വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റം; പ്രസിഡന്റ് ഇറങ്ങിപ്പോയി 44 ലക്ഷം രൂപ ചെലവഴിച്ച് ബയോ ബിൻ വാങ്ങിയതുമായി ബന്ധപ്പെട്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത് വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. അഭിപ്രായഭിന്നതകൾ ക്കിടയിൽ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി. ഹസീന ഫസൽ ഇറങ്ങിപ്പോയി. ബയോ ബിൻ വാങ്ങു ന്നതുമായി ബന്ധപ്പെട്ടുണ്ടായ അ ഭിപ്രായഭിന്നതകൾക്കിടയിലാണ് പ്രസിഡന്റ് രോഷാകുലയായി ഇ റങ്ങിപ്പോയത്. ബയോ ബിൻ വാങ്ങാൻ അനുവദിച്ച 44 ലക്ഷം പയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വഴക്കും വാക്കേറ്റ വുമുണ്ടായത്. . സർക്കാർ ഏജൻ സിയായ ഐ.ആർ.ടി.സിയിൽനിന്ന് ബയോ ബിൻ വാങ്ങാൻ നേരത്തെ തീരുമാനിച്ചത് പ്രകാരം ഓർഡർ നൽകുകയും ബിന്നുകൾ എത്തിക്കുകയും ചെ യ്തിട്ടുണ്ട്. അതിനിടയിലാണ് ബയോ ബിൻ വാങ്ങാൻ ഇ-ടെൻഡർ വിളിക്കണമെന്ന് പ്രസിഡന്റ് കെ. പി. ഹസീനയും ഏതാനും മൊബർമാരും യോഗത്തിൽ ആവശ്യ പ്പെട്ടത്. തിങ്കളാഴ്ചയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സാക്ഷ്യം വഹിച്ചത് അ പൂർവ രംഗങ്ങൾക്ക്. 17 ഭരണകക്ഷി അംഗങ്ങളൊ ന്നാകെ പ്രസിഡന്റിനെതിരെ തിരിഞ്ഞെങ്കിലും ഒന്നിനും വഴങ്ങാതെ പ്രസിഡന്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി