- വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത് നിർമിക്കുന്ന തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക് ഇതിന്റെ പ്രയോജന ലഭിക്കും. ജലനിധിപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയൊന്നു കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്