വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വേങ്ങരയില്‍ സി.ഐ. കെ.സി. വിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വേങ്ങര എസ്.ഐ. രാജേന്ദ്രന്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.കെ. സലീം, പി.കെ. അഷ്‌റഫ്, എടപ്പനാട്ട് മൂസ, എന്‍.കെ. പോക്കര്‍, ടി. മൊയ്തീന്‍കുട്ടി, കുരുണിയന്‍ ചേക്കു, പി.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
(coppy from whatsapp )
കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര