*10 പഞ്ചായത്തുകളിലെ അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിനീര് നൽകുന്ന ബാക്കിക്കയം റഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.*
*സ്വീകർത്താവ് :-*
*ബഹു. ജില്ലാ കളക്ടർ,*
*മലപ്പുറം.*
*വിഷയം : വേങ്ങര // ഊരകം //പറപ്പൂർ // മൾട്ടി ജിപി ജലനിധി പദ്ധതിയുടെ സ്രോതസ്സായ ബാക്കിക്കയത്തെ തടയണ ഷട്ടർ മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ അടഞ്ഞു തന്നെ കിടക്കേണ്ടത് സംബന്ധിച്ച്.*
സർ,
മേൽ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര, ഊരകം പറപ്പൂർ , മൾട്ടി ജിപി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായുള്ള വേങ്ങരയിലെ ബാക്കിക്കയം തടയണയുടെ ഭാഗമായ വെള്ളം പമ്പ് ചെയ്യുന്ന കല്ലക്കയം ഭാഗത്ത് വെള്ളം ക്രമാധീതമായി കുറഞ്ഞതായാണ് നിരന്തരമുള്ള പരിശോധനയിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്.
2020 ൽ കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പോലെ ഈ വർഷവും അനുഭവപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.
അതായത് ബാക്കിക്കയത്തെ ജലനിരപ്പ് പരിശോധിച്ചു തീരുമാമെടുത്താൽ ബാക്കിക്കയത്ത് ഒരടി താഴുന്നതിന് 10 അടിയോളം കല്ലക്കയത്ത് എഫക്ട് ചെയ്യും എന്നും ഓർമിപ്പിക്കുന്നു.
ഇത് കൂടാതെ ഒരു അടി വെള്ളം വരെ തുറന്നിട്ടാൽ അതിന്റെ 95 % വരെ കടലിലേക്കും 3 ശതമാനം മറ്റ് പ്രാന്ത്ര പ്രദേശങ്ങളിലേക്കും പോകും എന്നല്ലാതെ വെറും 3 ശതമാനമാകും കൃഷിക്ക് വേണ്ടി അവകാശ വാദമുന്നയിക്കുന്ന നന്നമ്പ്ര പഞ്ചായത്തിലേക്ക് കിലോമീറ്റർ സഞ്ചരിച്ച് വെള്ളമെത്തുക.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ കൃഷി ഇറക്കിയിരുന്നത് കരുതിക്കൂട്ടി കുടിവെള്ള പദ്ധതികളെ പൊളിക്കാനാണ് എന്ന യാഥാർഥ്യം മനസ്സിലാക്കിയും, കഴിഞ്ഞ വർഷങ്ങളിൽ 2019, 2020, 2021 വേനൽ അവസാനമായപ്പോഴേക്കും മേൽ പറഞ്ഞ കുടിവെള്ള പദ്ധതികൾക്ക് പര്യാപ്തമായ ആവശ്യത്തിന് കുടിവെള്ളം ലഭിച്ചിട്ടില്ല എന്ന വസ്തുതയും പരിഗണിച്ച് ബാക്കിക്കയം തടയണ തുറക്കാതെ 10 പഞ്ചായത്തുകളിലെ കുടിവെള്ളത്തെ സംരക്ഷിക്കണമെന്നും അതിനു വേണ്ടതായ നടപടികൾ സ്വീകരിക്കണമെന്നും താഴ്മയോടെ അപേക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ,
പറപ്പൂർ
വേങ്ങര
ഊരകം
കണ്ണമംഗലം
തെന്നല
പെരുമണ്ണ ക്ളാരി
എടരിക്കോട്
ഒതുക്കുങ്ങൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ