*അറിയിപ്പ്*
*തെന്നല, പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി , എടരിക്കോട് എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ ബാക്കിക്കയം തടയണ കൃഷിയുടെ പേര് പറഞ്ഞ് തുറന്ന് വിടാൻ ശ്രമം നടക്കുന്നു.കൃഷി ആവശ്യത്തിന് വെള്ളം തുറന്ന് വിടണമെന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ലഭ്യത പരിഗണിക്കാതെ ബാക്കി ക്കയം ഷട്ടർ തുറക്കാൻ പോകുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതാണ്*
Step 3: Place this code wherever you want the plugin to appear on your page.
Posted by Aboobacker Ap on Tuesday, 8 March 2022
*പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണ്.*
*തെന്നല പെരുമണ്ണ ക്ലാരി, ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം ലഭ്യമായിട്ടുള്ളത് ഇത് തുറന്നു വിട്ടാൽ മുമ്പുണ്ടായ കിണറിന്റെ ശോചനീയാവസ്ഥ കരണം രണ്ട് മോട്ടർ പമ്പ് ചെയ്യാനും കഴിയുന്നതല്ല*
*വെള്ളത്തിന്റെ ഉറവിടം അറിയാതെ നീളവും വീതിയും ബാക്കിക്കയത്തെ ആഴവും പരിശോധിച്ച് ക്യുബിക്കിൽ കണക്ക് എടുത്ത് എഞ്ചിനീയർമാർ റിപ്പോർട്ട് നൽകിയാൽ അത് പ്രകാരം വെള്ളം തുറന്ന് വിടാൻ നിർബന്ധിതമാകും.അത്തരം സാഹചര്യം ഈ വേനലിൽ കനത്ത വരൾച്ച അനുഭവിക്കുകയും ഇത്രയും ജനങ്ങൾക്ക് വലിയ ദുരിതം പേറേണ്ടി വരും. ഉദ്യോഗസ്ഥരുടെ സങ്കേതിക അനുമതി പ്രകാരം കളക്ടർ തീരുമാനം എടുക്കരുതെന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.*
*ജലനിധി പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകൾ ആയതിനാൽ ഈ കടുത്ത വേനലിൽ ജനങ്ങൾക്ക് മറ്റു കുടിവെള്ള പദ്ധതികൾ മുഖേന കുടിവെള്ളം എത്തിക്കുന്നതിന് തടസ്സം ഉണ്ട്. ബാക്കിക്കയം റഗുലേറ്റർ തുറക്കുന്നതിരെ പൊതുജനപ്രതിഷേധം അറിയിക്കുന്നതിനും റഗുലേറ്റർ തുറക്കുന്നത് തടയുന്നതിനും പരമാവധി പ്രദേശവാസികൾ ഇന്ന് 09/03/2022 10: 30 ന് ബാക്കിക്കയം റഗുലേറ്റർ പരിസരത്ത് എത്തണമെന്ന് അഭ്യർത്ഥിക്കുന്നു*
*ഹസീന ഫസൽ*
*വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്*
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ