ഇത് വേങ്ങര...
ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം...
വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.
തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.