക്ഷണത്തിലുമാണ്. ജാഗ്രതൈ...!! (report aduhaji anchukandan )
ജെറ്റ വലിയോറയുടെ ഗള് ഫ് ചാപ്റ്റ ര് പ്രതി നിധികള് സ്കൂളിന് സമ്മാനിച്ച വീഡിയോ കാമറയും ഡിജിറ്റ ല് സൌന്ട് സിസ്റ്റവും അടന്ങിയ കിറ്റ്
കുറുക ഗവ. ഹൈസ്കൂളിന്, ഇക്കഴിഞ്ഞ SSLC പരീക്ഷയില് , 100% വിജയം സമ്മാനിച്ച അദ്ധ്യാപകരെ അനുമോദിച്ച് കൊന്ട്, ജെറ്റ വലിയോറയുടെ ഗള് ഫ് ചാപ്റ്റ ര് പ്രതി നിധികള് സ്കൂളിന് സമ്മാനിച്ച വീഡിയോ കാമറയും ഡിജിറ്റ ല് സൌന്ട് സിസ്റ്റവും അടന്ങിയ കിറ്റ് , അദ്ധ്യാപകരും വിദ്യാര്ത്ഥികളും പിടിഎ പ്രതിനിധികളുമടന്ങിയ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്, ജെറ്റ് യു ഏ ഇ പ്രതിനിധി വളപ്പില് അബ്ദുള്ളക്കുട്ടിമാഷും, പന്തപ്പുലാന് ഇബ്രാഹിം, സഊദി പ്രതിനിധി പറന്ങോടത്ത് റഷീദ് എന്നിവര് ചേന്ന് സ്കൂളിന് സമര്പിച്ചു. സ്കൂശ് പൂര്വ്വ വിദ്യാര്ത്ഥികള്കൂടിയായ സമദ് കെടി, അസ്ലം, അസീസ് കാവുന്ങല്, റഷീദ് തോട്ടത്തില്, അബ്ദുള്ളക്കുട്ടി, റഷീദ് പി, ഇബ്രാഹിം,... തുടന്ങി ജെറ്റിന്റെ സുവര്ണ്ണകാല താരന്ങള്, സ്വയം മുന്നോട്ട് വന്ന് നടത്തിയ ഈ അനുമോദനം , സ്കൂള് ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവര് നന്ദിയോടെ അഭിനന്ദിച്ചു. സ്കൂളിന്റെ കലാ കായിക പുരോഗതിക്കായി തുടര്ന്നും സഹകരിക്കണമെന്ന ഫൈസല് മാഷിന്റെ ആവശ്യത്തോട് വിദേശത്തുള്ള സ്കൂള് പൂര്വ്വ വിദ്യാര്ത്ഥികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്ന നിര്ദ്ദേശവും മുന്നോട്ടു വെച്ചു. നാടിന്റെ ഐകണ് സ്ഥാപനമായ ഈ കലാലയത
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസനഫണ്ടിന്റെ 10 % മാലിന്യസംസ്കരണത്തിനു വേണ്ടി നിർബന്ധമായും മാറ്റിവെയ്ക്കാൻനിർദേശമുണ്ടത്രെ.b
പോരെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ (10000), സംസ്ഥാന ശുചിത്വ മിഷൻ (10000), ഗ്രാമപഞ്ചായത്ത്തനതുഫണ്ട് (5000) എന്നിവയിലൂടെ 25000 രൂപ ഓരോ വാർഡിനും ശുചീകരണ പരിപാടികൾക്കായിലഭിക്കുന്നുണ്ട്. ഓരോ വാർഡിലെയും വാർഡ് മെമ്പർ അധ്യക്ഷനും ആരോഗ്യപ്രവർതകൻ കൺവീനറും ആയ വാർഡ് തല ശുചിത്വ സമിതികൾക്കാണ് 25000 രൂപ വരെയുള്ള ഈ ഫണ്ട് ലഭിക്കുക . മാലിന്യനിർമാർജനത്തിനായി തെറ്റില്ലാത്ത അളവിൽ ഫണ്ട് ലഭിക്കുന്നുണ്ട്. ജനകീയ മോണിറ്ററിങ് ആണ് ഇനി വേണ്ടത് (ഇന്നത്തെ ബജറ്റിൽ നിന്ന് അല്ല)
13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..
പുത്തണങ്ങാടിയിലെ മാലിന്യപ്രശ്നം ഉടനെ പരിഹരിക്കാം ഒരു 10 പേർ എൻറ കുടെ നീന്നാൽ നാളെതന്നെ പരിഹാരം ഉറപ്പ് പിന്തുണ അറിയിക്കുക. ഞാൻ ഉണ്ടാക്കം നിങ്ങളുടെ കുടെ എൻറ അധികാര പരിധിയിൽ അല്ലാത്ത കെണ്ടാണ് ഞാൻ ഇടപെടാൻ മടി കാണിച്ചത് -- CM (14 ward member ) ynot? Whatsapp growp (copped ) അപ്പോൾ CM ന്റെ നേതൃത്വത്തിലും 13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..
Adakkapura AIMS 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം
Adakkapura AIMS Nursery School 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു അക്ഷര ലോകത്തേക്ക് കാലു വെച്ച കൊച്ചു കൂട്ടുകാർക്ക് ആദ്യാക്ഷരം പകർന്നു നൽകി... ഈ വർഷം SKSSF TREND EDUCATION WING ന്റെ അംഗീകാരം കൂടി കരസ്ഥമാക്കിയ AIMS ഇനി ന്യൂതന പാഠ്യ പദ്ധതികളിൽ അനിശ്ടിതമായ അധ്യാപനം ആയിരിക്കും എന്നതുംAIMS ന്റെ സവിശേഷത ആണു.. Coppy
ൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാരഭവനിൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി. അനുമോദന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി p. ഇഫ്തി കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്ന് വരുന്ന വർഗീയ ധ്രുവീകരണം നമ്മുടെ ഇന്ത്യയെ നാശത്തിലേക്കു നയിക്കുമെന്നും അതിനെതിരെ മതേതരത്വം ഉയർത്തി പിടിക്കാൻ പുതുതലമുറ തയ്യാറെടുക്കണമെന്നും മഹാത്മജിയും ഇന്ദിരാജിയും രാജീവ് ഗാന്ധിയും രക്തസാക്ഷികളായ തു ഈ രാജ്യത്തിനു വേണ്ടിയാണെന്നത് ഓരോ ഭാരതീയനും ഓർത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായ പെട്ടു. റിയാസ് മുക്കോളി. PA ചെറീത്, സി. ബാലൻ മാസ്റ്റർ, വി.പി.റഷീദ്, OK. ചെറി-PKസിദ്ദീഖ് സി.ടി.മൊയ്തീൻ, പൂച്ചേങ്ങൽ അലവി .അരീക്കാട് കുഞ്ഞിപ്പ, കാമ്പ്രൻ മജീദ് മാസ്റ്റർ ' ആശംസ അർപ്പിച്ചു.എം.എ അസീസ് സ്വാഗതവും സോമൻ ഗാന്ധി കുന്ന്: നന്ദിയും പറഞ്ഞു. കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
വേങ്ങരയില്‍ കൊട്ടിക്കലാശമില്ല :
വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വേങ്ങരയില്‍ സി.ഐ. കെ.സി. വിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വേങ്ങര എസ്.ഐ. രാജേന്ദ്രന്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.കെ. സലീം, പി.കെ. അഷ്‌റഫ്, എടപ്പനാട്ട് മൂസ, എന്‍.കെ. പോക്കര്‍, ടി. മൊയ്തീന്‍കുട്ടി, കുരുണിയന്‍ ചേക്കു, പി.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. (coppy from whatsapp )
2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ
2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം keralaresults.nic.in keralapareekshabhavan.in result.prd.kerala.gov.in results.kerala.nic.in www.results.itschool.gov.in ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വിജയാശംസകൾ
നാടിന് തണലേകി ായി പ്രദേശത്തെ കോണ്ഗ്രസ് പ്രവർത്തകർ നിർമ്മിച്ച ബസ്റ്റോപ്പ്
വേങ്ങരഹെല്ത്ത് സെന്റററിഌ മുന്നിലും എംപി നഗറിലുമായി പ്രദേശത്തെ കോണ്ഗ്രസ് പ്രവർത്തകർ നിർമ്മിച്ച രാജീവ് ഗാന്ധിയുടെയുംമുഹമ്മദ് അബ്‌ദുറഹിമാന് സഹിബിന്റെയും സ്‌മാരക ബസ്‌റ്റോപുകള് കെപിസിസി മെമ്പർ പിഎ.ചെറിത്,മുള്ളന്ഹംസ ഹിജി എന്നിവർ ഉദ്‌ഘാടനം ചെയ്തു,കെ,ഗംഗാധരന്,എംഎഅസീസ്‌എംടി മുഹമ്മദ് ആശംസകള്അർപിച്ചു.മുഹമ്മദ് അലി.ടിപി,ഹാഷിം കോയ തങ്ങള്, അബ്‌ദുല്നാസർ സിടി ,കെ എം .മുഹമ്മദ് അബാസ് എവി,മുഹമ്മദ് റാഷിദ് പിവി,രണ്ജിത് പി,അശ്‌റഫ് പി,ടി,അബ്‌ദുല്്‌ഗഫുർ,ടിടി,മുഹമ്മദ് റിഷാദ് കെ,സൈഌദ്ദീന്.കെ,ജാഫർ കെ.മുഹമ്മദ് ആഷിഫ് പിപി,കാട്ടികുഞ്ഞവറു, തുടങ്ങി യ യൂത്ത്‌കോണ്ഗ്രസ് പ്രവർത്തകരും അഌഭാവികളുമാണ് നിർമ്മാണത്തിന്നും ഉദ്‌ഘാടന ചടങ്ങിഌം നേതൃത്വം നല്കിയത്,
വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി
ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.
മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന
ചുട്ടു പൊള്ളുന്ന പിഞ്ചോമന മക്കൾ..! വലിയോറ പുത്തനങ്ങാടിയിലെ അങ്കണവാടിയുടെ ശോചനീയാ വസ്ഥയെ കുറിച്ചു പറയാതെ വയ്യ .. മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന മക്കൾ തലക്കുമീതെ ചുട്ടു പൊള്ളുന്ന ഓടിനു താഴെ കഴിച്ചുകൂട്ടുന്നത് . നാം AC യുടെയും , ഫേനിന്റെയും തണുപ്പിൽ സുഖിക്കുമ്പോൾ നമ്മുടെ ഓമന മക്കൾ നരകയാതന അനുഭവിച്ചു കൊണ്ടി രിക്കുകയാണ് . നാട്ടുകാർ പല പ്രാവശ്യം ബന്ധപ്പെട്ടവരു ടെ ശ്രദ്ധയിൽ പെടുത്തിയിട്ടുംഫലം തഥൈവ...!! ബന്ധപ്പെ ട്ടവരുടെ സത്വര നടപടികളുണ്ടാവണമെന്ന് അപേക്ഷിക്കു ന്നു . ( report :Aboohaji Anchukandan )
ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത് msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...... അതികഠിനമായ വേനൽ ചൂടിൽ വെന്തുരുകുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നിമിഷത്തെ ദാഹമകറ്റാൻ, ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത് msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"എന്ന പധധ്തിയുടെ ആധ് ബാഗ്യ്മായി ദമാം കെ എം സി സിയുടെ അമരകാരൻ ഹമീദ് ബാവയിൽനിന്നെ വാട്ടർ ഫൂരിഫൈ വെങ്ങര പഞ്ചയത്ത് പ്രസിട്ടന്റെ വി കെ കുഞ്ഞലൻ കുട്ടി എറ്റ് വാങ്ങി ഉൽഘട്ട്നം ചെയിതു Ibrahim Anjukandatthil അദക്ഷൻ വഹിച്ചുh, CP,CM, saheerabbaas,unais,Nisar,safvan vp, yoonus Ak, Anas,Adhil തുട്ടങ്ങിയവർ പങ്ങ്ട്ടുത്തു
വലിയോറ അടക്കാ പുര ഭാഗത്ത് ഇന്ന് രാവിലെ കാണപ്പെട്ട ഒരു അത്ഭുത പ്രതിഭാസം.
👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )