കരുവാരകുണ്ട്: മലയോര മേഖലയിൽ മഴ കനക്കുന്നു. ഇന്നലെ പകൽ മഴ മാറി നിന്നിരുന്നെങ്കിലും വൈ കുന്നേരത്തോടെ മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചു.
അതി തീവ്രമഴ അനുഭവപ്പെട്ടേക്കാമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്നു അടിയന്തര സാഹചര്യ ങ്ങൾ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയതായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് വി.എസ് പൊന്നമ്മ അറിയിച്ചു. ജില്ലാ കളക്ടറു ടെ നിർദേശപ്രകാരം റവന്യൂ വകുപ്പ്, പോലീസ്, ട്രോമാകെയർ യൂണിറ്റ്, മറ്റു സന്നദ്ധസേനാ പ്രവർത്തകർ തു ടങ്ങിയവരെല്ലാം സജ്ജമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കു ന്നവർക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കേരളാംകുണ്ട് വെള്ളച്ചാട്ട കേന്ദ്രത്തിലേക്കുള്ള സന്ദർശ കരെ അങ്ങോട്ട് കടത്തിവിടുന്നില്ല. ഒഴിവു ദിവസങ്ങളിൽ നൂറുക്കണക്കിനു സന്ദർശകരാണ് പ്രകൃതിഭംഗി ആസ്വദിക്കാൻ കൽകുണ്ടിന്റെ മലയോരത്തെത്തുന്ന ത്. ഒലിപ്പുഴയോരത്ത് വസിക്കുന്ന കുടുംബങ്ങളിൽ പലരും ബന്ധുവീടുകളെ അഭയം പ്രാപിച്ചു വരികയാണ്. എന്നാൽ അപകട സാധ്യത നിലനിൽക്കുന്ന കൽകു ണ്ടിന്റെ മലയോരങ്ങളിൽ കുടുംബമായി താമസിച്ചിരു ന്നവരിലധികവും കഴിഞ്ഞ ഉരുൾപൊട്ടലിനെ തുടർന്ന് കൃഷിഭൂമി ഉപേക്ഷിച്ച് സുരക്ഷിത താവളം തേടി പോയിരുന്നു.
2019ലെ പ്രകൃതിക്ഷോഭത്തിൽ നിരവധി കർഷകരുടെ ഏക്കർ കണക്കിനു കൃഷിയിടങ്ങളാണ് മാഞ്ഞുപോയത്. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിടങ്ങൾ ഇരുൾപൊട്ടലിൽ നശിച്ചതും കരുവാരകുണ്ടിന്റെ മലയോരത്തായിരുന്നു. പുഴയോരവാസികളുടെ വീടുകൾ ക്കുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങളടക്കം ന ശിച്ചുപോവുകയും വളർത്തുമൃഗങ്ങളെയടക്കം പുഴ യെടുക്കുകയും ചെയ്തിരുന്നു.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയു ള്ളതിനാൽ ഇന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശ ക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്ന ത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കോട്ടക്കുന്നിൽ
മണ്ണിടിച്ചിൽ ഭീഷണി:
അഞ്ചു കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി മഞ്ചേരി: ഏറനാട് താലൂക്കിൽ മലപ്പുറം കോട്ടക്കുന്നി ൽ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ സമീപത്തു താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോട്ടക്കുന്നിന് താഴ്വാരത്തു താമസിക്കുന്ന അഞ്ചു കു ടുംബങ്ങളെയാണ് മലപ്പുറം ടൗൺഹാളിൽ സജ്ജമാ ക്കിയ ക്യാന്പിലേക്ക് മാറ്റിയത്. അറുപതു വയസുകഴി ഞ്ഞ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 17 പേരെയാണ് മാറ്റി യത്. ഇതിൽ മൂന്നു പുരുഷൻമാർ, ഏഴ് സ്ത്രീകൾ, അഞ്ച് ആൺകുട്ടികൾ, രണ്ടു പെൺകുട്ടികൾ എന്നി ൾപ്പെടും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ