സമയം 12.30മണിയോടടുക്കുന്നു .. ഒരു ഫോൺ കോൾ...തങ്ങൾക്ക് സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു" ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു ..read more
സമയം 🕧12.30മണിയോടടുക്കുന്നു ..
ഒരു ഫോൺ കോൾ...
📞:"തങ്ങൾക്ക് സീരിയസാണോ? ... അങ്ങനെ കേൾക്കുന്നു"
ഉറപ്പ് വരുത്താൻ ഒരു കോൾ ചെയ്തു ..
ഇന്നാലിന്നായി വഇന്നാ ഇലൈഇറാജി ഊൻ
തങ്ങളും പോയി.😰
12.40ഓടെ മരണം സ്ഥിതീകരിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നുള്ള വിവരം. ...
അവിടെ നിന്ന് തന്നെ കുളിപ്പിച്ച് ..
കഫൻ ചെയ്ത്
നിസ്ക്കാരം കഴിഞ്ഞാണ് പുറപ്പെടുന്നത്.
ജനാസ അങ്കമാലി പള്ളിയിലേക്ക് മാറ്റി.
ഭാര്യയും മക്കളും നേതാക്കളും കൂടെയുണ്ട്
അൽപ നേരം പൊതുദർശനം ..
ജനം പ്രവഹിച്ച് തുടങ്ങി.
🕒3 മണിക്ക് മലപ്പുറത്തേക്ക് .....
ബന്ധുക്കളുടെ കൂടെ ആബിദ് ഹുസൈൻ
തങ്ങൾ എം.എൽ.എ.യും ആംബുലൻസിൽ കേറി.
കെ.എം.സി.സിയുടെ ആംബുലൻസ്🚑 തങ്ങളുടെ ജനാസയും വഹിച്ച് യാത്ര തുടർന്നു.
🕔5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ നിസ്ക്കരിക്കാനും കാണാനും സൗകര്യമുണ്ടാവും..
വാർത്ത വന്നു.
ജനം ഒഴുകി.
മൂന്ന് മണിയോടെ ടൗൺ ഹാളിന് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു..
കാത്തിരിപ്പ്..
5.25 ന് അനൗൺസ് പുറത്ത് വന്നു.
📣"തങ്ങളുടെ ജനാസ കോട്ടക്കൽ ചങ്കു വെട്ടി യിലെത്തിയിട്ടുണ്ട്.
പാണക്കാട് വീട്ടിൽ എത്തിച്ച് ബന്ധുക്കളെ കാണിച്ച് മാത്രമേ മലപ്പുറത്ത് എത്തുകയുളളൂ"..
വൈററ് ഗാർഡിനും💚 വിഖായക്കും💙നിയന്ത്രിച്ച് നിർത്താൻ പറ്റാത്ത ജനക്കൂട്ടം...
മച്ചിങ്ങൽ ബൈപ്പാസ് വഴി വാഹനങ്ങൾ തിരിച്ച് വിട്ട് പോലീസ് ക്രമീകരണങ്ങൾക്ക് മുമ്പിൽ നിന്നു.
ആളുകൾ കിലോമീറ്ററുകൾ നടന്ന് നീങ്ങി.
എല്ലാ വഴികളും മലപ്പുറത്തേക്ക് ....
പ്രമുഖ നേതാക്കൾ വന്ന് കൊണ്ടിരിക്കുന്നു.
പണ്ഡിതൻമാരും.
ടൗൺഹാളിൻ്റെ മുറ്റം പന്തൽ കെട്ടി സജ്ജീകരിച്ചിട്ടുണ്ട്.
വുളു എടുക്കാൻ താൽക്കാലിക ടാങ്കുകളും ..
ആർത്തിരമ്പി വരുന്ന ജനക്കൂട്ടം മലപ്പുറത്തെ ശ്വാസം മുട്ടിച്ചു.
സമയം 6.39 ടൗൺ ഹാളിലെ പന്തലിൽ നിന്ന് അനൗൺസ്മെൻറ് നിർത്തി.
ഒരു നിശബ്ദത. ....
അള്ളാഹു അക്ബർ.. അള്ളാഹു അക്ബർ🤲
മഗ്രിബ് നിസ്ക്കാരത്തിനുള്ള ബാങ്കൊലി. ..
ഈ നിശബ്ദതയെ ഭേദിച്ച് രണ്ട് ..... പോലീസ് വാഹനം
പിറകെ രണ്ട് ആംബുലൻസുകൾ..🚑
ടൗൺഹാളിൻ്റെ പിറക് ഗേറ്റിലൂടെ തങ്ങളുടെ ജനാസ.. 😰
പച്ചപുതച്ച്💚 സുസ്മേദവദനനായി തങ്ങൾ ഉറങ്ങുന്നു.
അപ്പോഴും പുഞ്ചിരി മാഞ്ഞിട്ടില്ല...
മുഖത്തെ വെളിച്ചം...😔
പന്തലിൻ്റ ഒരു സൈഡിൽ തങ്ങളെ കിടത്തി..
മീഡിയ ക്യമറകൾ വട്ടം കൂടി .
തേനീച്ച കണക്കെ ആർത്തിരമ്പി വരുന്ന ജനക്കൂട്ടത്തിന് തങ്ങളെ ഒരു നോക്ക് കാണണം
അബദുറഹിമാൻ രണ്ടത്താണിയും
പി. ഉബൈദുള്ളയും, മായിൻ ഹാജിയും സമദ് പൂക്കോട്ടൂരും, ഷംസുദ്ധീൻ എം.എൽഎയും മാറി മാറി മൈക്ക് എടുത്തു.
എല്ലാം വിഫലമായിരുന്നു.
ആദ്യ നിസ്ക്കാരം എം.ടി.ഉസ്താദിൻ്റെ
ഇമാമത്തിൽ നടന്നു. ...
തിക്കും തിരക്കും...
പൊട്ടിക്കരഞ്ഞ്😭 പലരും..
ചിലർ ബോധരഹിതരായി.
തിരക്കിൽ പെട്ട് തളർന്നവരെ വളണ്ടിയേർസ് ചുമലിലേറ്റി ഓടുന്നു.
മുൻ മന്ത്രി പി.കെ. അബ്ദുറബ് ക്ഷീണിതനായി തളർന്നു.
ടൗൺ ഹാളിലെ ലൈബ്രറിയിൽ വിശ്രമത്തിനായി കിടത്തി.
റിയാദ് KMCCയുടെ ആംബുലൻസ് ചീറി വന്നു.
അബദുറബ്ബ് സാഹിബിനെ കൊണ്ടുപോയി.
🕣8.30 മണിയോടെ പോലീസ് നിയന്ത്രണമേറ്റെടുത്തു.
വരി തെറ്റിച്ച് ഒരാളേയും കടത്തിവിട്ടില്ല. ....
മുൻ ഗൈററ് അടച്ച് ജനത്തെ നിയന്ത്രിച്ച് വിടാൻ ഒരു ശ്രമം ...
ഗേററ് പൊട്ടിവീഴുന്ന അവസ്ഥ ....
നേതാക്കൾ കുഴങ്ങി. ....
വൈററ് ഗാർഡും💚 വിഖായയും💙 ആമിലയും തളർന്നു.
പെരിന്തൽമണ്ണ റോഡിലും മഞ്ചേരി റോഡിലും കോട്ടപ്പടി റോഡിലും കിലോമീറ്റർ നീണ്ട ക്യൂ.
ക്യൂവിൽ എണ്ണം കുറയുകയല്ല.
കൂടുകയാണ്...
എന്ത് ചെയ്യും....?
രാത്രി 🕘9 മണിയോടുക്കുന്നു.
KSRTC യുടെ പരിസരം റോഡ് നിറഞ്ഞ് വരികയാണ്..
പോലീസ് നിരന്ന് നിന്ന് തടഞ്ഞ് നിർത്തി...
മലവെള്ളം കണക്കെ ജനം പിറകിൽ ഒഴുകി. നിയന്ത്രിക്കാനായില്ല.. .
നിയന്ത്രണം തകർത്ത് ജനം മുൻ ഗേറ്റിലെത്തി.
പോലീസിനും നോക്കി നിൽക്കേണ്ടി വന്നു.
നിർത്തിവെച്ചില്ലെങ്കിൽ ആളപായമുണ്ടാവുമെന്ന ഭീതി വന്നു.
🕙10 മണിക്ക് മുഖ്യമന്ത്രി എത്തുന്നു.
പിൻ ഭാഗത്തെ ഗെയ്റ്റ് പോലീസ് നിയന്ത്രണ വിധേയമാക്കി.
മുഖ്യമന്ത്രി വന്നു പോയി.
വന്ന നേതാക്കൾക്ക് പോലും തിരിച്ച് പോവാൻ പറ്റാത്ത അവസ്ഥ.
രാവിലെ 9 മണിക്കാണ് ഖബറടക്കം ..
നേതാക്കൾ കൂടിയാലോചിച്ചു.
9 മണിക്കും ഈ ജനക്കൂട്ടം കണ്ട് തീരില്ല
രാവിലെ വരുന്നവർ വേറെ ....
പാണക്കാട് കുടുംബവുമായി ഒരു ചർച്ച.
എന്ത് ചെയ്യണം...?
മയ്യത്ത് ദർശനം ഒഴിവാക്കി വീട്ടിലേക്കെടുത്താൽ ജനം അങ്ങോട്ടൊഴുകും
അവിടെ എന്ത് ചെയ്യും..?
നേതാക്കൾ തീരുമാനത്തിലെത്തി.
ഒരു മണിക്ക് ഇവിടുന്നെടുക്കാം
പുലർച്ചെ രണ്ട് മണിക്ക് തന്നെ ഖബറടക്കം പൂർത്തിയാക്കാം...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
തന്നെ മൈക്ക് കയ്യിലെടുത്തു.
അറിയിപ്പ് വന്നു.
📣"ഈ നിസ്ക്കാരത്തോടെ ഇവിടുത്തത്
അവസാനിപ്പിക്കുകയാണ്.
ഇനി ആരും കാണാൻ വരണ്ട '
പ്രത്യേക സാഹചര്യം കണക്കിലെടുത്ത്
മയ്യിത്തെടുക്കുകയാണ്."
ജനം പൊട്ടിക്കരഞ്ഞു.😰
വന്നവരിൽ 80 ശതമാനവും കാണാതെ മടങ്ങി.😔
പോലീസ് കിഴക്കേതലയും,
ഹാജിയാർപള്ളി ഭാഗവും തടഞ്ഞ് നിർത്തി.
തങ്ങൾക്ക് വേണ്ടിയുള്ള പാണക്കാട് പള്ളിയിലെ
നിസ്ക്കാരവും കഴിഞ്ഞ്.
പുലർച്ചെ രണ്ടരയോടെ ആ പൂമേനിയും
മണ്ണിനോട് ചേർന്നു.😭😭
പോലീസ് തോക്കുകൾ താഴ്ത്തി പിടിച്ചു.
ഔദ്യോഗിക ബഹുമതി...
പിതാവ് പൂക്കോയ തങ്ങളുടേയും
സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടേയും
ഉമറലി തങ്ങളുടേയും ചാരത്ത് തന്നെ ...
കൂട്ട തഹ്ലീലുകൾ... 📿
പ്രാർത്ഥനകൾ.. 🤲
വിതുമ്പലുകൾ😓😓
ഇനിയില്ല..................................!!
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായി...😰
സുബ്ഹ് നിസ്ക്കാരവും കഴിഞ്ഞ് മഹല്ലുകളിൽ നിന്ന് ജനം പാണക്കാട്ടേക്ക് ..
കിഴക്കേതലയിലും ഹാജിയാർ പള്ളിയിലും പോലീസ് ഇപ്പോഴും ജാഗ്രതയിലാണ്.
നാടുറങ്ങിയിട്ടില്ല.....
അവരും......
നമ്മുടെ തങ്ങളുറങ്ങി ....
എന്നന്നേക്കുമായി.
നിത്യ ശാന്തിയിലേക്ക്.....😰
©കടപ്പാട്..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ