ചിക്കന്‍ 99 രൂപ പുത്തനങ്ങാടി ടോപ്ടിമ മാർകറ്റിൽ വലിയ ക്യൂ; കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷകർ
മലപ്പുറം: വലിയ വിലക്കുറവിൽ കോഴി വേവുമ്പോൾ നഷ്ടത്തിന്റെ കയ്പ്പുരുചിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. ഇന്നലെ ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇടനിലക്കാർ വാങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി, 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 100 മുതൽ 105 രൂപ കർഷകർക്ക് ചെലവായിട്ടുണ്ട്. എന്നാൽ കിട്ടുന്നത് 60 രൂപയും. കിലോയ്ക്ക് ഏഴ് മുതൽ പത്ത് രൂപ വരെ ലാഭം ഈടാക്കിയാണ് ഏജന്റുമാർ കടകളിലേക്ക് കോഴിയെ നൽകുന്നത്. 20 മുതൽ 25 രൂപ വരെയാണ് കടക്കാരുടെ ലാഭം. ഇങ്ങനെ 90 മുതൽ 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. വില കുറഞ്ഞാലും കൂടിയാലും ഏജന്റുമാർക്കും കടക്കാർക്കും ലഭിക്കുന്നതിൽ യാതൊരു കുറവും വരാറില്ല. എന്നാൽ കർഷകർ നഷ്ടം സഹിക്കണം. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും.
ചിക്കന്‍ 99 രൂപ പുത്തനങ്ങാടി ടോപ്ടിമ മാർകറ്റിൽ കോഴി വാങ്ങാൻ കാത്ത്നിൽക്കുന്നവരുടെ വലിയ ക്യൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ