ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. CAA- NRC കേസുകൾ ഏറ്റെടുത്തതിന്റെ തുടർച്ചയായിട്ടാണ് മെഗാ അദാലത്തിലേക്ക് പോസ്റ്റ് ചെയ്ത ജനകീയ സമരങ്ങളുടെ പിഴ സംഖ്യയും സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നത്. 13-8-22 ന് നടക്കുന്ന ലോക് അദാലത്തിൻ്റെ ഭാഗമായി പിഴയടച്ച് കേസിൻ്റെ തുടർ നടപടികൾ അവസാനിപ്പിക്കാൻ സമൻസ് ലഭിച്ച എല്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. Case Details, Cc No, ഏതു സ്റ്റേഷൻ പരിധിയിലാണ് കേസുള്ളത്, ഏത് കോടതി, പ്രതി ചേർക്കപ്പെട്ടവരുടെ പേരുകൾ എന്നിവ അതാത് യൂത്ത് ലീഗ് കമ്മിറ്റികളുടെ കത്തുൾപ്പെടെ ആഗസ്റ്റ് 8-ന് മുമ്പായി സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിക്കണം. ഷക്കീർ (ഓഫീസ് സെക്രട്ടറി) 9946353030  അനസ് (ഓഫീസ് സ്റ്റാഫ്) 9562763904 E-mail: mylkeralalegalaid@gmail.com

ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയത്ത് കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം ഉണ്ടായി പുഴയിലെ വെള്ളത്തെ തടയും

ആഗസ്ത് 8 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)        HIGH : 04-08-2022 04:44  0.71 m        LOW : 04-08-2022 09:40  0.43 m       HIGH : 04-08-2022 15:52  0.85 m        LOW : 04-08-2022 22:51  0.22 m       HIGH : 05-08-2022 05:44  0.72 m        LOW : 05-08-2022 10:21  0.51 m       HIGH : 05-08-2022 16:12  0.83 m        LOW : 05-08-2022 23:33  0.16 m       HIGH : 06-08-2022 06:48  0.73 m        LOW : 06-08-2022 11:14  0.59 m       HIGH : 06-08-2022 16:39  0.80 m        LOW : 07-08-2022 00:23  0.11 m       HIGH : 07-08-2022 08:06  0.74 m        LOW : 07-08-2022 12:37  0.66 m       HIGH : 07-08-2022 17:16...

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി

കോഴിക്കോട് വ്ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

കരുവാരകുണ്ട്: മലയോര മേഖലയിൽ മഴ കനക്കുന്നു. ഇന്നലെ പകൽ മഴ മാറി നിന്നിരുന്നെങ്കിലും വൈകുന്നേരത്തോടെ മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചു.

കരുവാരകുണ്ട്: മലയോര മേഖലയിൽ മഴ കനക്കുന്നു. ഇന്നലെ പകൽ മഴ മാറി നിന്നിരുന്നെങ്കിലും വൈ കുന്നേരത്തോടെ മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചു. അതി തീവ്രമഴ അനുഭവപ്പെട്ടേക്കാമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്നു അടിയന്തര സാഹചര്യ ങ്ങൾ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയതായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് വി.എസ് പൊന്നമ്മ അറിയിച്ചു. ജില്ലാ കളക്ടറു ടെ നിർദേശപ്രകാരം റവന്യൂ വകുപ്പ്, പോലീസ്, ട്രോമാകെയർ യൂണിറ്റ്, മറ്റു സന്നദ്ധസേനാ പ്രവർത്തകർ തു ടങ്ങിയവരെല്ലാം സജ്ജമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കു ന്നവർക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കേരളാംകുണ്ട് വെള്ളച്ചാട്ട കേന്ദ്രത്തിലേക്കുള്ള സന്ദർശ കരെ അങ്ങോട്ട് കടത്തിവിടുന്നില്ല. ഒഴിവു ദിവസങ്ങളിൽ നൂറുക്കണക്കിനു സന്ദർശകരാണ് പ്രകൃതിഭംഗി ആസ്വദിക്കാൻ കൽകുണ്ടിന്റെ മലയോരത്തെത്തുന്ന ത്. ഒലിപ്പുഴയോരത്ത് വസിക്കുന്ന കുടുംബങ്ങളിൽ പലരും ബന്ധുവീടുകളെ അഭയം പ്രാപിച്ചു വരികയാണ്. എന്നാൽ അപകട സാധ്യത നിലനിൽക്കുന്ന കൽകു ണ്ടിന്റെ മലയോരങ്ങളിൽ കുടുംബമായി താമസിച്ചിരു ന്നവരിലധികവും കഴിഞ്ഞ ഉരുൾപൊട...

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ മുഴുവനായും, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ചില ഭാഗങ്ങളിലുമാണ് അവധി. കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഡോ.രേണു രാജ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെത്തുടർന്ന് കൊല്ലം പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെടെയുള്ള അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉത്തരവിറക്കി കാസർഗോഡ് ജില്ലയിൽ ഇടവിട്ട് നേരിയ മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ പ...

ദേശിയ പാത വികസനത്തിന്റെ ഭാഗമായി റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ദേശിയ പാത 66 വികസനത്തിന്റെ ഭാഗമായി രണ്ടത്താണിയിലെ  റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു,  മരം JCB പോലുള്ള വാഹനം ഉപയിഗിച്ചു തള്ളിഇടുമ്പോൾ മരത്തിൽ നിറയെ കാക്കകളും, കൊക്കുകളും ഉണ്ടായിരുന്നു ഇവയെ മരത്തിൽ നിന്ന് ഒന്ന് പാറിപ്പിക്കുകപോലും ചെയ്യാതെ മരം നേരെ കടപുഴകി തള്ളിയിടുകയായിരുന്നു. മരം വിഴുന്നത് കണ്ട് ആ മരത്തിലേ നിരവദി പക്ഷികൾ പാറിപോകുന്നത് വീഡിയോയിൽ വെക്തമായി കാണാം, വീഡിയോക്കെതിരെ നിരവതി വിമർശനങ്ങളാണ് കമെന്റ് ബോക്സിൽ നിറയുന്നത്, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവവതി പേർ ഇതിനകം പങ്ക്വെച്ചു

നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌ time 4:39

നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, അമ്പുലൻസ് വരുന്ന വഴി  കണ്ണൂർ, കോഴിക്കോട്‌, ബൈപ്പാസ്‌, ഇടിമുഴിക്കൽ, യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ , കുളപ്പുറം, കക്കാട്‌,, വെന്നിയൂർ, eTarikkoaT, ചങ്കുവെട്ടി, പുത്തനത്താണി, വളാഞ്ചേരി, കുറ്റിപ്പുറം, മിനി പമ്പ, പൊന്നാനി, പുതുപൊന്നാനി, ചാവക്കാട്‌, തളിക്കുളം  തൃപ്പ്രയാർ ചന്ദ്രാപ്പിന്നി മൂന്നുപീടിക കൊടുങ്ങല്ലൂർ പറവൂർ എറണാകുളം അമൃത ആംബുലൻസിനു വഴിയൊരുക്കി സഹകരിക്കുക സമയം 4:39 അമ്പുലൻസ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനായി ( 5:10) രാമനാട്ടുകര പാസ്‌ ചെയ്തു (5:17) കാക്കാൻഞ്ചേരി പാസ്‌ ചെയ്തു (5:21) ചേളാരി പാസ്സ് (5:27) കുളപ്പുറം പാസ്സ്ചെയ്തു | 5:32 കുരിയാട് 5:35 https://chat.whatsapp.com/H6jDZJH5Nx8CWHfWyFm7yG ലൈവ് അപ്ഡേറ്റ് ലഭിക്കുവാൻ ഈ വാട്സ്ആപ്പ് ലിങ്കിൽ കയറുക

ഓണത്തിന് ഒരു മുറം പച്ചക്കറി; പദ്ധതിക്ക് വേങ്ങര പതിനാലാം വാർഡിൽ തുടക്കംകുറിച്ചു

പുത്തങ്ങാടി: ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് * "ഓണത്തിന് ഒരു മുറം പച്ചക്കറി" * പദ്ധതിക്ക് 14-വാർഡിൽ തുടക്കമായി. എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക എന്നതാണ് പദ്ധതിയുടെ സന്ദേശം. വാർഡിലെ യുവ കർഷകൻ ഇ.ക്കെ ശാഹുൽ ഹമീദിന് വിവിധതരം പച്ചക്കറിതൈകളും ജൈവ വളവും നൽകി കൊണ്ട് പദ്ധതിയുടെ  ഉദ്ഘാടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ അലി എ.കെ, മുഹമ്മദ് പാറയിൽ, അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ, തുടങ്ങിയവർസംബന്ധിച്ചു.

കിണറ്റിൽവീണ് അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, വഴിയൊരുക്കി സഹകരിക്കുക

തിരുരങ്ങാടി KC റോഡിൽ കിണറ്റിൽ വീണ കുട്ടിയെ  കിണറ്റിൽനിന്ന്  പുറത്തെടുത്ത് MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണ്  അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം  പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ  ആംബുലൻസ്‌  പുറപ്പെട്ടിട്ടുണ്ട്‌, 

ചിക്കന് 99 രൂപ പുത്തനങ്ങാടി ടോപ്ടിമ മാർകറ്റിൽ വലിയ ക്യൂ; കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ

കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ മലപ്പുറം: വലിയ വിലക്കുറവിൽ കോഴി വേവുമ്പോൾ നഷ്ടത്തിന്റെ കയ്പ്പുരുചിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. ഇന്നലെ ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇടനിലക്കാർ വാങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി,​ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില,​ തീറ്റ,​ മരുന്ന്,​ പരിചരണ ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 100 മുതൽ 105 രൂപ കർഷകർക്ക് ചെലവായിട്ടുണ്ട്. എന്നാൽ കിട്ടുന്നത് 60 രൂപയും. കിലോയ്ക്ക് ഏഴ് മുതൽ പത്ത് രൂപ വരെ ലാഭം ഈടാക്കിയാണ് ഏജന്റുമാർ കടകളിലേക്ക് കോഴിയെ നൽകുന്നത്. 20 മുതൽ 25 രൂപ വരെയാണ് കടക്കാരുടെ ലാഭം. ഇങ്ങനെ 90 മുതൽ 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. വില കുറഞ്ഞാലും കൂടിയാലും ഏജന്റുമാർക്കും കടക്കാർക്കും ലഭിക്കുന്നതിൽ യാതൊരു കുറവും വരാറില്ല. എന്നാൽ കർഷകർ നഷ്ടം സഹിക്കണം. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...