N T ബാപ്പുട്ടി അന്തരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം. വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാമൂഹ്യ മതരംഗ ത്തെ പല സ്ഥാപനങ്ങളുടെ യും ഭാരവാഹി എന്നീ നിലകളിലൊക്കെ വേങ്ങരയിൽ മുന്നിൽ നിന്നു നേതൃത്വം നൽകിയ NT മുഹമ്മദാലി ഹാജി എന്ന ബാപ്പുട്ടി (75) ഇന്ന് 25. 12 ' 2016 ന് വൈകുന്നേരം 7 മണിക്ക് ശേഷം കുണ്ടോട്ടി റിലീഫ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.അന്തരിച്ച ചാക്കിരി അഹമ്മദ് കുട്ടി സാഹിബിന്റെ (മുൻ സ്പീക്കർ) മരുമകൻ കൂടിയാണ് ഇദ്ദേഹം.നിലപാടുകളിൽ ഉറച്ച് നിൽക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും നേതൃപാടവം പ്രകടിപ്പിച്ചു മാന്യമായി മുന്നോട്ട് പോയ ബാപ്പുട്ടി ക്കക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാ ജ്ഞലികൾ അർപിക്കുന്നു. കുംബത്തിന്റെയും വേണ്ടപെട്ടവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.(എം.എ അസീസ്)
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ