ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു പിതാവ് അറസ്റ്റിൽ

കേരളത്തിൽനിന്നുള്ള നെട്ടിക്കുന്ന സംഭവം ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു പിതാവ് അറസ്റ്റില്‍ ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് മരിച്ചത്.  കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.  കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.

വെട്ടിമാറ്റിയ മാവിൽ മാങ്ങകളുടെ പൂക്കാലം ; അപൂർവ ദൃശ്യം കാണാൻ കണ്ചമ്പാട്ടെ വസതിയിലെത്തുന്നത് നിരവധി പേർ

വെട്ടിമാറ്റിയ മാവിൽ  മാങ്ങകളുടെ പൂക്കാലം ; അപൂർവ ദൃശ്യം കാണാൻ  കണ്ണൂർ ജില്ലാ പഞ്ചായത്തംഗം  ഇ.വിജയൻ മാസ്റ്ററുടെ  ചമ്പാട്ടെ  വസതിയിലെത്തുന്നത്  നിരവധി പേർ. വീടിനോട് ചേർന്ന് ഷീറ്റിടാനായാണ് വീട്ടുമുറ്റത്തെ ഒട്ടുമാവ്  വെട്ടിമുറിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇത്. മാവിനോടുള്ള ഇഷ്ടം കൊണ്ടു തന്നെ  പാതിവച്ച് മുറിക്കാൻ നിർദേശിച്ചതും വിജയൻ മാഷായിരുന്നു.   ഈ   മാവിലാണ്  വീട്ടുകാരെ പോലും  അമ്പരപ്പിച്ച്  മാങ്ങകളുണ്ടായത്. അപൂർവ ദൃശ്യം കാണാൻ നിരവധി പേരാണ് വിജയൻ മാഷുടെ താഴെ ചമ്പാട്ടെ ദൃശ്യ എന്ന വീട്ടിലെത്തുന്നത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വെള്ളത്തിന് തീപിടിക്കുന്നു അമ്പരന്ന് നാട്ടുകാർ video കാണാം

പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്  സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ട്. ‘രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് പരിസരവാസികൾക്ക് കിണറിൽ നിന്ന് വലിയ തോതിൽ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴൽക്കിണറിലും ഇതാണ് അവസ്ഥ. തുടർന്ന് വെള്ളം പരിശോധിച്ചപ്പോൾ മലിനമായ ജലമാണ് കിണറുകളിൽ ഉള്ളതെന്ന് കണ്ടെത്തി. ജലം ഉപയോഗിക്കുമ്പോൾ പ്രദേശവാസികൾക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്.’ സിപിഐഎം ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു. പരിസരത്ത് പെട്രോൾ പമ്പുകളുണ്ട്. അവിടെ നിന്നാകാം ഇന്ധനം ലീക്കാകുന്നതെന്നും ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ സംഘടിപ്പിച്ച ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ്ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ  സംഘടിപ്പിച്ച  ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ പൗട്ടർ കാറ്റക്കറിയിൽ ഗ്രൂപ്പ്‌ ഇനത്തിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ് ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി , വിവിധ ഇനങ്ങളിലായി മത്സരിച്ചു വിജയികളായ പ്രാവുകളെ 4 ക്യാറ്റഗറിയായിതിരിച്ചു അതിൽ നിന്നുള്ള പൗട്ടർ ഇനത്തിലാണ് യുസുഫ് മനുവിന്റെ കിളിവിട്ടിലെ പ്രവ് ഓവരോൾ ചാമ്പ്യനായത്

ഇകുറിയും നൂറിന്റെ ഒറ്റനോട്ട് മഞ്ചേരിയിൽ ജനറൽ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ആറു ബജറ്റുകളിലായി വകയിരുത്തിയത് 600 രൂപ

ജില്ലയുടെ ഗവ.ജനറൽ ആശുപത്രി ആവശ്യത്തോട് വീണ്ടും സംസ്ഥാന സർക്കാറിന്റെ അവഗണന. മഞ്ചേരി ഗവ.മെ ഡിക്കൽ കോളജ് ആശുപത്രി യിൽ നിന്ന് വേർപെടുത്തി ജനറൽ ആശുപത്രിപുനസ്ഥാപിക്കണമെന്ന് ആവശ്യത്തിന് ഇത്ത വണത്തെ ബജറ്റിലും ലഭിച്ചത് കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിൽ പരാമർശിച്ച 100 രൂപയുടെ ടോക്കൺ മാത്രം. ഇതോടെ ജനറൽ ആശുപത്രി പുനസ്ഥാ പിക്കപ്പെടുമെന്ന പ്രതീക്ഷയും അസ്തമിച്ചു. മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ ഭൂമിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കും മെന്നായിരുന്നു പ്രഖ്യാപനം. മഞ്ചേരി ചെരണിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇൻകെൽ സമർ പ്പിച്ച പദ്ധതി റിപ്പോർട്ടിന് ഇതു വരെ അംഗീകാരം ലഭിച്ചിട്ടില്ല. ജനറൽ ആശുപത്രിമെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് എങ്ങുമെത്താതെ നിൽ ക്കുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ വേണ്ടതില്ലെന്ന് എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനവും ജനറൽ ആശുപത്രിക്ക് തിരിച്ചടിയായി . മറ്റു ജില്ലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ഒന്നി ലധികം ഗവ.ആശുപത്രികൾ പ്രവർത്തിക്കുമ്പോഴാണ് മലപുറത്തിന്റെ കാര്യത്തിൽ എൽ. ഡി.എഫ് സർക്കാറിന്റെ വിചിത്ര വാദം. ആവശ്യമ

വേങ്ങരയിലെ വിദ്യാലയത്തില്‍ നടന്ന മോക്ഡ്രില്ലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം.

 

അന്താരാഷ്ട്ര ബഹിരാകാശ നിലയം മലയാളികളും കണ്ടു; വിഡിയോ കാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 കിലോമീറ്റർ വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾക്കിടയിലെ മാലാഖ കോഴിക്കോട് പിങ്ക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.ഷീബ വിജീഷ് sheeba vijeesh

2022 ഫെബ്രുവരി 8ന് രാത്രി 9.00 മണിയോടെ  കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം  നടന്ന ബൈക്ക് അപകടത്തിൽ  അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ.   ഇതിപ്പോ വർണിക്കാനെന്താ? പോലീസ് അല്ലേ. അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാ ഇതൊക്കെ. അതെ. സമൂഹത്തിനെ  നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ. വ്യക്തിപരമായ ആവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിനോടൊപ്പം യാത്രയിലായിരുന്ന ശ്രീമതി.ഷീബ വിജീഷ്  അപ്രതീക്ഷിതമായി റോഡരികിൽ കണ്ട ആൾക്കൂട്ടം എന്തിനാണെന്നറിയാൻ വണ്ടി നിർത്തിയിറങ്ങി. റോഡിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന  ചെറുപ്പക്കാരനും പരുക്കേറ്റ് വീണ കൂട്ടുകാരനും തൊട്ടടുത്തു ഒരു ബൈക്കും കിടക്കുന്നുണ്ട്. മറ്റൊന്നും ആലോചിച്ചില്ല. രണ്ടു പേരെയും ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. ഭർത്താവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മരണാസന്നനായ അയാളെ സ്വന്തം വണ്ടിയിലേക്ക് കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് യാത്രയായി. ബന്ധുക്കൾ വരുന്നത്  വരെ ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങളുമായി അവർ ഓടി നടന്നു. അത്യാസന്ന നിലയിലായിരുന്ന  ചെറുപ്പക്കാരനെ ICUവിൽ പ്രവേശിപ്പിച്

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി.മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി. മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.  സലഫി കെട്ടിടം പൊളിക്കാൻ തീരുമാനമായി.

അടുത്ത 3 ദിവസം ചൂട് കുടും ആളുകൾ ചാഗ്രത പാലിക്കണം

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 12&13) ഉയർന്ന താപനില സാധാരണയിൽ നിന്ന് 2-3°C വരെ  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് പുത്തനങ്ങടി റുഷ്ദുൽ വിൽദാൻ മദ്റസയിൽ

സൗജന്യ അക്യുപങ്ചർ ചികിത്സ  മാർച്ച് 20 ഞായർ 3 PM*  *സ്ഥലം :- റുഷ്ദുൽ വിൽദാൻ മദ്റസ പുത്തനങ്ങാടി* -------------------------------------------- പ്രിയരെ '  പല തരത്തിലുള്ള പകർച്ചാ രോഗങ്ങളും കുഴഞ്ഞ് വീണു മരണങ്ങളും പെട്ടെന്നുള്ള മരണങ്ങളും കൂടി കൊണ്ടിരിക്കുന്ന ഒരു പ്രതേക കാലത്തിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത് ,  അതു പോലെ തന്നെ ജീവിത ശൈലീ രോഗങ്ങളും വ്യാപിച്ചു കൊണ്ടിരിക്കുന്നു അഞ്ചിൽ ഒരാൾ എന്ന നിലയിൽ പ്രമേഹ രോഗവും പ്രഷറും അതു പോലെ കൊളസ്ട്രോൾ ഹൃദ് രോഗം തൈറോയ്ഡ് ആസ്ത്മ അലർജി തുടങ്ങിയ രോഗങ്ങളും ഇല്ലാത്തവർ ഇല്ലന്നായിരിക്കുന്നു. ഇന്ന് നിലവിലുള്ള മരുന്ന് ചികത്സയിൽ ഈ രോഗങ്ങൾ മാറുന്നതായി നാം കാണുന്നില്ല  മാത്രമല്ല മരുന്നിൻ്റെ പാർശ്വഫലങ്ങൾ കൊണ്ട് കിഡ്നിയും മറ്റ് അവയവങ്ങളും നശിച്ച് ഡയാലിസിസിലേക്ക് എത്തുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് .  എന്നാൽ ഏതൊരു മരുന്നുമില്ലാതെ സൈഡ് എഫക്റ്റുകൾ ഇല്ലാതെ എല്ലാ രോഗത്തെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചർ . ഇന്ന് ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന രണ്ടാമത്തെ ചികിത്സാ രീതി . ഇന്ത്യാ ഗവൺമെൻ്റും കേരളാ സർക്കാറും

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക... അത് ആണായാലും പെണ്ണായാലും... ഇന്ന് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അപമാനിക്കപ്പെട്ടാലും മരിച്ചാൽ പോലും സ്ത്രീയാണെങ്കിൽ വെറുതെ വിടില്ലെന്ന് വാശിയുള്ള ഒരു സമൂഹ മാധ്യമ ആൾക്കൂട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മരിച്ചിട്ട് പോലും ഒരാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ നാം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ടെന്ന് പറയാം. രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റേയും പൊതുധാരണ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യാഹൂ മെസഞ്ചർ കാലം മുതൽ ഓർക്കുട്ടിലൂടെ വന്ന് വാട്സാപ്, ടിക്ടോക് പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടും ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളൂ. റിക്വസ്റ്റ് അയച്ച് ആ നിമിഷം തന്നെ ഇന്ന

ബജറ്റ് 2022വേങ്ങര നിയോജക മണ്ഡലത്തിലേക്ക് കിട്ടിയ പ്രവർത്തികൾ

◼️ വേങ്ങരയിൽ ഫ്ലൈ ഓവർ ◼️ വേങ്ങരയിൽ മിനി സിവിൽ സ്റ്റേഷൻ ◼️ മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ ◼️ അചനമ്പലം- കൂരിയാട് റോഡ്  ബിഎം &ബിസി ◼️ കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ റോഡ് ബിഎം& ബിസി ◼️ എടരിക്കോട്-പറപ്പൂർ- വേങ്ങര റോഡ് ബിഎം& ബിസി ◼️ ഊരകം-നെടുവക്കാട്- നെടിയിരുപ്പ് റോഡ് ബിഎം & ബിസി ◼️ മമ്പുറം ലിങ്ക് റോഡ് ബിഎം& ബിസി ◼️ വലിയോറ തേർകയം പാലം ◼️ ആട്ടീരിയിൽ പാലം ◼️ മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം ◼️ ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി ◼️ ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം ◼️ വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം ◼️ പറപ്പൂർ പി. എച്ച്.സി ക്ക്‌ കെട്ടിടം ◼️ വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ ◼️ ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം ◼️ വേങ്ങര എ. ഇ. ഒ. ഓഫീസിന്  കെട്ടിടം  ◼️വേങ്ങര തോട് നവീകരണം ◼️ കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണം 

ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രധിഷേധം

ബാക്കിക്കയം തുറക്കും MLA മാരും പഞ്ചായത്ത് പ്രസിഡന്റുമാരും , കൃഷി, ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ.

 ബാക്കിക്കയം തടയണ  വെള്ളത്തിനായുള്ള 'യുദ്ധത്തിന്' താൽകാലിക പരിഹാരം. ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പഴമക്കാർ പറയാറുണ്ടായിരുന്നു. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര - തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്..  6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുടെ അധ്വാനമാണ് ഈ നെൽകൃഷി. ഇതു നശിച്ചാൽ ഇവരുടെ വരുമാനം നഷ്ടമാകുന്നു. അതിനാൽ ബാക്കിക്കയം ഷട്ടർ തുറക്കണമെന്നാണ് നന്നംബ്ര പഞ്ചായത്തിന്റെയും കര

പരപ്പിൽ പാറ യുവജന സംഘം വനിതാദിനം ആചരിച്ചു

ഒരു നാടിന് മൂന്നര പതിറ്റാണ്ടുകളോളം അറിവ് നുകർന്ന് കൊണ്ടിരുന്ന അധ്യാപികമാരെ വനിതാ ദിനത്തിൽ ആദരിച്ച് കൊണ്ട് പരപ്പിൽ പാറ യുവജന സംഘം ( PYS) മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉത്‌ഘാടനം ചെയ്തു. വനിതാ ശാക്തീകരണം എന്ന വിശയത്തിൽ സെമിനാറും അതിന്റെ ഭാഗമായി ക്ലബ്ബിൽ കൂടുതൽ വനിതകളുടെ പ്രധിനിധ്യം  ഉറപ്പ് വരുത്താനും  യോഗം തീരുമാനിച്ചു.  പ്രദേശത്തെ നൂറോളം വനിതകളാണ് പരിപാടിയിൽ സംഗമിച്ചത്.  അദ്ധ്യാപികമാരായ സരോജിനി  ടീച്ചർ, മോളി ടീച്ചർ, സുധ ടീച്ചർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹിജാ ഇബ്രാഹിം, വേങ്ങര പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്, എ.കെ നഫീസ  അംങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് സെക്രട്ടറി അസീസ് കൈപ്രൻ, വനിത മെമ്പർമാരായ അമൃത എം.കെ,സവിത വി, ഹിസാനാബാനു എം എന്നിവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ , ശിഹാബ് ചെള്ളി അസ്ക്കർ കെ.കെ, സുഫൈൽ കെ, ഷിജി പാറയിൽ , ജംഷീർ ഇ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബാക്കിക്കയം ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനെതിരെ 10 പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.

*10 പഞ്ചായത്തുകളിലെ അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിനീര് നൽകുന്ന ബാക്കിക്കയം റഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.* *സ്വീകർത്താവ് :-* *ബഹു. ജില്ലാ കളക്ടർ,* *മലപ്പുറം.* *വിഷയം : വേങ്ങര // ഊരകം //പറപ്പൂർ // മൾട്ടി ജിപി ജലനിധി  പദ്ധതിയുടെ സ്രോതസ്സായ   ബാക്കിക്കയത്തെ തടയണ ഷട്ടർ മാർച്ച്‌ , ഏപ്രിൽ ,  മെയ്‌ മാസങ്ങളിൽ  അടഞ്ഞു തന്നെ കിടക്കേണ്ടത് സംബന്ധിച്ച്.* സർ, മേൽ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര, ഊരകം പറപ്പൂർ , മൾട്ടി ജിപി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായുള്ള വേങ്ങരയിലെ ബാക്കിക്കയം തടയണയുടെ ഭാഗമായ വെള്ളം പമ്പ് ചെയ്യുന്ന കല്ലക്കയം ഭാഗത്ത് വെള്ളം ക്രമാധീതമായി  കുറഞ്ഞതായാണ് നിരന്തരമുള്ള പരിശോധനയിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. 2020 ൽ കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പോലെ ഈ വർഷവും അനുഭവപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. അതായത് ബാക്കിക്കയത്തെ ജലനിരപ്പ് പരിശോധിച്ചു തീരുമാമെടുത്താൽ ബാക്കിക്കയത്ത് ഒരടി താഴുന്നതിന് 10 അടിയോളം കല്ലക്കയത്ത

മിഷേൽ ബാൻസ്വിക്സ് എന്നയുവതി പുറം കടലിൽ പോയി ചൂണ്ടയിട്ട് പിടിച്ചത് 450 kg തൂക്കം വരുന്ന ബ്ലൂഫിൻ ടുണയെ അതും തനിയെ fish news

അമേരിക്കക്കാരി മിഷേൽ ബാൻസ്വിക്സ് എന്നയുവതി  പുറം കടലിൽ  പോയി ചൂണ്ടയിട്ട് പിടിച്ചത് 450 kg തൂക്കം വരുന്ന ബ്ലൂഫിൻ ടുണയെ അതും തനിയെ. 2015 ൽ ആണ് മിഷേൽ പുറം കടലിൽ ചൂണ്ടയിടാൻ പോയിത്തുടങ്ങിയത്  അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും അവർ സ്വന്തമായി ഒരു ഫിഷിംഗ് ബോട്ട് വാങ്ങി ആ ബോട്ടിൽ പോയി ചൂണ്ട ഇട്ടു കൊണ്ടിരുന്നപ്പോഴാണ്  അവർക്ക് ഈ മത്സ്യത്തിൻ്റെ കിട്ടിയത് അന്താരാഷ്ട്ര വിപണിയിൽ  കോടികൾ വിലമതിക്കുന്ന മത്സ്യമാണ് ബ്ലുഫിൻ ടൂണ ഇതിന് മുൻപ് 276  kg ഭാരമുള്ള  ടൂണയാണ് ജാപ്പനീസ് മാർക്കറ്റിൽ വച്ച് ലേലത്തിൽ പോയത് അതാവട്ടെ 1.8 മില്യൺ ഡോളറിന് ഇന്ത്യൻ മണി ഏകദേശം 12.8 കോടി രൂപയ്ക്ക്  മിഷേൽന് ഈ  മത്സ്യത്തിന് അതിൻ്റെ ഇരട്ടി വില ലഭിക്കും . പുറം കടലിൽ തനിയെ പോയി മീൻ പിടിച്ച മിഷേൽനേ തേടി ആരാധകരുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം ആണ് . കടപ്പാട് News media

ബാക്കിക്കയം തുറക്കാൻ ഉദോഗസ്ഥർ എത്തി

*അറിയിപ്പ്* *തെന്നല, പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി , എടരിക്കോട്  എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ ബാക്കിക്കയം തടയണ കൃഷിയുടെ പേര് പറഞ്ഞ് തുറന്ന് വിടാൻ ശ്രമം നടക്കുന്നു.കൃഷി ആവശ്യത്തിന് വെള്ളം തുറന്ന് വിടണമെന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ലഭ്യത പരിഗണിക്കാതെ ബാക്കി ക്കയം ഷട്ടർ തുറക്കാൻ പോകുന്നത്  ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതാണ്* Step 3: Place this code wherever you want the plugin to appear on your page. Posted by Aboobacker Ap on  Tuesday, 8 March 2022 *പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത്  ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും  ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണ്.* *തെന്നല പെരുമണ്ണ ക്ലാരി, ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം

ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം;കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ

 ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം; കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ..  വേങ്ങര  പഞ്ചായത്തിലെ അടക്കം കുടിവെള്ളത്തിന്റെ  ശ്രോതസ്സാണ് ബാക്കിക്കയം തടയണ  തെന്നല,പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ  ശ്രോതസ്സായ ബാക്കിക്കയം തടയണ കൃഷി ആവശ്യാർത്ഥം തുറക്കണമെന്ന ഉദ്യോഗസ്ഥ തലത്തിലുള്ള നിർദ്ദേശമാണ് ആശങ്കക്ക് ആധാരം.  ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം ലഭ്യത പരിഗണിക്കാതെ ബാക്കിക്കയം ഷട്ടർ തുറക്കാൻ പോകുന്നു എന്നതാണ് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുത്. പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും  ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. തെന്നല പെരുമണ്ണ ക്ലാരി,ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം ലഭ്യമായിട്ടുള്ളത് ഇത് തുറന്ന

സമയം 12.30മണിയോടടുക്കുന്നു .. ഒരു ഫോൺ കോൾ...തങ്ങൾക്ക് സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു" ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു ..read more

സമയം 🕧12.30മണിയോടടുക്കുന്നു ..           ഒരു ഫോൺ കോൾ...  📞:"തങ്ങൾക്ക്  സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു"  ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു .. ഇന്നാലിന്നായി വഇന്നാ ഇലൈഇറാജി ഊൻ തങ്ങളും പോയി.😰 12.40ഓടെ മരണം സ്ഥിതീകരിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നുള്ള വിവരം. ...        അവിടെ നിന്ന് തന്നെ കുളിപ്പിച്ച് .. കഫൻ ചെയ്ത്  നിസ്ക്കാരം കഴിഞ്ഞാണ് പുറപ്പെടുന്നത്. ജനാസ അങ്കമാലി പള്ളിയിലേക്ക് മാറ്റി. ഭാര്യയും മക്കളും നേതാക്കളും കൂടെയുണ്ട് അൽപ നേരം പൊതുദർശനം ..      ജനം പ്രവഹിച്ച് തുടങ്ങി.  🕒3 മണിക്ക് മലപ്പുറത്തേക്ക് .....      ബന്ധുക്കളുടെ കൂടെ ആബിദ് ഹുസൈൻ  തങ്ങൾ എം.എൽ.എ.യും ആംബുലൻസിൽ കേറി. കെ.എം.സി.സിയുടെ ആംബുലൻസ്🚑 തങ്ങളുടെ ജനാസയും വഹിച്ച് യാത്ര തുടർന്നു.  🕔5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ നിസ്ക്കരിക്കാനും കാണാനും സൗകര്യമുണ്ടാവും.. വാർത്ത വന്നു.  ജനം ഒഴുകി.  മൂന്ന് മണിയോടെ ടൗൺ ഹാളിന് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു..  കാത്തിരിപ്പ്..  5.25 ന് അനൗൺസ് പുറത്ത് വന്നു. 📣"തങ്ങളുടെ ജനാസ കോട്ടക്കൽ ചങ്കു വെട്ടി യിലെത്തിയിട്ടുണ്ട്.  പാണക്കാട് വീട്ടിൽ എത്തിച്ച് ബന്ധുക്കളെ

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇