പുത്തങ്ങാടി: ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് *"ഓണത്തിന് ഒരു മുറം പച്ചക്കറി"* പദ്ധതിക്ക് 14-വാർഡിൽ തുടക്കമായി.
എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക എന്നതാണ് പദ്ധതിയുടെ സന്ദേശം.
വാർഡിലെ യുവ കർഷകൻ ഇ.ക്കെ ശാഹുൽ ഹമീദിന് വിവിധതരം പച്ചക്കറിതൈകളും ജൈവ വളവും നൽകി കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് നിർവഹിച്ചു.
ചടങ്ങിൽ അലി എ.കെ, മുഹമ്മദ് പാറയിൽ, അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ,
തുടങ്ങിയവർസംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ